കെ. ഭാസ്കർ റാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.ഭാസ്‌ക്കർ റാവു
ജനനം(1919-10-05)ഒക്ടോബർ 5, 1919
മരണംജനുവരി 12, 2002(2002-01-12) (പ്രായം 82)
ദേശീയതഭാരതം
തൊഴിൽകേരളത്തിലെ ആദ്യത്തെ പ്രാന്ത പ്രചാരക്,വനവാസി കല്യാൺ ആശ്രമത്തിന്റെ മുൻ അഖിലഭാരതീയ സംഘടനാ കാര്യദർശി
സംഘടന(കൾ)രാഷ്ട്രീയ സ്വയംസേവക സംഘം

1919 ഒക്‌ടോബർ 5-ന് ബർമ്മയിലെ (ഇപ്പോഴത്തെ മ്യാന്മാർ) ഡിൻസാ പട്ടണത്തിലാണ് ഭാസ്കർ കളമ്പി എന്ന കെ. ഭാസ്ക്കർ റാവു ജനിച്ചത്.[1][2] അവിടെ ഡോക്ടറായിരുന്ന അച്ഛൻ ശിവറാം കളമ്പി മരിച്ചതിനെ തുടന്ന് അമ്മ രാധാ ഭായിയും കുട്ടികളും 1931-ൽ മുംബൈയിലെത്തി. 1936-ൽ അദ്ദേഹം സ്വയംസേവകനായി. എം.എ., എൽ.എൽ.ബി. പരീക്ഷകൾ പാസ്സായതിനു ശേഷം 1946-ൽ സംഘപ്രചാരകനായി. എറണാകുളത്തേയ്ക്കാണ് നിയോഗിക്കപ്പെട്ടത്‌. 1939-ൽ മുംബൈയിൽ സംഘപ്രവർത്തനത്തിനായി വന്ന ഗോപാൽറാവു യെർക്കുണ്ഡുവാറാണ് ഭാസ്‌ക്കർറാവുവിനെ സംഘത്തിലേയ്ക്ക് എത്തിച്ചത്.

പ്രവർത്തനങ്ങൾ[തിരുത്തുക]

 • 1940 ൽ തൃതീയവർഷ പരിശീലനം കഴിഞ്ഞു.
 • 1946 ൽ സംഘപ്രചാരകനായി.
 • 1946 മുതൽ 1956 വരെ കൊച്ചിയിൽ.
 • 1948 ൽ സംഘനിരോധനസമയത്ത് കൊച്ചിയിൽവച്ച് അറസ്റ്റുചെയ്ത് നാടുകടത്തിയെങ്കിലും 'കളമ്പി' എന്ന കുടുംബപ്പേര് ഉപേക്ഷിച്ച് ഭാസ്‌ക്കരനായി തിരിച്ചുവന്നു. ഒളിവിൽ പ്രവർത്തിച്ച് തിരുവിതാംകൂർ, കൊച്ചി, മലബാർ മേഖലകളിൽ പ്രവർത്തനത്തെ ഏകോപിപ്പിച്ചു.[3]
 • 1956 ൽ കോട്ടയം ജില്ലാ പ്രചാരകായി
 • 1958 ൽ കേരള സംഭാഗ് പ്രചാരകായി
 • 1964 ൽ കേരളം പ്രത്യേക പ്രാന്തമായപ്പോൾ പ്രാന്തപ്രചാരകനായി. മൂന്ന് പതിറ്റാണ്ടിലേറെ കേരളത്തിന്റെ പ്രാന്തപ്രചാരക്.
 • 1975 ൽ അടിയന്തരാവസ്ഥയിൽ ലോകസംഘർഷസമിതിയെ നയിച്ചു.
 • 1982 ഏപ്രിൽ 4 ന് എറണാകുളത്ത് നടന്ന വിശാലഹിന്ദുസമ്മേളനത്തിന്റെ ബുദ്ധികേന്ദ്രം.
 • 1984 മുതൽ വനവാസി കല്യാൺ ആശ്രമത്തിന്റെ അഖിലഭാരതീയ സംഘടനാ കാര്യദർശിയായി.
 • 1996 ൽ സംഘടനാ കാര്യദർശി ചുമതലയൊഴിഞ്ഞു.
 • 2001 ൽ കൊച്ചി മാധവനിവാസിൽ താമസമായി.
 • 2002 ജനുവരി 12 ന് മാധവനിവാസിൽ തന്നെ ദേഹാന്ത്യം.

