വെള്ളായണി പരമു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vellayani Paramu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരനാണ് വെള്ളായണി പരമു. കായംകുളം കൊച്ചുണ്ണിയെപ്പോലെ കീഴാളരെകൊണ്ട് പണിയെടുപ്പിച്ച് ധനവാന്മാരായ ജന്മിമാരിൽ നിന്നും പണവും പണ്ടങ്ങളും കവർന്ന് കീഴാളർക്ക് വിതരണം ചെയ്യുകയെന്നത് പരമുവിന്റെ ശൈലികളിലൊന്നാണ്.

1887ൽ വെള്ളായണി പുളിയറത്തലവീട്ടിൽ മാതുപിള്ളയുടേയും നാണികൊച്ചപ്പിയുടേയും നാലു മക്കളിൽ മൂത്തവനായിട്ടായിരുന്നു പരമുവിന്റെ ജനനം. തീണ്ടലും അയിത്തവും നിലനിന്നിരുന്ന കാലത്ത് ജന്മിമാരോട് പടപൊരുതി വെള്ളായണി ക്ഷേത്രത്തിൽ പരമു അവർണ്ണർക്ക് പ്രവേശനം നേടികൊടുത്തു.[അവലംബം ആവശ്യമാണ്] 1919ൽ (1098 കർക്കിടകം) നിരണം പള്ളിയിലെ പൊന്നിൻ കുരിശ്ശ് കവർന്നത് പരമുവിനെ തിരുവിതാംകൂർ മുഴുവൻ പ്രശസ്തനാക്കി. ഇതിനേത്തുടർന്ന് ഒളിവിൽ പോയ പരമു, കുളത്തൂപ്പുഴയിൽ വച്ച് തിരുവിതാംകൂർ പോലീസ് പിടിയിലായി. 1950 ൽ സുഹൃത്തായ നാഗർകോവിൽ സ്വദേശി സെയ്ദുകണ്ണീന്റെവീട്ടിൽ വച്ച് പരമു മരിച്ചു. 1979ൽ ഇ. കെ. ത്യാഗരാജൻ പരമുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ജെ. ശശികുമാർ സംവിധാനം ചെയ്ത് ഈ പേരിൽ ഒരു ചലച്ചിത്രം നിർമ്മിച്ചു. പ്രേം നസീർ ആണ് പരമുവായി അഭിനയിച്ചത്.

"https://ml.wikipedia.org/w/index.php?title=വെള്ളായണി_പരമു&oldid=2901131" എന്ന താളിൽനിന്ന് ശേഖരിച്ചത്