പഞ്ജീരി
ദൃശ്യരൂപം
പഞ്ജീരി | |
---|---|
ഉത്ഭവ വിവരണം | |
ഉത്ഭവ രാജ്യം: | പഞ്ചാബ് |
പ്രദേശം / സംസ്ഥാനം: | പഞ്ചാബ് |
വിഭവത്തിന്റെ വിവരണം | |
പ്രധാന ഘടകങ്ങൾ: | ഗോതമ്പ്_മാവ്, പഞ്ചസാര, നെയ്യ്, ഉണക്കിയ പഴങ്ങൾ, ഹെർബൽ ഗം |
പഞ്ജീരി ഇന്ത്യയിലെയും പാകിസ്താനിലെയും ഒരു സീസണൽ വിഭവമാണ്. ഇതൊരു പോഷക സഹായി കൂടിയാണ്. ഗോതമ്പ്_മാവ്, പഞ്ചസാര, നെയ്യ്, ഹെർബൽ ഗം എന്നിവയിൽ നിന്നാണ് പഞ്ജീരി ഉണ്ടാക്കുന്നത് .ഇത് തണുപ്പ് കാലത്താണ് സാധാരണയായി കഴിക്കാറ് . മുലയൂട്ടുന്ന അമ്മമാർക്ക് ആണ് സാധാരണായി കൊടുക്കാറ്. ഇത് മുലപ്പാൽ ഉത്പാദനത്തെ സഹായിക്കുന്നു. അനേകകാലങ്ങളായി ഹിന്ദുക്കളും നൂറ്റാണ്ടുകൾക്ക് ശേഷം സിഖുകാരും ഉപയോഗിച്ചിരുന്നതാണ്. ഗർഭകാലത്താണ് ഇത് കാര്യമായി ഗുണം ചെയ്യുക.
ചേരുവകൾ
[തിരുത്തുക]- ആട്ട
- നെയ്യ്
- ചാർ മഗാസ്
- പഞ്ചസാര
- ബദാം
- ഗോന്ദ് ഗം പൊടിച്ചത്
- കമർക്കാസ്
- പെരുംജീരകം
- താമര വിത്ത്
- അയമോദകം
- ഏലം വിത്തുകൾ
- പൊടിച്ച ഉണക്കിയ ഇഞ്ചി പൊടി
- അകോട്ട് മരം
- പിസ്ത
- ബൂര വിഭാഗത്തിൽ പെട്ട പഞ്ചസാര
ഉണ്ടാക്കുന്ന വിധം
[തിരുത്തുക]- ഉറപ്പുള്ള ഒരു പാത്രത്തിൽ 500 ഗ്രാം നെയ്യ് ചൂടാക്കുക
- സ്വർണ തവിട്ടു നിറം വരും വരെ ഉണക്കിയ പഴങ്ങൾ ഒന്നൊന്നായി വറുത്തെടുക്കുക, പിന്നീട് അതിലേക്ക് ബദാം, കശുവണ്ടി, വാൽനട്ട് അണ്ടിപരിപ്പ്, പിസ്ത, താമര വിത്ത്, തണ്ണിമത്തന് വിത്തുകൾ എന്നിവ ചേർക്കുക. എണ്ണമയം കളയാൻ ഒരു പേപ്പറിലേക്ക് മാറ്റുക.
- ആ പാത്രത്തിൽ തന്നെ കമർക്കാസ് ഉം ചേർത്ത് വറുക്കുക.
- അടുത്തതായി ചിരകിയ തേങ്ങ വറുത്തെടുക്കുക.
- തണ്ണിമത്തന് വിത്തുകൾ ഒഴികെ എല്ലാ ഉണക്കിയ പഴങ്ങളും നന്നായി പൊടിച്ചെടുക്കുക. ഉണങ്ങിയ പഴങ്ങൾ, വറുത്ത തേങ്ങ, തണ്ണിമത്തന്റെ വിത്തുകൾ എന്നിവ ഒരു വലിയ പാനിൽ ഇട്ട് നന്നായി ഇളക്കുക. ശേഷം കമർക്കാസ് നന്നായി പൊടിച്ച് അതിലേക്ക് ചേർക്കുക.
- ബാക്കിയുള്ള നെയ്യ് വേര്തിരിയും വരെ ചൂടാക്കുക. സ്വർണ തവിട്ടു നിറമാവും വരെ മാവ് ലഘുവായി ചൂടാക്കുക.
- പൊടിച്ചെടുത്ത ഗം പരലുകളിലേക്ക് നന്നായി തീ പാറ്റുക.
- പോടിച്ചെടുത്ത ഉണക്കിയ ഇഞ്ചിയും അയമോദകവും വറുത്ത മാവിലേക്ക് ചേർക്കുക പിന്നീട് എല്ലാ ചേരുവകളും നന്നായി പിടിക്കും വരെ ഇളക്കുക.
- പാൻ വാങ്ങി വെച്ച ശേഷം, 5-10 മിനുറ്റ് നേരം വയ്ക്കുക
- ശേഷം അതിലേക്ക് ഉണക്കിയ പഴങ്ങൾ, മാഗസ്, പഞ്ചസാര, കമർക്കാസ് എന്നിവ വറുത്ത മാവിലേക്ക് ചേർത്ത് നന്നായ് ഇളക്കുക. അതിനെ ഒരു വലിയ പാത്രത്തിലേക്ക് മാറ്റി ചൂടാറാൻ വയ്ക്കുക.
- വായുകടക്കാത്ത ഒരു പാത്രത്തിൽ സുരക്ഷിതമായി സംഭരിച്ചു വയ്ക്കാവുന്നതാണ്.