രാഷ്ട്രീയ പ്രവർത്തനം[തിരുത്തുക]

തന്റെ കേരള ബന്ധം മുംബൈയിൽ പോലും നിലനിർത്താൻ 'കൊച്ചിയിൽനിന്നുള്ള കെ. ഭാസ്‌ക്കരൻ' എന്നാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്.[അവലംബം ആവശ്യമാണ്] മദ്ധ്യപ്രദേശിലും വടക്കുകിഴക്കൻ മേഖലയിലും പ്രവർത്തിക്കാൻ കേരളത്തിലെ നിരവധി യുവാക്കളെ അദ്ദേഹം പ്രേരിപ്പിച്ചു. ഏകലവ്യ കായികമേളകൾ നടത്തി വനവാസികളിൽ പ്രേരകശക്തിയായി. 500 വനവാസി പ്രവർത്തകരുൾപ്പെടെ 1200 മുഴുവൻ സമയപ്രവർത്തകരെ അദ്ദേഹം വാർത്തെടുത്തു.[3]

അടിയന്തരാവസ്ഥക്കാലത്ത് ഒളിവിൽ കഴിയവേ അവിശ്രമം യാത്ര ചെയ്ത് ജയിൽവാസമനുഭവിച്ചിരുന്നവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചു.

ഇംഗ്ലീഷിലും ഇംഗ്ലീഷ് സാഹിത്യത്തിലും അഗാധമായ അറിവ് ഉണ്ടായിരുന്ന അദ്ദേഹം വ്യക്തിപരമായ മാമൂലിലോ,ആചാരങ്ങളിലോ താത്പര്യമില്ലായിരുന്നു. 'കളമ്പി' എന്ന (ഉപജാതി തിരിച്ചിറിയാനാവുന്ന) സ്വന്തം കുടുംബപ്പേര് ഉപേക്ഷിച്ചു, അദ്ദേഹത്തെ പിന്തുടർന്ന് കേരളത്തിലെ അന്നത്തെ പ്രവർത്തകരെല്ലാം ജാതിപ്പേർ ഉപേക്ഷിച്ചു. പാഞ്ഞാൾ അതിരാത്രം നടത്താൻ അമേരിക്കക്കാരനായ സ്റ്റാൾ സായിപ്പ് നിശ്ചയിച്ചപ്പോൾ അതിൽ മൃഗ ബലി (അജവധം) നടത്താനുള്ള യാഥാസ്ഥിതികരുടെ നീക്കത്തിനെതിരെ സ്വയംസേവകരുടെ മനസാക്ഷി ഉണർത്താൻ അദ്ദേഹം പരിശ്രമിച്ചു.[3]

പഠിക്കാൻ കഠിനമായ മലയാളഭാഷയെ വശത്താക്കാനും 50 വർഷത്തെ കേരളീയ ജീവിതം അദ്ദേഹത്തിനെ പ്രാപ്തനാക്കി. 1946 മുതൽ 1956 വരെയുള്ള പത്ത് വർഷത്തെ പ്രവർത്തനംകൊണ്ട് പ്രചാരകന്മാരുടെ കാര്യത്തിൽ കേരളത്തെ അദ്ദേഹം സ്വയംപര്യാപ്തമാക്കി.

അവലംബങ്ങൾ[തിരുത്തുക]

 1. "ഭാസ്ക്കർ റാവു കളംബി: സമർപ്പിത ജീവിതം". വിശ്വ സംവാദ കേന്ദ്രം, കേരളം. 12 ജനുവരി 2015. Archived from the original on 2015-07-24. {{cite web}}: Cite has empty unknown parameter: |9= (help)
 2. http://timesofindia.indiatimes.com/city/thiruvananthapuram/RSS-leader-Bhaskara-Rao-dead/articleshow/1135647246.cms/
 3. 3.0 3.1 3.2 3.3 പി.നാരായണൻ, കെ.ഭാസ്കർ റാവു സമർപ്പിത ജീവിതം, Kurukshethra Prakashan. (May 2008)

പ്രവർത്തനങ്ങൾ[തിരുത്തുക]

 • 1940 ൽ തൃതീയവർഷ പരിശീലനം കഴിഞ്ഞു.
 • 1946 ൽ സംഘപ്രചാരകനായി.
 • 1946 മുതൽ 1956 വരെ കൊച്ചിയിൽ.
 • 1948 ൽ സംഘനിരോധനസമയത്ത് കൊച്ചിയിൽവച്ച് അറസ്റ്റുചെയ്ത് നാടുകടത്തിയെങ്കിലും 'കളമ്പി' എന്ന കുടുംബപ്പേര് ഉപേക്ഷിച്ച് ഭാസ്‌ക്കരനായി തിരിച്ചുവന്നു. ഒളിവിൽ പ്രവർത്തിച്ച് തിരുവിതാംകൂർ, കൊച്ചി, മലബാർ മേഖലകളിൽ പ്രവർത്തനത്തെ ഏകോപിപ്പിച്ചു.[1]
 • 1956 ൽ കോട്ടയം ജില്ലാ പ്രചാരകായി
 • 1958 ൽ കേരള സംഭാഗ് പ്രചാരകായി
 • 1964 ൽ കേരളം പ്രത്യേക പ്രാന്തമായപ്പോൾ പ്രാന്തപ്രചാരകനായി. മൂന്ന് പതിറ്റാണ്ടിലേറെ കേരളത്തിന്റെ പ്രാന്തപ്രചാരക്.
 • 1975 ൽ അടിയന്തരാവസ്ഥയിൽ ലോകസംഘർഷസമിതിയെ നയിച്ചു.
 • 1982 ഏപ്രിൽ 4 ന് എറണാകുളത്ത് നടന്ന വിശാലഹിന്ദുസമ്മേളനത്തിന്റെ ബുദ്ധികേന്ദ്രം.
 • 1984 മുതൽ വനവാസി കല്യാൺ ആശ്രമത്തിന്റെ അഖിലഭാരതീയ സംഘടനാ കാര്യദർശിയായി.
 • 1996 ൽ സംഘടനാ കാര്യദർശി ചുമതലയൊഴിഞ്ഞു.
 • 2001 ൽ കൊച്ചി മാധവനിവാസിൽ താമസമായി.
 • 2002 ജനുവരി 12 ന് മാധവനിവാസിൽ തന്നെ ദേഹാന്ത്യം.

