Jump to content

അലക്സാണ്ടർ അലഖിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലക്സാണ്ടർ അലഖിൻ
Alexander Alekhine
മുഴുവൻ പേര്Alexander Alexandrovich Alekhine
രാജ്യംRussia, France
ജനനം(1892-10-31)ഒക്ടോബർ 31, 1892
Moscow, Russian Empire
മരണംമാർച്ച് 24, 1946(1946-03-24) (പ്രായം 53)
Estoril, Portugal
ലോകജേതാവ്1927–35
1937–46

ചെസ് ലോകത്തെ എന്നത്തെയും മികച്ച കളിക്കാരിൽ ഒരാളാണ് റഷ്യയിൽ ജനിച്ച അലക്സാണ്ടർ അലക്സാണ്ട്രോവിച്ച് അലഖിൻ. (ജനനം 1892, മരണം മാർച്ച് 24 1946). മികച്ച ഒരു ചെസ്സ് സൈദ്ധാന്തികൻ കൂടിയായിരുന്നു അദ്ദേഹം. നാലാമത്തെ ലോക ചെസ്സ് ചാമ്പ്യനുമാണ് അലഖിൻ. കാപബ്ലാങ്കയെ ആണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ചെസ്സിൽ പുതിയ ശൈലീ വിശേഷങ്ങൾ അലഖിൻ പരീക്ഷിച്ചു. റഷ്യയിലെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച അലഖിൻ ബാലനായിരിയ്ക്കുമ്പോൾ തന്നെ പ്രധാന മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങി.അന്നത്തെ ഒന്നാം കിട കളിക്കാരായ എമ്മനുവൽ ലാസ്കറെയും,കാപബ്ലാങ്കയെയും അലഖിൻ നേരിടുകയുണ്ടായി.(1920-27) ചെസ്സ് ബോർഡിൽ സങ്കീർണ്ണതയും ഭാവനയും ഒരുപോലെ സമഞ്ജസിപ്പിച്ച അലഖിൻ പോർട്ടുഗലിലെ ‘എസ്തോറിൽ’ ഹോട്ടലിൽ വച്ച് ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞു .

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
പുരസ്കാരങ്ങൾ
മുൻഗാമി ലോക ചെസ്സ് ചാമ്പ്യൻ
1927–1935
പിൻഗാമി
മുൻഗാമി ലോക ചെസ്സ് ചാമ്പ്യൻ
1937–1946
Vacant
Title next held by
മിഖായേൽ ബൊട്‌വിനിക്
"https://ml.wikipedia.org/w/index.php?title=അലക്സാണ്ടർ_അലഖിൻ&oldid=2157738" എന്ന താളിൽനിന്ന് ശേഖരിച്ചത്