Jump to content

VY കാനിസ് മെജോറിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
VY Canis Majoris

സൂര്യനും വി.വൈ. കാനിസ് മെജോറിസും തമ്മിലുള്ള വലിപ്പത്തിന്റെ താരതമ്യം
നിരീക്ഷണ വിവരം
എപ്പോഹ് J2000
നക്ഷത്രരാശി
(pronunciation)
Canis Major
റൈറ്റ്‌ അസൻഷൻ 07h 22m 58.33s[1]
ഡെക്ലിനേഷൻ −25° 46′ 03.17″[1]
ദൃശ്യകാന്തിമാനം (V)7.9607[2]
സ്വഭാവഗുണങ്ങൾ
സ്പെക്ട്രൽ ടൈപ്പ്M3[1]-M5e Ia[3]
B-V കളർ ഇൻഡക്സ്2.24[1]
ചരനക്ഷത്രംSemiregular[4]
ആസ്ട്രോമെട്രി
കേന്ദ്രാപഗാമി പ്രവേഗം(radial velocity) (Rv)49 ± 10[1] km/s
പ്രോപ്പർ മോഷൻ (μ) RA: 9.84[1] mas/yr
Dec.: 0.75[1] mas/yr
ദൃഗ്‌ഭ്രംശം (π)1.78 ± 3.54[1] mas
ദൂരം~4,900 ly (~1,500[5] pc)
ഡീറ്റെയിൽസ്
പിണ്ഡം~15[6]-25[7] M
വ്യാസാർദ്ധം~1,800-2,100[8] R
പ്രകാശതീവ്രത~2-5.6×105[9][10] L
താപനില~3000[10] K
മറ്റു ഡെസിഗ്നേഷൻസ്

ബൃഹച്ഛ്വാനം നക്ഷത്രരാശിയിൽ സ്ഥിതി ചെയ്യുന്ന ഒരു അതിഭീമ ചുവന്നനക്ഷത്രമാണ് വി.വൈ. കാനിസ് മെജോറിസ്. സൂര്യന്റെ വ്യാസാർദ്ധത്തിന്റെ 1,800 മടങ്ങിനും 2,100 മടങ്ങിനും ഇടയിൽ ഇരട്ടി വ്യാസാർദ്ധമുണ്ടെന്ന് അനുമാനിക്കുന്ന ഈ നക്ഷത്രമാണ്‌ അറിയപ്പെട്ടതിൽ വെച്ച് ഏറ്റവും വലിയ നക്ഷത്രങ്ങളിലൊന്ന്. ഭൂമിയിൽ നിന്ന് 1.5 കിലോ പാർസെക്(4.6×1016 കി.മീ) അല്ലെങ്കിൽ 4,900 പ്രകാശവർഷങ്ങൾ അകലെയാണ് ഈ നക്ഷത്രം സ്ഥിതിചെയ്യുന്നത്. ഭൂരിഭാഗം നക്ഷത്രങ്ങളെ പോലെ ഇത് ദ്വന്ദ്വമല്ല മറിച്ച് ഏക നക്ഷത്രം തന്നെയാണ്. ഏകദേശം 2,200 ദിവസത്തെ ഇടവേളയോടുകൂടിയ ഒരു അർദ്ധ അനിയത ചരനക്ഷത്രമായാണ് (semiregular variable) ഇതിനെ കണക്കാക്കുന്നത്.[4]

വി.വൈ. കാനിസ് മെജോറിസിന്റെ പ്രകൃതം

[തിരുത്തുക]

1801 മാർച്ച് 7 ന് ജെറോം ലാലെൻഡെ തയ്യാറാക്കിയ നക്ഷത്ര കാറ്റലോഗിലാണ് വി.വൈ. കാനിസ് മെജോറിസിനെ കുറിച്ചുള്ള ആദ്യത്തെ രേഖകൾ കാണപ്പെടുന്നത്. ഈ കാറ്റലോഗിൽ ഇതിനെ 7 ആം കാന്തിമാനം ഉള്ള നക്ഷത്രമായി വിവക്ഷിച്ചിരിക്കുന്നു. പിന്നീട് പത്തൊൻപതാം നൂറ്റാണ്ടിൽ ഇതിന്റെ ദൃശ്യ കാന്തിമാനവുമായി ബന്ധപ്പെട്ട് നടത്തിയ നിരീക്ഷണങ്ങൾ 1850 മുതൽ ഇത് മങ്ങി വരുന്നതായി വെളിവാക്കി.[11]

