കലാശാല ബാബു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കലാശാല ബാബു
ജനനം1950
മരണം (വയസ്സ് 68)
തൊഴിൽനടൻ
സജീവ കാലം1977–2018
ജീവിതപങ്കാളി(കൾ)ലളിത
കുട്ടികൾശ്രീദേവി, വിശ്വനാഥൻ
മാതാപിതാക്ക(ൾ)കലാമണ്ഡലം കൃഷ്ണൻ നായർ, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ

മലയാള ചലച്ചിത്ര, ടെലി-സീരിയൽ അഭിനേതാവായിരുന്ന കലാകാരനാണ് കലാശാല ബാബു (1950-2018) നാടകട്രൂപ്പിലൂടെ സിനിമയിലെത്തിയ ബാബു സിനിമയിലെ വില്ലൻ കഥാപാത്രങ്ങൾക്ക് പുത്തൻ ഭാവതലങ്ങൾ നൽകിയ നടനാണ്. കസ്തൂരിമാൻ(2003), എൻ്റെ വീട് അപ്പൂൻ്റേം(2003), റൺവേ(2004), തൊമ്മനും മക്കളും(2005) എന്നിവയാണ് കലാശാല ബാബുവിൻ്റെ ശ്രദ്ധേയമായ സിനിമകൾ.[1][2][3][4]

ജീവിതരേഖ[തിരുത്തുക]

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ കലാമണ്ഡലം കൃഷ്ണൻ നായരുടേയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടേയും മകനായി 1950-ൽ ജനിച്ചു. 1970-കളിലെ കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ റേഡിയോ നാടകങ്ങളിലൂടെയാണ് കലാരംഗപ്രവേശനം. പിന്നീട് രണ്ട് വർഷം കാളിദാസ കലാകേന്ദ്രത്തിൽ നാടകനടനായി പ്രവർത്തിച്ചു. ഒ.മാധവൻ്റെയും കെ.ടി.മുഹമ്മദിൻ്റേയും സഹപ്രവർത്തകനായിരുന്നു.

1977-ൽ റിലീസായ ശ്രീ മുരുകൻ എന്ന സിനിമയാണ് ആദ്യ ചലച്ചിത്രം. ഈ സിനിമയിൽ അദ്ദേഹത്തിൻ്റെ കഥാപാത്രത്തിൻ്റെ പേര് ബാബു എന്നായിരുന്നു. തുടർന്ന് 1982-ൽ ജോൺ പോളിൻ്റെ ഇണയെത്തേടി എന്ന സിനിമയിൽ ബാബു നായകനായി അഭിനയിച്ചു. സിനിമയിൽ അധികം അവസരങ്ങൾ ലഭിക്കാതിരുന്നതിനെ തുടർന്ന് നാടകരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു.

നാടകരംഗത്തേക്ക് മടങ്ങിയെത്തിയ ബാബു തൃപ്പൂണിത്തുറയിൽ കലാശാല എന്ന നാടക ട്രൂപ്പിന് നേതൃത്വം നൽകി. പിന്നീട് നാടകക്കമ്പനിയുടെ പേര് സ്വന്തം പേരിനൊപ്പം ചേർത്തതിനെ തുടർന്നാണ് കലാശാല ബാബു എന്നറിയപ്പെടാൻ തുടങ്ങിയത്. തിലകൻ, സുരാസു, പി.ജെ.ആൻ്റണി, ശ്രീമൂലനഗരം വിജയൻ, എൻ.എൻ.പിള്ള, തുടങ്ങിയ മലയാള നാടകവേദിയിലെ പ്രമുഖരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അന്നത്തെ മറ്റൊരു പ്രധാന നാടക കമ്പനിയായ ചാലക്കുടി സാരഥിയിലെ പ്രധാന നടനും കൂടിയായിരുന്നു ബാബു.

