കലാമണ്ഡലം കൃഷ്ണൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കലാമണ്ഡലം കൃഷ്ണൻ നായർ
ജനനം11 മാർച്ച് 1914
മരണം15 ഓഗസ്റ്റ് 1990(1990-08-15) (പ്രായം 76)
തൊഴിൽകഥകളിനടൻ
സജീവ കാലം1935–1988
ജീവിതപങ്കാളി(കൾ)കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ
കുട്ടികൾകലാശാല ബാബു, ശ്രീദേവി രാജൻ, കല വിജയൻ

പ്രശസ്തനായ കഥകളി നടൻ ആയിരുന്നു കലാമണ്ഡലം കൃഷ്ണൻ നായർ (11 മാർച്ച്‌ 1914 – 15 ആഗസ്റ്റ്‌ 1990). ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ കഥകളി നടന്മാരിൽ ഒരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നു. കണ്ണൂർ ജില്ലയിലെ ചെറുതാഴത്ത് ജനിച്ച ഇദ്ദേഹം വാരണക്കോട്ടില്ലത്തിന്റെ കീഴിലെ കഥകളിയോഗത്തിലാണ് പഠനം ആരംഭിച്ചത്. അവിടെ നിന്ന് കിട്ടിയ സഹായം കൊണ്ടാണ് തുടർപഠനങ്ങൾ സാധിച്ചത്.[1] ഇദ്ദേഹത്തിന്റെ ഗുരുക്കന്മാർ ഗുരു ചന്തു പണിക്കർ, ഗുരു കുഞ്ചു കുറുപ്പ്, ഗുരു പട്ടിക്കാംതൊടി രാവുണ്ണി മേനോൻ, ഗുരു കവളപ്പാറ നാരായണൻ നായർ തുടങ്ങിയ പ്രഗൽഭർ ആയിരുന്നു. ഇതിനു പുറമേ നാട്യാചാര്യൻ മാണി മാധവ ചാക്യാരിൽ നിന്നും രസാഭിനയം, നേത്രാഭിനയം എന്നിവയും പ്രത്യേകം പഠിക്കുക ഉണ്ടായി. പദ്മശ്രീ അടക്കം നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. [2] [3] [4] മോഹിനിയാട്ടത്തെ വളർത്തിയെടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയായിരുന്നു ഇദ്ദേഹത്തിന്റെ പത്നി. പ്രമുഖ ചലച്ചിത്ര-നാടക നടൻ കലാശാല ബാബു ഇദ്ദേഹത്തിന്റെ പുത്രനായിരുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പദ്മശ്രീ - 1970
  • കേരള സംഗീത നാടക അക്കാദമി അവാർഡ് & ഫെല്ലോഷിപ്പ്
  • കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ് & ഫെല്ലൊഷിപ്പ് - 1968
  • കൊച്ചിരാജാവിന്റെ വീരശൃംഖല
  • മൈസൂർ രാജാവിന്റെ സ്വർണ്ണമെഡൽ
  • നാട്യരത്നം ബഹുമതി-പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു


അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-04-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-06-01.
  2. കലാമണ്ഡലം കൃഷ്ണൻ നായർ, "എന്റെ ജീവിതം: അരങ്ങിലും അണിയറയിലും", ഡി. സി. ബുക്സ്, 2011 .
  3. ദാസ് ഭാർഗവീനിലയം, "മാണിമാധവീയം" (മാണി മാധവ ചാക്യാരുടെ ജീവകഥ), കേരള സാംസ്കാരിക വകുപ്പ് പ്രസിദ്ധീകരണം, 1999 .
  4. "| കഥകളി.ഇൻഫോ, കലാമണ്ഡലം കൃഷ്ണൻ നായർ". മൂലതാളിൽ നിന്നും 2013-04-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-09-11.
"https://ml.wikipedia.org/w/index.php?title=കലാമണ്ഡലം_കൃഷ്ണൻ_നായർ&oldid=3802786" എന്ന താളിൽനിന്ന് ശേഖരിച്ചത്