1847 മുതൽ വി.വൈ. കാനിസ് മെജോറിസ് ഒരു ചുവന്ന നക്ഷത്രമായാണ് നിരീക്ഷിക്കപ്പെടുന്നത്.[11]

പത്തിൻപതാം നൂറ്റാണ്ടിൽ ഈ നക്ഷത്രത്ത്തിന്റേതായി കുറഞ്ഞത് ആറു വ്യത്യസ്ത പ്രകാശസ്രോതസ്സുകൾ നീരീക്ഷികൻമാരുടെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. അവ വി.വൈ. കാനിസ് മെജോറിസിനെ ഒരു ബഹുനക്ഷത്രവ്യൂഹമായി കണക്കാക്കുന്നതിന് പ്രേരിപ്പിക്കുന്നവയായിരുന്നു. എന്നാൽ അവ നക്ഷത്രത്തിനു ചുറ്റിലുള്ള നീഹാരികയുടെ തെളിഞ്ഞുകാണപ്പെടുന്ന ഭാഗങ്ങളാണെന്ന് നിലവിൽ അറിയുന്ന കാര്യമാണ്. 1957 ൽ നടത്തിയ നിരീക്ഷണങ്ങളും ഉയർന്ന റെസല്യൂഷനിലുള്ള ചിത്രീകരണവും വി.വൈ. കാനിസ് മെജോറിസിന് സഹചാരികളില്ലെന്ന് വ്യക്തമയിത്തന്നെ തെളിയിച്ചു.[6][11]

3000 - ത്തോളം കെൽവിൻ നക്ഷത്രാന്തരീക്ഷതാപനിലയും ഉയർന്ന ദ്യോതിയുമുള്ള M വിഭാഗത്തിൽപ്പെട്ട നക്ഷത്രമാണ് വി.വൈ. കാനിസ് മെജോറിസ്. ഹെർട്സ്പ്രങ്-റസ്സൽ ആരേഖത്തിൽ മുകളിൽ വലതുവശത്തായാണ് ഇത് വരിക. ഇതു സൂചിപ്പിക്കുന്നത് പരിണാമപ്രക്രിയയിൽ വളരെയധികം മുന്നിലെത്തിക്കഴിഞ്ഞതാണ് ഈ നക്ഷത്രം എന്നാണ്. മുഖ്യധാരയിലായിരുന്നപ്പോൾ ഇത് O വിഭാഗത്തിൽപ്പെട്ടതും[10] 30 മുതൽ 40 M☉ (സൗരപിണ്ഡം) ഉള്ളതുമായ നക്ഷത്രമായിരുന്നിരിക്കണം.[6]

വലിപ്പം

[തിരുത്തുക]
വലതുനിന്നും കാനിസ് മെജോറിസിന്റെ വലിപ്പത്തിന്റെ താരതമ്യം ബീറ്റിൽഗ്യൂസ് (Betelgeuse), റൊ കാസ്സിയോപ്പിയെ (Rho Cassiopeiae), പിസ്റ്റൾ നക്ഷത്രം (The Pistol Star), സൂര്യൻ (ചിത്രത്തിന്റെ ചെറിയ രൂപത്തിൽ വ്യക്തമാകില്ല). വ്യാഴത്തിന്റെയും നെപ്റ്റ്യൂണിന്റെയും പ്രദക്ഷിണപഥങ്ങളും നൽകിയിരിക്കുന്നു.

