"സി/2012 എസ്1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: an:C/2012 S1, sv:C/2012 S1
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: bs:C/2012 S1
വരി 49: വരി 49:


[[an:C/2012 S1]]
[[an:C/2012 S1]]
[[bs:C/2012 S1]]
[[de:C/2012 S1]]
[[de:C/2012 S1]]
[[el:Κομήτης C/2012 S1]]
[[el:Κομήτης C/2012 S1]]

02:00, 7 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

C/2012 S1
പ്രമാണം:Cometa-ISON.jpg
C/2012 S1 as seen on 22 September 2012
with a 0.25-metre (9.8 in) reflector[1]
Discovery
Discovered byVitaly Nevsky and
Artyom Novichonok
at ISON-Kislovodsk, Russia
using a 0.4-m reflector (D00)[1]
Discovery date21 September 2012
Orbital characteristics A
Epoch14 December 2013
(JD 2456640.5)[2]
Perihelion0.01244 AU (q)[2]
Eccentricity1.0000015[2]
Orbital periodejection trajectory (epoch 2050)[3]
Inclination62.38°[2]
Next perihelion28 November 2013[2]

2012 സെപ്റ്റംബർ മാസത്തിൽ കണ്ടുപിടിക്കപ്പെട്ട ഒരു വാൽനക്ഷത്രമാണ് സി/ 2012 എസ് 1. റഷ്യയിലെ ഇന്റർ നാഷണൽ സയന്റിഫിക് ഒപ്റ്റിക്കൽ നെറ്റ് വർക് അഥവാ ISON എന്ന നിരീക്ഷണശാലയിൽ വെച്ചാണ് ഈ വാൽനക്ഷത്രം കണ്ടുപിടിക്കപ്പെട്ടത്. സൂര്യന് വളരെ സമീപത്തുകൂടെ കടന്നുപോവുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാൽനക്ഷത്രത്തിനെ നിരീക്ഷണശാലയുടെ പേരായ ഐ.എസ്.ഒ.എൻ (ISON) എന്നും വിളിക്കുന്നു.

ഭ്രമണപഥം

Orbital position of C/2012 S1 on 11 December 2013 after perihelion

2013 നവംബർ 28 ന് ഈ വാൽനക്ഷത്രം സൂര്യനോട് ഏറ്റവും സമീപത്ത് എത്തുന്നു. ഈ സമയത്ത് സൂര്യോപരിതലത്തിൽ നിന്നും കേവലം 1,100,000 കിലോമീറ്റർ മാത്രം അകലേക്കൂടിയാണ് ഈ വാൽനക്ഷത്രം കടന്നുപോകുക എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ഭ്രമണപഥത്തിന്റെ സവിശേഷത കാരണം ഊർട് മേഘത്തിൽ നിന്നും അപൂർവമായി മാത്രം വന്നെത്തുന്ന ഒരു വാൽനക്ഷത്രമാണ് ഐ.എസ്.ഒ.എൻ എന്നു കരുതുന്നു. സൂര്യനിൽ നിന്ന് ഏതാണ്ട് ഒരു പ്രകാശവർഷത്തോളം ദൂരേക്ക് ഊർട്ട് മേഘവലയം പരന്നുകിടക്കുന്നു. മറ്റൊരു കണക്കിൽ പറഞ്ഞാൽ ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരത്തിന്റെ ആയിരം മടങ്ങു ദൂരത്തിനും അതിന്റെ നൂറായിരം മുതൽ ഇരുനൂറായിരം വരെ മടങ്ങ് ദൂരത്തിനും ഇടയിലാണ് ഊർട്ട് മേഘവലയം.

റഷ്യൻ ജ്യോതിശ്ശാസ്ത്രജ്ഞരായ വിറ്റാലി നെവ്സ്കിയും ആർടിയോം നോവിചൊണൊക്കും ചേർന്നാണ് ഈ ധൂമകേതുവിനെ കണ്ടെത്തിയത്. പത്ത് ദശലക്ഷം വർഷങ്ങൾക്കുമുമ്പായിരിക്കും ഐസൊൺ ഇതിനു മുമ്പ് ഭൂമിയുടെ സമീപത്തിലൂടെ കടന്നുപോയിട്ടുണ്ടാകുക എന്നാണ് ശാസ്ത്രലോകം പറയുന്നത്[4].

തിളക്കം

ഈ വാൽനക്ഷത്രത്തെ കണ്ടുപിടിച്ച സമയത്ത് നഗ്നനേത്രങ്ങൾക്ക് കാണാനാവാത്ത വിധം അകലത്തിലായിരുന്നു അത്. മറ്റു വാൽനക്ഷത്രങ്ങളെപ്പോലെത്തന്നെ സൂര്യനോട് അടുക്കുംതോറും ഇതിന്റെ തിളക്കം കൂടിവരികയും ഭ്രമണപഥം സൂര്യനിൽ നിന്ന് അകലുമ്പോൾ തിളക്കം കുറഞ്ഞുവരികയും ചെയ്യും. 2013 ആഗസ്ത് മാസത്തോടുകൂടി ഇതിന്റെ തിളക്കം ക്രമേണ വർധിക്കുന്നതിനാൽ ചെറിയ ടെലിസ്കോപുകൾ ഉപയോഗിച്ച് കാണാനാവും . 2013 ഒക്ടോബർ അവസാനം നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ ഈ വാൽനക്ഷത്രം ദൃശ്യമാവും. നവംബർ മാസത്തോടെ തിളക്കം വർധിച്ച് ചന്ദ്രനോളം തന്നെ എത്തുമെന്നാണ് നിഗമനം. ഡിസംബർ മാസത്തിൽ വാൽനക്ഷത്രത്തിന്റെ തിളക്കം കുറഞ്ഞുതുടങ്ങുന്നു. ഭൂമിയുടെ രണ്ട് അർധഗോളങ്ങളിൽ നിന്നും ഈ കാഴ്ച ലഭിക്കുമെന്ന് കരുതുന്നു.

അവലംബം

  1. 1.0 1.1 Giovanni Sostero, Nick Howes, and Ernesto Guido (24 സെപ്റ്റംബർ 2012). "New Comet: C/2012 S1 (ISON)". Team of observers of Remanzacco Observatory in Italy. Retrieved 24 സെപ്റ്റംബർ 2012.{{cite web}}: CS1 maint: multiple names: authors list (link)
  2. 2.0 2.1 2.2 2.3 2.4 "MPEC 2012-Y30 : OBSERVATIONS AND ORBITS OF COMETS". IAU Minor Planet Center. 26 ഡിസംബർ 2012. Retrieved 27 ഡിസംബർ 2012.
  3. Horizons output. "Barycentric Osculating Orbital Elements for Comet C/2012 S1 (ISON)". Retrieved 25 നവംബർ 2012. (Solution using the Solar System Barycenter and barycentric coordinates. Select Ephemeris Type:Elements and Center:@0)
  4. ഹിന്ദു ദിനപത്രം, 18/2/2013, തിങ്കളാഴ്ച
"https://ml.wikipedia.org/w/index.php?title=സി/2012_എസ്1&oldid=1672562" എന്ന താളിൽനിന്ന് ശേഖരിച്ചത്