"പഞ്ചതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fa:کلیله و دمنه പുതുക്കുന്നു: ar:كليلة ودمنة
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: eu:Panchatantra
വരി 53: വരി 53:
[[eo:Panĉatantra]]
[[eo:Panĉatantra]]
[[es:Panchatantra]]
[[es:Panchatantra]]
[[eu:Panchatantra]]
[[fa:کلیله و دمنه]]
[[fa:کلیله و دمنه]]
[[fi:Pancatantra]]
[[fi:Pancatantra]]

23:28, 17 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം

ജീവിതത്തിന്റെ വിവിധ വശങ്ങളെ സംബന്ധിച്ച വിവരങ്ങൾ കഥാരൂപത്തിൽ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ വിഷ്ണുശർമ എഴുതിയ ഗ്രന്ഥമാണ് പഞ്ചതന്ത്രം.

ഉത്ഭവം

ഗ്രന്ഥത്തിന്റെ ആമുഖത്തിൽ ഇതിന്റെ ഉത്ഭവത്തിനു നിദാനമായ വസ്തുത പ്രതിപാദിച്ചിരിയ്ക്കുന്നു. അമരശക്തി എന്ന രാജാവിന് മൂന്നു പുത്രന്മാർ ജനിച്ചു. മടയന്മാരായിരുന്നു അവർ. ഈ അവസ്ഥയിൽ വിഷണ്ണനായ രാജാവ് സഭ വിളിച്ചു കൂട്ടി പരിഹാരം ആരാഞ്ഞു. സഭാവാസികളിൽ ഒരു വിദ്വാന്റെ അഭിപ്രായം ഓരോ ശാസ്ത്രപഠനവും നീരസജനകം ആയതിനാൽ പലഹാരരൂപത്തിൽ എല്ലാം കൂട്ടിക്കുഴച്ച് കൊടുക്കുന്നതാണ് ഉത്തമം. അതിന് ആചാര്യൻ ആയി നിയമിയ്ക്കപ്പെട്ടതാണ് വിഷ്ണുശർമ്മൻ. രാജകുമാരന്മാരെ ആറുമാസം കൊണ്ട് കഥകളിലൂടെ രാജ്യതന്ത്രം മുതലായ എല്ലാശാസ്ത്രങ്ങളും പഠിപ്പിച്ചു. ഈ കഥാസമാഹാരമാണ് പഞ്ചതന്ത്രം.

നിർമ്മാണകാലം

എ.ഡി.മൂന്നാം ശതകത്തിൽ ആണ് ഇതിന്റെ രചന നടന്നിരിയ്ക്കുന്നത് എന്ന് വിശ്വസിയ്ക്കുന്നു. എ.ഡി 570കളിലാണ് ഈ കൃതി അന്യഭാഷകളിലേയ്ക്ക് തർജ്ജമ ചെയ്തത്.

സാമാന്യരൂപം

പഞ്ചതന്ത്രത്തിൽ അഞ്ച് തന്ത്രങ്ങൾ ഉൾപ്പെടുന്നു. ഓരോ തന്ത്രത്തിലും വിവിധശാസ്ത്രവിഷയങ്ങളെ സംബന്ധിച്ച അനേകം കഥകൾ അടങ്ങിയിരിയ്ക്കുന്നു. അഞ്ച് തന്ത്രങ്ങൾ ഇവയാണ്.

  • മിത്രഭേദം
  • മിത്രലാഭം
  • കാകോലൂകീയം
  • ലബ്ധപ്രണാശം
  • അപരീക്ഷിതകാരിതം

മിത്രഭേദം

ഭിന്നിപ്പിച്ചു ഭരിയ്ക്കുക എന്ന രാഷ്ട്രീയ തത്ത്വം ആണ് ഈ തന്ത്രത്തിലൂടെ വ്യാഖ്യാനിയ്ക്കുന്നത്. ഇതിലെ പ്രധാന കഥാപാത്രങ്ങൾ കരടകൻ എന്നും ദമനകൻ എന്നും പേരായ രണ്ട് കുറുക്കന്മാരാണ്. വളരെ സ്നേഹത്തിൽ കഴിഞ്ഞിരുന്ന ഒരു സിംഹത്തേയും കാളയേയും ഏഷണികൾ പറഞ്ഞ് ഭിന്നിപ്പിച്ച് കാര്യസാധ്യം നടത്തുന്നതാണ് ഇതിന്റെ ഉള്ളടക്കം.

മിത്രലാഭം

ഈ തന്ത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ആമ, മാൻ, കാക്ക, എലി ഇവയാണ്. ഇതിലൂടെ വിശദമാക്കുന്ന തത്ത്വം ശരിയായി വിവേചിച്ചറിഞ്ഞതിനുശേഷം മാത്രമേ അന്യരെ മിത്രങ്ങളാക്കാവൂ എന്നതാണ്.

കാകോലൂകീയം

പ്രകൃത്യാശത്രുക്കളായവർ മിത്രങ്ങളായിത്തീർന്നാൽ സംഭവിയ്ക്കുന്ന ദൂഷ്യവശങ്ങളാണ് ഇതിൽ പ്രതിപാദ്യം. കാക്കയും മൂങ്ങയും ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ.

ലബ്ധപ്രണാശം

ചീങ്കണ്ണിയും കുരങ്ങനും മുഖ്യകഥാപാത്രങ്ങളായ ഈ തന്ത്രത്തിൽ കയ്യിൽ കിട്ടിയ വസ്തുക്കൾ നഷ്ടപ്പെടുന്ന വിധം എപ്രകാരമെന്ന് വിശദീകരിച്ചിരിയ്ക്കുന്നു.

അപരീക്ഷിതകാരിതം

എല്ലാവശവും ചിന്തിയ്ക്കാതെ ഒരു അഭിപ്രായം പറയുമ്പോൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ആണ് ഇതിലെ പ്രതിപാദ്യവിഷയം.

പതിപ്പുകൾ

പഞ്ചതന്ത്രത്തിന്റെ 2 പതിപ്പുകൾ ഇന്ന് ഉണ്ട്. തന്ത്രാഖ്യായിക എന്നപേരിൽ കശ്മീരി ഭാഷയിലുള്ള പതിപ്പും കഥാസരിത്‌സാഗരത്തിൽ കാണപ്പെടുന്ന മറ്റൊരു പതിപ്പും.

തർജ്ജമകൾ

ബൈബിൾ കഴിഞ്ഞാൽ ഏറ്റവും പ്രചാരം സിദ്ധിച്ചതും 200ലധികം ഭാഷകളിലേയ്ക്ക് തർജ്ജമ ചെയ്യപ്പെട്ടതുമായ കൃതിയാണിത്.[അവലംബം ആവശ്യമാണ്]

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=പഞ്ചതന്ത്രം&oldid=1206478" എന്ന താളിൽനിന്ന് ശേഖരിച്ചത്