പൊയ്സർ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൊയ്സർ നദി
Countryഇന്ത്യ
Stateമഹാരാഷ്ട്ര
Cityമുംബൈ
Physical characteristics
പ്രധാന സ്രോതസ്സ്സഞ്ജയ് ഗാന്ധി ദേശീയോദ്യാനം
മുംബൈ സബർബൻ ജില്ല, ഇന്ത്യ
നദീമുഖംഅറബിക്കടൽ, ഇന്ത്യ
നീളം7 km (4.3 mi)
ആഴം
  • Average depth:
    4 മീ.

മുംബൈയിലെ ഒരു നദിയാണ് പൊയ്സർ നദി. സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിൽ ഉത്ഭവിച്ച് മാർവെ ക്രീക്ക് വഴി അറേബ്യൻ കടലിലേക്ക് ചേരുന്നു. വ്യാവസായിക മാലിന്യങ്ങളും മലിനജലവും അനിയന്ത്രിതമായി പുറന്തള്ളുന്നതു മൂലം ഈ നദി ഇപ്പോൾ നഗരത്തിലെ ഒരു അഴുക്കുചാൽ മാത്രമായി മാറിയിട്ടുണ്ട്.

ഗതി[തിരുത്തുക]

ഏകദേശം 7 കിലോമീറ്ററാണ് ഇതിന്റെ നീളം. ശരാശരി വീതി 10 മീറ്ററും ആഴം 4 മീറ്ററും ആണ്.[1] അപ്പാ പാഡ, ക്രാന്തി നഗർ, കുറാർ വില്ലേജ്, ഹനുമാൻ നഗർ, താക്കൂർ കോംപ്ലക്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, (വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപം), പൊയിസർ എന്നീ സ്ഥലങ്ങളിലൂടെ ഒഴുകുന്നു.

ചരിത്രം[തിരുത്തുക]

ഒരു കാലത്ത് ഈ നദിയിലെ ജലം ആളുകൾ ഗാർഹികാവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു. ഗണേശോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹനിമഞ്ജനത്തിനായും ആളുകൾ ഈ നദിയിൽ എത്തിയിരുന്നു. നദിയ്ഇലെ മാലിന്യത്തിന്റെ അളവ് കൂടിയതോടെ ഇത് നിലച്ചു. 2005 ൽ മുംബൈയിലെ വെള്ളപ്പൊക്കത്തിനിടയിൽ, പൊയ്സർ നദി കരകവിഞ്ഞൊഴുകി. മലിനജലം ഈ നദിയുടെ പരിസരങ്ങളിലുള്ള കെട്ടിടങ്ങളിലും എത്തി. ഈ പ്രദേശത്തെ ഒരു ജലസംഭരണിയിലേക്ക് മാലിന്യം ഒഴുകിയെത്തിയതോടെ ജലജന്യരോഗങ്ങൾ പടർന്നുപിടിച്ചു ഇതേത്തുടർന്ന് ചുറ്റുപാടുകളിൽ താമസിക്കുന്നവർ ദുരിതത്തിലായി. നദിയുടെ സമീപമുള്ള മഹീന്ദ്ര & മഹീന്ദ്ര സ്ഥാപനങ്ങളിലും ഈ വെള്ളം കയറി വലിയ സാമ്പത്തിക നഷ്ടമുണ്ടായി.[1]

2021-22 കാലയളവിലെ മഹാരാഷ്ട്ര സംസ്ഥാന ബഡ്ജറ്റിൽ പൊയ്സർ, ദഹിസർ, ഓഷിവാരാ നദികളുടെ പുനരുദ്ധീകരണത്തിനായി 1500 കോടി രൂപ വകയിരുത്തി. [2]

അവലംബം[തിരുത്തുക]

  1. 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-15. Retrieved 2021-03-10.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-03-09. Retrieved 2021-03-10.
"https://ml.wikipedia.org/w/index.php?title=പൊയ്സർ_നദി&oldid=3988806" എന്ന താളിൽനിന്ന് ശേഖരിച്ചത്