"കെ. ഭാസ്കർ റാവു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 6: വരി 6:
| caption =
| caption =
| birth_name =
| birth_name =
| birth_date = <!-- {{Birth date and age|YYYY|MM|DD}} or {{Birth-date and age|Month DD, YYYY}} -->1919 ഒക്ടോബർ 5
| birth_date = {{Birth date|1919|10|05}}
| birth_place =
| birth_place =
| death_date = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} or {{Death-date and age|Month DD, YYYY|Month DD, YYYY}} (death date then birth date) -->1919 ഒക്ടോബർ 5
| death_date = {{Death date and age|2002|01|12|1919|10|05}}
| death_place =
| death_place =
| nationality = {{IND}}
| nationality = {{IND}}

08:53, 14 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

കെ. ഭാസ്കർ റാവു
ജനനം(1919-10-05)ഒക്ടോബർ 5, 1919
മരണംജനുവരി 12, 2002(2002-01-12) (പ്രായം 82)
ദേശീയത ഇന്ത്യ
തൊഴിൽആർ.എസ്സ്.എസ്സ് പ്രവർത്തകൻ

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുഴുവൻ സമയ പ്രവർത്തകനായിരുന്നു ഭാസ്കർ റാവു[1](1919 ഒക്ടോബർ 5 - 1919 ഒക്ടോബർ 5) . മുഴുവൻ പേര് ഭാസ്കർ ശിവറാം കളമ്പി. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ ആദ്യ പ്രാന്തപ്രചാരകൻ ആയിരുന്നു. 40 വർഷത്തോളം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ പ്രചാരകനായും പിന്നീട് 18 വര്ഷം വനവാസി കല്യാൺ ആശ്രമത്തിന്റെ[2] സംഘാടകനായും പ്രവർത്തിച്ചു.

ആദ്യകാല ജീവിതം

1919 ഒക്ടോബർ 5 ന് ദക്ഷിണ കന്നട ജില്ലയിലെ ഉടുപ്പി സ്വദേശികളായ ശിവറാം കളമ്പി - രാധാബായി ദമ്പതികളുടെ മൂന്നാമത്തെ മകനായി ജനനം.12 വയസ്സുവരെ ബർമയിലെ ഡിൻസയിൽ പഠനം. 1931-ൽ മാതാപിതാക്കളുടെ മരണ ശേഷം മുംബൈയിലേക്ക് വന്നു. 1936 ൽ ആർ.എസ്സ്.എസ്സ് പ്രവർത്തനം ആരംഭിച്ചു. ആർ.എസ്സ്.എസ്സ് സ്ഥാപകനായിരുന്ന കേശവ് ബലിറാം ഹെഡ്ഗേവാർ, മാധവ് സദാശിവ് ഗോൾവർക്കർ തുടങ്ങിയവർ ഭാസ്കർ റാവുവിന്റെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തി. 1942 ൽ നിയമബിരുദം നേടി[1].

പ്രവർത്തനം

  • 1936 ൽ ആർ.എസ്സ്.എസ്സ് പ്രവർത്തനം ആരംഭിച്ച ഇദ്ദേഹം 1942 ഇൽ സംഘടനയുടെ മുഴുവൻ സമയ പ്രവർത്തകനായി.
  • 1946 ജൂലൈ മാസത്തിൽ കേരളത്തിലെ പ്രവർത്തനത്തിനായി നിയോഗിക്കപ്പെട്ടു. തുടർന്നുള്ള 53 വര്ഷം സജീവ പ്രവർത്തനം.
  • അനാരോഗ്യം കാരണം 1999 മെയ്‌ 21 സംഘടനാ ചുമതലകളിൽ നിന്നും ഒഴിഞ്ഞു.

അവസാന നിമിഷങ്ങൾ കേരളത്തിൽ ചിലവഴിക്കണമെന്ന ആഗ്രഹത്തോടെ 1999 നവംബർ 23 നു ഏറണാകുളത്ത് തിരിച്ചെത്തി[1].

മരണം

2002 ജനുവരി 12നു മൂത്രാശയത്തിലെ അർബുദ ബാധയെ തുടർന്നു മരണമടഞ്ഞു[1].

അവലംബം

  1. 1.0 1.1 1.2 1.3 പി.നാരായണൻ, കെ.ഭാസ്കർ റാവു സമർപ്പിത ജീവിതം, Kurukshethra Prakashan. (May 2008)
  2. വനവാസി കല്യാൺ ആശ്രമം
"https://ml.wikipedia.org/w/index.php?title=കെ._ഭാസ്കർ_റാവു&oldid=1859758" എന്ന താളിൽനിന്ന് ശേഖരിച്ചത്