നാടകവേദികളിലൂടെ ശ്രദ്ധേയനായ ബാബുവിന് പിന്നീടാണ് സിനിമകളിൽ അവസരം ലഭിക്കുന്നത്. 2003-ൽ എ.കെ.ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാൻ എന്ന സിനിമയിലെ തീവിഴുങ്ങി ലോനപ്പൻ മുതലാളിയായി സിനിമയിലേക്കുള്ള രണ്ടാം വരവ് വിജയകരമായിരുന്നു. പിന്നീട് പല സിനിമകളിലൂടെ സഹനടനായും വില്ലൻ വേഷങ്ങളിലും തിളങ്ങിയ ബാബു മലയാളത്തിൽ ഇതുവരെ 100-ലധികം സിനിമകളിലും 28 ടെലി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇരുത്തം വന്ന വില്ലൻ, കണിശക്കാരനായ കാരണവർ തുടങ്ങിയ വേഷങ്ങളിൽ മലയാളികൾക്ക് സുപരിചിതനാണ് കലാശാല ബാബു.[5][6]

മരണം

ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ 2018 മെയ് 13ന് 68-ആം വയസിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് നിര്യാതനായി.[7][8]

സ്വകാര്യ ജീവിതം[തിരുത്തുക]

  • ഭാര്യ : ലളിത
  • മക്കൾ
  • ശ്രീദേവി
  • വിശ്വനാഥൻ
  • മരുമകൻ : ദീപു[9][10]

അഭിനയിച്ച സിനിമകൾ[തിരുത്തുക]

  • ശ്രീ മുരുകൻ 1977
  • ഇണയെത്തേടി 1982
  • കക്ക 1982
  • അറിയാത്ത വീഥികൾ 1984
  • പാദമുദ്ര 1988
  • പട്ടണപ്രവേശം 1988
  • വാരഫലം 1994
  • പുരസ്കാരം 2000
  • വാൽക്കണ്ണാടി 2002
  • വരും വരുന്നു വന്നു 2003
  • ബാലേട്ടൻ 2003
  • ഇവർ 2003
  • എൻ്റെ വീട് അപ്പൂൻ്റേം 2003
  • കസ്തൂരിമാൻ 2003
  • സേതുരാമയ്യർ സി.ബി.ഐ 2004
  • പെരുമഴക്കാലം 2004
  • ഉദയം 2004
  • റൺവേ 2004
  • കിസ്സാൻ 2004
  • വജ്രം 2004
  • ബെൻ ജോൺസൻ 2005
  • ലോകനാഥൻ ഐ.എ.എസ് 2005
  • ഉള്ളം 2005
  • സസ്നേഹം സുമിത്ര 2005
  • മെയ്ഡ് ഇൻ യു.എസ്.എ 2005
  • ദി ക്യാമ്പസ് 2005
  • രാപ്പകൽ 2005
  • അനന്തഭദ്രം 2005
  • തൊമ്മനും മക്കളും 2005
  • ഇലകൾ പച്ച പൂക്കൾ മഞ്ഞ 2006
  • പച്ചക്കുതിര 2006
  • ചെസ് 2006
  • പോത്തൻവാവ 2006
  • മഹാസമുദ്രം 2006
  • കനകസിംഹാസനം 2006
  • തുറുപ്പുഗുലാൻ 2006
  • അവൻ ചാണ്ടിയുടെ മകൻ 2006
  • ലയൺ 2006
  • മധുചന്ദ്രലേഖ 2006
  • മിഷൻ 90 ഡേയ്സ് 2007
  • ഡിറ്റക്ടീവ് 2007
  • നന്മ 2007
  • ഇൻസ്പെക്ടർ ഗരുഡ് 2007
  • കോളേജ് കുമാരൻ 2008
  • പെരുമാൾ 2008
  • ചട്ടമ്പിനാട് 2009
  • പുതിയ മുഖം 2009
  • കൂട്ടുകാർ 2010
  • നീലാംബരി 2010
  • പോക്കിരിരാജ 2010
  • നായകൻ 2010
  • ചാവേർപ്പട 2010
  • ചേകവർ 2010
  • സെവൻസ് 2011
  • കാണാക്കൊമ്പത്ത് 2011
  • കൊരട്ടിപ്പട്ടണം റെയിൽവേ ഗേറ്റ് 2011
  • ഞാൻ സഞ്ചാരി 2011
  • രാസലീല 2012
  • മുല്ലമൊട്ടും മുന്തിരിച്ചാറും 2012
  • നോട്ടി പ്രൊഫസർ 2012
  • ചട്ടക്കാരി 2012
  • ലക്ഷ്മിവിലാസം രേണുകമകൻ രഘുരാമൻ 2012
  • നാദബ്രഹ്മം 2012
  • ലോക്പാൽ 2013
  • അയാൾ 2013
  • ആട്ടക്കഥ 2013
  • ലിസമ്മയുടെ വീട് 2013
  • സൗണ്ട് തോമ 2013
  • ടീൻസ് 2013
  • കൗബോയ് 2013
  • പ്രോഗ്രസ് റിപ്പോർട്ട് 2013
  • എ.ബി.സി.ഡി 2013
  • മലയാള നാട് 2013
  • കുരുത്തം കെട്ടവൻ 2014
  • ലൈഫ് 2014
  • ഫ്ലാറ്റ് നമ്പർ 4 B 2014
  • മിസ്റ്റർ ഫ്രോഡ് 2014
  • സാമ്രാജ്യം II 2015
  • ടു കൺട്രീസ് 2015
  • വൺഡേ 2015
  • നിക്കാഹ് 2015
  • ഫയർമാൻ 2015
  • അറിയാതെ ഇഷ്ടമായി 2015
  • എ.ടി.എം 2015
  • ഇതിനുമപ്പുറം 2015
  • ഇലഞ്ഞിക്കാവ് പി.ഒ 2015
  • വൈറ്റ് 2016
  • പോയ് മറഞ്ഞു പറയാതെ 2016
  • ഒപ്പം 2016
  • വിശ്വവിഖ്യാതരായ പയ്യൻമാർ 2016
  • സൺഡേ ഹോളിഡേ 2017
  • ബോബി 2017
  • ഡെഡ് ലൈൻ 2018
  • പരോൾ 2018
  • ക്വീൻ 2018
  • കലിപ്പ് 2019[11][12]
  • അരയക്കടവിൽ 2019
  • ഡെഡ്‌ലൈൻ 2021 (അവസാന ചിത്രം) (2017 ൽ ഷൂട്ടിംഗ് കഴിഞ ചിത്രം റീലീസ് ചെയ്തതു 2021 ഫെബ്രുവരി 16 ന്)