വി.വൈ. കാനിസ് മെജോറിസിന് സൗരവ്യസാർദ്ധത്തിന്റെ 1,800 മടങ്ങിനും 2,100 മടങ്ങിനും ഇടയിൽ വലിപ്പമുണ്ടാകുമെന്നാണ്[8] അമേരിക്കയിലെ മിനസോട്ട സർവ്വകലാശാലയിലെ പ്രൊഫസ്സർ റോബെർട്ട എം. ഹംഫ്യെയ്സ്[12] കണക്കാക്കുന്നത്. ഇതിന്റെ വലിപ്പം മനസ്സിലാക്കാൻ സൂര്യന്റെ സ്ഥാനത്ത് ഇതിനെ പ്രതിഷ്ഠിക്കുന്നതായി സങ്കൽപ്പിക്കുകയാണെങ്കിൽ ഈ നക്ഷത്രത്തിന്റെ ഉപരിതലം ശനി ഗ്രഹത്തിന്റെ പ്രദക്ഷിണപഥം വരെ വരും. പരമാവധി വലിപ്പമായ 2,100 മടങ്ങ് സൗരവ്യാസാർദ്ധം തന്നെയെടുക്കുകയാണെങ്കിൽ പ്രകാശത്തിന്റെ ഇതിന്റെ ഉപരിതലത്തിലൂടെ ഒരു തവണ ചുറ്റി സഞ്ചരിക്കാൻ 8 മണിക്കൂർ വേണ്ടി വരും, സൂര്യന്റെ കാര്യത്തിൽ പ്രകാശത്തിന് 14.5 സെകന്റ് മതി. വി.വൈ. കാനിസ് മെജോറിസിന്റെ വലിപ്പത്തിനും സമമാകാൻ 7,000,000,000,000,000 ഭൂമികൾ വേണ്ടി വരും.[13]

അവലംബം

[തിരുത്തുക]
 1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 "SIMBAD basic query result: VY Canis Majoris". SIMBAD, Centre de Données astronomiques de Strasbourg. Retrieved March 7, 2009.
 2. 2.0 2.1 "Hipparchos catalogue: query form". CASU Astronomical Data Centre. Cambridge Astronomical Survey Unit. 2006. Archived from the original on 2016-03-03. Retrieved March 10, 2009.
 3. 3.0 3.1 Lipscy, S. J.; Jura, M.; Reid, M. J. (June 10, 2005). "Radio photosphere and mass-loss envelope of VY Canis Majoris". The Astrophysical Journal. The American Astronomical Society. 626: 439–445.
 4. 4.0 4.1 Monnier, J. D.; Geballe, T. R.; Danchi, W. C. (August 1, 1998). "Temporal variations of midinfrared spectra in late-type stars". The Astrophysical Journal. American Astronomical Society. 502: 833–846.
 5. Lada, C. J.; Reid, M. (March 1976). "The discovery of a molecular cloud associated with VY CMa". Bulletin of the American Astronomical Society. American Astronomical Society. 8: 322.
 6. 6.0 6.1 6.2 Wittkowski, M.; Langer, N.; Weigelt, G. (October 27, 1998). "Diffraction-limited speckle-masking interferometry of the red supergiant VY CMa". Astronomy and Astrophysics. European Southern Observatory. 340: 39–42.
 7. Monnier, J. D.; Danchi, W. C.; Hale, D. S.; Lipman, E. A.; Tuthill, P. G.; Townes, C. H. (November 10, 2000). "Mid-infrared interferometry on spectral lines. II. Continuum (dust) emission around IRC +10216 and VY Canis Majoris". The Astrophysical Journal. The American Astronomical Society. 543: 861–867.
 8. 8.0 8.1 Humphreys, Roberta (October 13, 2006). "VY Canis Majoris: the astrophysical basis of its luminosity". arXiV. Retrieved May 15, 2007. {{cite conference}}: Unknown parameter |booktitle= ignored (|book-title= suggested) (help)
 9. Monnier, J. D.; Tuthill, P. G.; Lopez, B.; Cruzalebes, P.; Danchi, W. C.; Haniff, C. A. (February 10, 1999). "The last gasps of VY Canis Majoris: aperture synthesis and adaptive optics imagery". The Astrophysical Journal. American Astronomical Society. 512: 351–361. doi:10.1086/306761.
 10. 10.0 10.1 10.2 Lada, Charles J.; Reid, Mark J. (January 1, 1978). "CO observations of a molecular cloud complex associated with the bright rim near VY Canis Majoris". The Astrophysical Journal. American Astronomical Society. 219: 95–104.
 11. 11.0 11.1 11.2 Robinson, L. J. (December 7, 1971). "Three somewhat overlooked facets of VY Canis Majoris". Commission 27 of the I. A. U., Information Bulletin on Variable Stars. Konkoly Observatory, Budapest (599).
 12. Roberta Humphreys, physics.umn.edu, retrieved 2009-05-17
 13. Volume with radius 9.58 AU=1.23*10^37 m3; Earth volume 1.08*10^21 m3; ratio is 1.14*10^16 or 11.4 quadrillion.
"https://ml.wikipedia.org/w/index.php?title=VY_കാനിസ്_മെജോറിസ്&oldid=3774967" എന്ന താളിൽനിന്ന് ശേഖരിച്ചത്