"ടി.വി. അനുപമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 14: വരി 14:


==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങൾ==
*മാർച്ച് എട്ട് വനിതാ ദിനത്തോട് അനുബന്ധിച്ച് കരുത്തുറ്റ സ്ത്രീത്വത്തെ തിരഞ്ഞെടുക്കാൻ മാതൃഭൂമി ഡോട്ട് കോം നടത്തിയ വോട്ടെടുപ്പിൽ ഒന്നാം സ്ഥാനത്തെത്തി.

==അവലംബം==
==അവലംബം==

15:13, 3 ഏപ്രിൽ 2016-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ യുവ ഐ.എ.എസ് ഉദ്യോഗസ്ഥരിൽ പ്രമുഖയാണ് ടി.വി.അനുപമ. നോക്കു കൂലി,പച്ചക്കറികളിലെ കീടനാശിനികളുടെ അമിത സാന്നിധ്യം, ഭക്ഷ്യ വസ്തുക്കളിലെ മായം കലർത്തൽ എന്നിവയ്ക്കെതിരെ ടി.വി.അനുപമ എടുത്ത നടപടികൾ ജന ശ്രദ്ധ നേടി.

ഔദ്യോഗികം

കോഴിക്കോട് അസിസ്റ്റന്റ് കളക്റ്റർ, കാസർഗോഡ് സബ് കളക്റ്റർ, തലശ്ശേരി സബ് കളക്റ്റർ, ആറളം ട്രൈബൽ ഡെവലപ്പ്മെന്റ് മിഷൻ സ്പെഷ്യൽ ഓഫീസർ എന്നീ പദവികൾ വഹിച്ചിട്ടുള്ള ടി.വി.അനുപമ നിലവിൽ കേരള ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണറും കേരള ടൂറിസം അഡീഷണൽ (ജനറൽ) ഡയറക്റ്ററുമാണ്.

വിദ്യാഭ്യാസം

2002 ൽ പൊന്നാനി വിജയമാതാ കോൺവെന്റ് ഹൈസ്കൂളിൽ നിന്നും പതിമൂന്നാം റാങ്കോടെ പത്താം ക്ലാസ് പഠനം പൂർത്തിയാക്കി.തുടർന്ന് ത്രിശ്ശൂർ സെന്റ് ക്ലെയേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും മൂന്നാം റാങ്കോടെ പ്ലസ് റ്റു വിജയിച്ചു.രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (ബിറ്റ്സ്) -പിലാനി, ഗോവയിൽ നിന്ന് 92% മാർക്കോടെ ബി.ഇ (ഓണേഴ്സ്) വിജയിച്ചു. 2009 ൽ നാലാം റാങ്കോടെ ഇൻഡ്യൻ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടി.

കുടുംബം

മലപ്പുറം പൊന്നാനി മാറാഞ്ചേരി സ്വദേശിയായ അനുപമ, പോലീസ് ഉദ്യോഗസ്ഥനായിരുന്ന പരേതനായ കെ.കെ.ബാല സുബ്രമണ്യത്തിന്റെയും ഗുരവായൂർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് എഞ്ചിനീയറായ ടി.വി.രമണിയുടെയും മൂത്ത മകളാണ്. സഹോദരി നിഷ.

പുരസ്കാരങ്ങൾ

  • മാർച്ച് എട്ട് വനിതാ ദിനത്തോട് അനുബന്ധിച്ച് കരുത്തുറ്റ സ്ത്രീത്വത്തെ തിരഞ്ഞെടുക്കാൻ മാതൃഭൂമി ഡോട്ട് കോം നടത്തിയ വോട്ടെടുപ്പിൽ ഒന്നാം സ്ഥാനത്തെത്തി.

അവലംബം

"https://ml.wikipedia.org/w/index.php?title=ടി.വി._അനുപമ&oldid=2336995" എന്ന താളിൽനിന്ന് ശേഖരിച്ചത്