അവലംബം[തിരുത്തുക]

  1. https://www.manoramaonline.com/news/latest-news/2018/05/14/kalasala-babu-passed-away.amp.html
  2. https://www.manoramaonline.com/news/kerala/2018/05/14/Kalasala-babu-memoir.html
  3. https://www.mathrubhumi.com/mobile/movies-music/interview/kalasala-babu-passed-away-family-wife-lalitha-runway-kasturiman-adi-sakke-1.2810000[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-08-07. Retrieved 2021-08-07.
  5. https://m3db.com/kalashala-babu
  6. "Actor Kalasala Babu in serious condition". www.mangalam.com.
  7. https://www.manoramaonline.com/news/kerala/2018/05/14/Obit-of-actor-Kalasala-Babu.html
  8. https://indianexpress.com/article/entertainment/malayalam/kalasala-babu-dead-5175878/
  9. https://www.mathrubhumi.com/mobile/news/kerala/actor-kalasala-babu-passed-away-1.2809439
  10. "ചലച്ചിത്ര നടൻ കലാശാല ബാബു അന്തരിച്ചു".
  11. https://m3db.com/films-acted/20790
  12. https://www.mathrubhumi.com/mobile/movies-music/features/kalasala-babu-passed-away-silk-smitha-inaye-thedi-antony-eastman-1.2809926

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കലാശാല_ബാബു&oldid=3970084" എന്ന താളിൽനിന്ന് ശേഖരിച്ചത്