വിവിയൻ കക്കൂരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vivian Caccuri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിവിയൻ കക്കൂരി
ദേശീയതബ്രസീൽ
തൊഴിൽകലാകാരി

ഒരു ബ്രസീലിയൻ കലാകാരിയാണ് വിവിയൻ കക്കൂരി(ജ. 1986).[1] പ്രതിഷ്ഠാപനങ്ങളിലൂടെയും ശബ്ദ അവതരണങ്ങളിലൂടെയും കലാപ്രകടനങ്ങൾ നടത്തിവരുന്നു. ഭൗതികവുംസാമൂഹ്യ രാഷ്ട്രീയവും ആത്മീയവുമായ തലങ്ങളിൽ ശബ്ദം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെയാണ് കക്കൂരി ദൃശ്യവൽക്കരിക്കുന്നത്.[2]

ജീവിതരേഖ[തിരുത്തുക]

ബ്രസീലിലെ റിയോ ഡി ജനീറോ സ്വദേശിനിയാണ്. റിയോഡി ജനീറോയിൽ താമസിച്ചു കലാ പ്രവർത്തനം നടത്തുന്നു.

പ്രദർശനങ്ങൾ[തിരുത്തുക]

സാവോ പോളോ ആർട്ട് ബിനാലെയിൽ 2016 ൽ വിവിയൻ കക്കൂരി പങ്കെടുത്തിട്ടുണ്ട്. ഇതു കൂടാതെ ഫോട്ടോബോക്സ് ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫി പുരസ്ക്കാരത്തിൻറെ അവസാന പട്ടികയിലും ഇവർ ഇടം നേടി. ലാറ്റിൻ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ പ്ത്തോളം സ്ഥലങ്ങളിൽ വിവിയൻ കലാപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.[3]

കൊച്ചി മുസിരിസ് ബിനാലെ 2018[തിരുത്തുക]

ബ്രസീലിൻറെയും ഫോർട്ട്കൊച്ചിയുടെയും കൊളോണിയൽ ചരിത്രം കൊതുകുകളിലൂടെ പറയുന്ന ദി മൊസ്കിറ്റോ ഷ്രൈൻ, എന്ന പ്രതിഷ്ഠാപനമാണ് വിവിയൻ കക്കൂരി ബിനാലെയിൽ അവതരിപ്പിച്ചത്. ശബ്ദവും വെളിച്ചവും കൊണ്ടൊരുക്കിയിരിക്കുന്ന ഈ പ്രതിഷ്ഠാപനം കൊച്ചി-മുസിരിസ് ബിനാലെയുടെ വേദിയായ ഫോർട്ട്കൊച്ചി പെപ്പർഹൗസിലാണ് പ്രദർശിപ്പിച്ചിരുന്നത്. മുറിക്കുള്ളിലേക്ക് കടക്കുമ്പോൾ തന്നെ കൊതുകിൻറെ മൂളലാണ് എല്ലാവർക്കും കേൾക്കാനാകുന്നത്. കൊതുകുകൾ പരത്തുന്ന രോഗം വിവിധ ചരിത്രഘട്ടങ്ങളുടെ ഭാഗമായിട്ടുണ്ട്. അതോടൊപ്പം എന്തു കൊണ്ടാണ് കൊതുകുകളുടെ മൂളൽ മനുഷ്യനെ ഇത്രമാത്രം അലോസരപ്പെടുത്തുന്നതെന്ന ചോദ്യവും വിവിയൻ കക്കൂരി ഉയർത്തുന്നു. ശബ്ദത്തിലെ വൈവിദ്ധ്യങ്ങൾ കൊണ്ടും ഈ പ്രതിഷ്ഠ്ാപനം ശ്രദ്ധേയമാണ്. ഒരിടത്ത് കൊതുകുകൾ ഇണചേരുമ്പോൾ പുറപ്പെടുവിക്കുന്ന ശബ്ദമാണ് ഉപയോഗിച്ചിരിക്കുന്നത്. കൊതുകുവല കൊണ്ടുണ്ടാക്കിയ പ്രതിമയും ഉപയോഗിച്ചിരിക്കുന്നു. ശാസ്ത്രീയവും സാങ്കൽപ്പികവുമായ അംശങ്ങൾ കോർത്തിണക്കിയതാണ് ഈ പ്രതിഷ്ഠാപനം. അൾട്രാവയലറ്റ് രശ്മികൾ കൊണ്ട് കൊതുകുകൾ ശൂന്യാകാശത്തെത്തുന്നതായും ചിത്രീകരിച്ചിരിക്കുന്നു.[4]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-03-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-03-03.
  2. അന്യതയിൽ നിന്നും അന്യോന്യതയിലേക്ക്, ബിനലെ കൈപ്പുസ്തകം, 2018
  3. https://www.deshabhimani.com/news/kerala/caccuri-s-biennale-work-looks-at-how-mosquitoes-have-shaped-colonial-history/785658
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2020-08-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-03-03.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിവിയൻ_കക്കൂരി&oldid=3791740" എന്ന താളിൽനിന്ന് ശേഖരിച്ചത്