വേൾഡ് വൈഡ് യൂണിവേഴ്സിറ്റീസ് നെറ്റ്വർക്ക്
വേൾഡ് വൈഡ് യൂണിവേഴ്സിറ്റീസ് നെറ്റ്വർക്ക് Worldwide Universities Network | |
---|---|
Worldwide Universities Network logo | |
Established | 2000 |
Members | 16 |
Continents | Africa, Asia, Australasia, Europe, North America |
Countries | Australia, Canada, China, Norway, South Africa, United Kingdom, United States |
Chair | Mark Emmert, University of Washington, USA |
Acronym | WUN |
Homepage | http://www.wun.ac.uk |
വേൾഡ് വൈഡ് യൂണിവേഴ്സിറ്റീസ് നെറ്റ്വർക്ക്(ഇംഗ്ലീഷ്:Worldwide Universities Network -WUN). ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സർവകലാശാലാ ശൃംഖല. ഇന്ത്യയിൽ നിന്നും കേരള കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയുടെ കീഴിലുള്ള തിരുവിഴാംകുന്നിലെ കന്നുകാലി ഗവേഷണകേന്ദ്രത്തെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഇന്ത്യയിൽ നിന്നുള്ള ഏക സ്ഥാപനവും ഇതാണ്.[1]
2050 ഓടെ മാതൃകാ കന്നുകാലി ഫാമിങ് സാക്ഷാൽകരിക്കുന്നതിൻറെ ഭാഗമായാണ് ഈ കേന്ദ്രത്തെ ഇന്ത്യയിൽ നിന്നും തെരഞ്ഞെടുത്തിരിക്കുന്നത്.[2]
ലക്ഷ്യങ്ങൾ
[തിരുത്തുക]ഗവേഷണ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനും ഗവേഷണരംഗത്ത് കൂടുതൽ മെച്ചപ്പെട്ട ഫലങ്ങൾ നേടിയെടുക്കുന്നതിനും വേണ്ടിയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. വിദ്യാർഥികളെയും അക്കാദമിക രംഗത്തുള്ളവരെയും സാങ്കേതിക വിദഗ്ദരെയും സർക്കാറുകളെയും ഏകോപിച്ചുകൊണ്ടാണ് വേൾഡ് വൈഡ് യൂണിവേഴ്സിറ്റീസ് നെറ്റ് വർക്ക് പ്രവർത്തിക്കുന്നത്. നെറ്റവർക്കിന് കീഴിലെ വിവിധ സർവ്വകലാശാലകൾ പരസ്പരം സഹകരിച്ചു പ്രവർത്തിക്കാനാവുന്നുവെന്നതും ഇതിൽ ശ്രദ്ധേയമാണ്.[3].
വർത്തമാനകാലത്തിന്റെ ആഗോളപ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് സഹകരണാടിസ്ഥാനത്തിൽ കൂട്ടായ ഗവേഷണപ്രവർത്തനങ്ങളിലൂടെ പരിഹാരമാർഗങ്ങൾ ഉരുത്തിരിച്ചെടുത്ത് സമൂഹത്തെയും സർക്കാരിനെയും സ്ഥാപനങ്ങളെയും നയരൂപീകരണത്തിനും പ്രശ്‌നപരിഹാരങ്ങൾക്കും സജ്ജരാക്കുക എന്നതാണിതിന്റെ ലക്ഷ്യം. ലോകത്തിലെ മികച്ച സർവകലാശാലകളുടെ അന്താരാഷ്ട്ര കൂട്ടായ്മയാണ് ഡബ്ല്യു യു എൻ മുഖ്യമായി ഉന്നം വെക്കുന്നത്.[4]
സ്ഥാപനങ്ങൾ
[തിരുത്തുക]വിവിധ രാജ്യങ്ങളിലായി 19 സജീവ ഗവേഷണ സ്ഥാപനങ്ങളാണ് നെറ്റ് വർക്കിന് കീഴിൽ ഇപ്പോഴുള്ളത്. അന്താരാഷ്ട്ര തലത്തിൽ ഉപരിപഠനത്തിനായി വിവിധ ശൃംഖലാ സംവിധാനങ്ങൾ ഒരുക്കുകയാണ് ഇതിലൂടെ. ആസ്ത്രേലിയ, കാനഡ, ചൈന,നോർവെ,ദക്ഷിണാഫ്രിക്ക, യുനൈറ്റഡ് കിംങ്ഡം, അമേരിക്ക,ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ് സ്ഥാപനങ്ങളുള്ളത്. പെൻസിൽവാനിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റൾ, യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സ്, യൂണിവേഴ്‌സിറ്റി ഓഫ് വെസ്‌റ്റേൻ ഓസ്‌ട്രേലിയ, സീജിയാങ് യൂണിവേഴ്‌സിറ്റി എന്നീ സ്ഥപാനങ്ങൾക്കൊപ്പമാണ് തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തെയും അംഗീകരിച്ചിട്ടുള്ളത്. [5]
പുറംകണ്ണികൾ
[തിരുത്തുക]- WUN ൻറെ ഔദ്വോഗിക സൈറ്റ്
- വാർഷിക റിപ്പോർട്ട് 2011-12 6MP Archived 2013-09-18 at the Wayback Machine.
അവംലംബം
[തിരുത്തുക]- ↑ "മാതൃഭൂമി വാർത്ത ശേഖരിച്ചത്:30.05.2013". Archived from the original on 2013-05-30. Retrieved 2013-06-11.
- ↑ http://www.deccanchronicle.com/130601/news-current-affairs/article/livestock-centre-alanallur-achieves-rare-feat[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.wun.ac.uk/about
- ↑ http://www.wun.ac.uk/mobility
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-27. Retrieved 2013-06-11.