ലോക ടെലിവിഷൻ ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(World Television Day എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1996ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി നവംബർ 21ആം തീയതി ലോക ടെലിവിഷൻ ദിനമായി പ്രഖ്യാപിക്കുകയുണ്ടായി. [1]

എന്നാൽ ഈ ദിനാചരണത്തോട് പ്രതിഷേധം രേഖപ്പെടുത്തികൊണ്ട് പതിനൊന്ന് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. പ്രതിഷേധകരിൽ പ്രമുഖരായ ജർമ്മനി ഇതിനെ വിശദീകരിച്ചത് ഇപ്രകാരമായിരുന്നു.

“ ഈ വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോൾ തന്നെ യു.എൻ മൂന്ന് ദിനങ്ങൾ ആചരിക്കുന്നുണ്ട്. World Press Freedom Day, World Telecommunications Day, World Development Information Day. ഇനിയും ഒന്നു കൂടി ഈ പട്ടികയിൽ ചേർക്കുക നിരർത്ഥകമാണ്. ടെലിവിഷൻ വിവരവ്യാപനത്തിനുള്ള മാർഗ്ഗങ്ങളിൽ ഒന്നു മാത്രമാണ്. അതാകട്ടെ ലോക ജനതയിൽ ഗണ്യമായ ഒരു വിഭാഗത്തിനു അപ്രാപ്യമായി നിലകൊള്ളുന്ന ഒന്നും. ലോക ജനതയിൽ ഭൂരിപക്ഷം ആളുകളും ഒരു പക്ഷേ ടെലിവിഷൻ ദിനത്തെ ധനികരുടെ ദിനമായി കണ്ടേക്കാം, കാരണം അവർക്ക് ടെലിവിഷൻ പ്രാപ്യമല്ലലോ. നമ്മുക്ക് കൂടതൽ ശ്രദ്ധിക്കാവുന്ന മറ്റ് മാധ്യമങ്ങൾ ഇവിടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്ന് റേഡീയൊ ആണ്. ഇത് പോലെയുള്ള മാധ്യമങ്ങളാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്നാണ് ഞങ്ങളുടെ പക്ഷം” [2]

അവലംബം[തിരുത്തുക]

  1. United Nations General Assembly Resolution 205 session 51 Proclamation of 21 November as World Television Day on 17 December 1996
  2. United Nations General Assembly Verbotim Report meeting 88 session 51 page 24, Mr. Henze Germany on 17 December 1996 (retrieved 2008-07-09)
"https://ml.wikipedia.org/w/index.php?title=ലോക_ടെലിവിഷൻ_ദിനം&oldid=3700622" എന്ന താളിൽനിന്ന് ശേഖരിച്ചത്