രാഷ്ട്രീയ പ്രവർത്തനം[തിരുത്തുക]

തന്റെ കേരള ബന്ധം മുംബൈയിൽ പോലും നിലനിർത്താൻ 'കൊച്ചിയിൽനിന്നുള്ള കെ. ഭാസ്‌ക്കരൻ' എന്നാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്.[അവലംബം ആവശ്യമാണ്] മദ്ധ്യപ്രദേശിലും വടക്കുകിഴക്കൻ മേഖലയിലും പ്രവർത്തിക്കാൻ കേരളത്തിലെ നിരവധി യുവാക്കളെ അദ്ദേഹം പ്രേരിപ്പിച്ചു. ഏകലവ്യ കായികമേളകൾ നടത്തി വനവാസികളിൽ പ്രേരകശക്തിയായി. 500 വനവാസി പ്രവർത്തകരുൾപ്പെടെ 1200 മുഴുവൻ സമയപ്രവർത്തകരെ അദ്ദേഹം വാർത്തെടുത്തു.[1]

അടിയന്തരാവസ്ഥക്കാലത്ത് ഒളിവിൽ കഴിയവേ അവിശ്രമം യാത്ര ചെയ്ത് ജയിൽവാസമനുഭവിച്ചിരുന്നവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചു.

ഇംഗ്ലീഷിലും ഇംഗ്ലീഷ് സാഹിത്യത്തിലും അഗാധമായ അറിവ് ഉണ്ടായിരുന്ന അദ്ദേഹം വ്യക്തിപരമായ മാമൂലിലോ,ആചാരങ്ങളിലോ താത്പര്യമില്ലായിരുന്നു. 'കളമ്പി' എന്ന (ഉപജാതി തിരിച്ചിറിയാനാവുന്ന) സ്വന്തം കുടുംബപ്പേര് ഉപേക്ഷിച്ചു, അദ്ദേഹത്തെ പിന്തുടർന്ന് കേരളത്തിലെ അന്നത്തെ പ്രവർത്തകരെല്ലാം ജാതിപ്പേർ ഉപേക്ഷിച്ചു. പാഞ്ഞാൾ അതിരാത്രം നടത്താൻ അമേരിക്കക്കാരനായ സ്റ്റാൾ സായിപ്പ് നിശ്ചയിച്ചപ്പോൾ അതിൽ മൃഗ ബലി (അജവധം) നടത്താനുള്ള യാഥാസ്ഥിതികരുടെ നീക്കത്തിനെതിരെ സ്വയംസേവകരുടെ മനസാക്ഷി ഉണർത്താൻ അദ്ദേഹം പരിശ്രമിച്ചു.[1]

പഠിക്കാൻ കഠിനമായ മലയാളഭാഷയെ വശത്താക്കാനും 50 വർഷത്തെ കേരളീയ ജീവിതം അദ്ദേഹത്തിനെ പ്രാപ്തനാക്കി. 1946 മുതൽ 1956 വരെയുള്ള പത്ത് വർഷത്തെ പ്രവർത്തനംകൊണ്ട് പ്രചാരകന്മാരുടെ കാര്യത്തിൽ കേരളത്തെ അദ്ദേഹം സ്വയംപര്യാപ്തമാക്കി.

അവലംബങ്ങൾ[തിരുത്തുക]

 1. 1.0 1.1 1.2 1.3 പി.നാരായണൻ, കെ.ഭാസ്കർ റാവു സമർപ്പിത ജീവിതം, Kurukshethra Prakashan. (May 2008)
"https://ml.wikipedia.org/w/index.php?title=കെ._ഭാസ്കർ_റാവു&oldid=3628923" എന്ന താളിൽനിന്ന് ശേഖരിച്ചത്