വിഷ്ണു ശർമ
ദൃശ്യരൂപം
(വിഷ്ണുശർമ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
വിഷ്ണു ശർമ്മ | |
|---|---|
| ജനനം | ഒറീസ്സ |
| തൊഴിൽ | പണ്ഡിതൻ, എഴുത്തുകാരൻ |
| ദേശീയത | ഭാരതീയൻ |
| കാലഘട്ടം | ഗുപ്ത കാലഘട്ടം |
| ശ്രദ്ധേയമായ രചന(കൾ) | പഞ്ചതന്ത്രം |
ഒരു പണ്ഡിതനും എഴുത്തുകാരനുമായിരുന്നു വിഷ്ണു ശർമ (സംസ്കൃതം: विष्णुशर्मन् / विष्णुशर्मा). പ്രശസ്തമായ പഞ്ചതന്ത്രം കഥകളുടെ കർത്താവാണിദ്ദേഹം എന്നു വിശ്വസിക്കപ്പെടുന്നു. പഞ്ചതന്ത്രം ഗ്രന്ഥം രചിച്ചത് ക്രി.മു. 1200നും ക്രി.മു. 300 നും ഇടയിലാണന്ന് കരുതുന്നു.
മറ്റനേകം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപെട്ടിട്ടുള്ള ഒരു ഗ്രന്ഥമാണ് പന്തതന്ത്രം. ബുർസോയ് എ.ഡി 570ൽ സംസ്കൃതത്തിൽ നിന്നും പഹ്ലവി ഭാഷയിലേയ്ക്ക് തർജ്ജമ ചെയ്യതു. എ.ഡി 750ൽ അറബി ഭാഷയിലേയ്ക്ക് തർജ്ജമ ചെയ്യപ്പെട്ടു. പിൽക്കാലത്ത്ഗ്രീക് (എ.ഡി1080),എബ്രായ (എ.ഡി1100),ലാറ്റിൻ (എ.ഡി1280), ജർമ്മൻ (എ.ഡി1460), ഇറ്റാലിയൻ (എ.ഡി1552), ഫ്രെഞ്ച് (എ.ഡി1678) എന്നീ ഭാഷകളിലും ഇതിനു തർജമകൾ ഉണ്ടായി.