ഗംഗ ഡെൽറ്റ
ദൃശ്യരൂപം
ലോകത്തിലെ ഏറ്റവും വലിയ അഴിപ്രദേശമാണ് ഗംഗ ഡെൽറ്റ. ഗംഗ ഡെൽറ്റ, ബംഗാൾ ഡെൽറ്റ, ബ്രഹ്മപുത്ര ഡെൽറ്റ എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ബംഗാൾ ഉൾക്കടലിന്റെ തീരത്തായി 350 കിലോമീറ്ററിലധികം നീളത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ബ്രഹ്മപുത്രയുടെ കൈവഴിയായ പത്മ, യമുന, മേഘന എന്നിവ ചേർന്നാണ് ഗംഗ ഡെൽറ്റ ഉണ്ടാകുന്നത്. കൊൽക്കത്ത ഹാൽഡിയ, ബംഗ്ലാദേശിലെ മോംഗ്ല എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന തുറമുഖങ്ങൾ.