ബൻസ്ദ ദേശീയോദ്യാനം
ദൃശ്യരൂപം
(Vansda National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബൻസ്ദ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Navsari District, Gujarat, India |
Nearest city | Vansda |
Coordinates | 20°44′N 73°28′E / 20.733°N 73.467°E |
Area | 23.99 KM² |
Established | 1979 |
Governing body | Forest Department of Gujarat |
ഗുജറാത്ത് സംസ്ഥാനത്തിലെ വൽസാദ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ബൻസ്ദ ദേശീയോദ്യാനം. 1979-ലാണ് ഈ ഉദ്യാനം നിലവിൽ വന്നത്.
ഭൂപ്രകൃതി
[തിരുത്തുക]24 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. മുൾക്കാടുകളും കുറ്റിക്കാടുകളും ഇലപൊഴിയും വനങ്ങളും ചേർന്നതാണ് ഇവിടുത്തെ പ്രകൃതി. തേക്ക്, മുള, സിരാസ്, ബഹേദ തുടങ്ങിയ വൃക്ഷങ്ങൾ ഇവിടെ വളരുന്നു.
ജന്തുജാലങ്ങൾ
[തിരുത്തുക]ഹിമാലയനണ്ണാൻ, വരയൻ കഴുതപ്പുലി, സ്ലോത്ത് ബെയർ, മഞ്ഞ വവ്വാൽ, നാലുകൊമ്പുള്ള മാൻ, മലബാർ വെരുക്, ബംഗാൾ കുറുക്കൻ എന്നീ ജീവികളുടെ ആവാസകേന്ദ്രമാണിവിടം.