Jump to content

ട്യൂസ്ഡേ വെൽഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tuesday Weld എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ട്യൂസ്ഡേ വെൽഡ്
ട്യൂസ്ഡേ വെൽഡ് c. 1960 കളിൽ.
ജനനം
സൂസൻ കെർ വെൽഡ്

(1943-08-27) ഓഗസ്റ്റ് 27, 1943  (81 വയസ്സ്)
മാൻഹട്ടൻ, ന്യൂയോർക്ക് സിറ്റി, യു.എസ്.
തൊഴിൽനടി
സജീവ കാലം1955–2001
ജീവിതപങ്കാളി(കൾ)
കുട്ടികൾ2

ട്യൂസ്ഡേ വെൽഡ് (ജനനം: സൂസൻ കെർ വെൽഡ്; ഓഗസ്റ്റ് 27, 1943) ഒരു അമേരിക്കൻ നടിയാണ്. ഒരു ബാലനടിയായി അഭിനയിക്കാൻ തുടങ്ങിയ അവർ 1950 കളുടെ അവസാനത്തിൽ ഇരുത്തം വന്ന വേഷങ്ങളിലേക്ക് മുന്നേറി. 1960-ൽ ഏറ്റവും മികച്ച പുതുമുഖ വനിതയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് അവർ നേടി. തുടർന്നുള്ള ദശകത്തിൽ അവർ സിനിമകളിൽ നാടകീയമായ വേഷങ്ങൾ ചെയ്തുകൊണ്ട് ഒരു സുസ്ഥിരമായ കരിയർ അവർ സ്ഥാപിച്ചു.

ആദ്യകാലജീവിതം

[തിരുത്തുക]

ട്യൂസ്ഡേ വെൽഡ് 1943 ഓഗസ്റ്റ് 27 ന് മാൻഹട്ടനിൽ സൂസൻ കെർ വെൽഡ് എന്ന പേരിൽ ജനിച്ചു.[1] അവളുടെ പിതാവ് മസാച്ചുസെറ്റ്സിലെ വെൽഡ് കുടുംബത്തിലെ ലാത്രോപ്പ് മോട്ട്ലി വെൽഡായിരുന്നു. മകളുടെ നാലാം ജന്മദിനത്തിന് തൊട്ടുമുമ്പായി, 1947-ൽ 49-ാം വയസ്സിൽ അവളുടെ പിതാവ് അന്തരിച്ചു. അവളുടെ മാതാവ് യോസെൻ ബാൽഫോർ കെർ, കലാകാരനും ലൈഫ് മാഗസിൻ ചിത്രകാരനുമായ വില്യം ബാൽഫോർ കെറിന്റെ മകളും ലാത്രോപ്പ് വെൽഡിന്റെ നാലാമത്തെയും അവസാനത്തെയും ഭാര്യയുമായിരുന്നു.[2][3] കാനഡയിൽ ജനിച്ച വില്യം ബാൽഫോർ കെർ സ്കോട്ടിഷ് വംശപരമ്പരയുള്ള വ്യക്തിയായിരുന്നു.[4] അദ്ദേഹത്തിന്റെ മാതാവ് ലില്ലി ഫ്ലോറൻസ് ബെൽ കെർ, കണ്ടുപിടുത്തക്കാരനായ അലക്സാണ്ടർ ഗ്രഹാം ബെല്ലിന്റെ[5] ആദ്യ കസിനും പിതാവ് വില്യം കെർ ഒരു സ്കോട്ടിഷ് ബിസിനസുകാരനും ബാങ്കറുമായിരുന്നു.[6] ട്യൂസ്ഡേ വെൽഡിന് സാറാ കിംഗ് വെൽഡ്, ഡേവിഡ് ബാൽഫോർ വെൽഡ് എന്നീ രണ്ട് സഹോദരങ്ങൾ ഉണ്ടായിരുന്നു.[7] 1959 ഒക്ടോബർ 9-ന് അവൾ നിയമപരമായി തന്റെ പേര് ട്യൂസ്ഡേ വെൽഡ് എന്നാക്കി മാറ്റി.[8][9]

സ്വകാര്യ ജീവിതം

[തിരുത്തുക]

ട്യൂസ്ഡേ വെൽഡ് മൂന്ന് തവണ വിവാഹിതയാണ്. ആദ്യം തിരക്കഥാകൃത്ത് ക്ലോഡ് ഹാർസുമായി 1965 ഒക്ടോബർ 23 ന് വിവാഹിതയാകുകയും 1971 ഫെബ്രുവരി 18-ന് വിവാഹമോചനം നേടുകയും ചെയ്തു. അവർക്ക് 1966 ആഗസ്ത് 26-ന് ജനിച്ച നതാഷ എന്നൊരു മകളുണ്ടായിരുന്നു. വിവാഹമോചനത്തോടെ വെൽഡിന് നതാഷയുടെ സംരക്ഷണം നൽകപ്പെടുകയും പ്രതിമാസം കുട്ടിയുടെ സംരക്ഷണത്തിനായി $100 നൽകുകയും ചെയ്തു.[10]

പിന്നീട് 1975 സെപ്റ്റംബർ 20-ന് ബ്രിട്ടീഷ് നടനും സംഗീതജ്ഞനും ഹാസ്യനടനുമായ ഡഡ്‌ലി മൂറിനെ അവർ വിവാഹം കഴിച്ചു. 1976 ഫെബ്രുവരി 26-ന് അവർക്ക് പാട്രിക് എന്നൊരു മകൻ ജനിച്ചു. 1980-ൽ ദമ്പതികൾ വിവാഹമോചനം നേടിയതോടെ വെൽഡിന് $200,000 സെറ്റിൽമെന്റും അടുത്ത 4 വർഷത്തേക്ക് $3,000 പ്രതിമാസ ജീവനാംശവും കുട്ടിയുടെ സംരക്ഷണത്തിന് പ്രതിമാസം $2,500 അധികമായും ലഭിച്ചു.[11]

1985 ഒക്‌ടോബർ 18-ന് ഇസ്രയേലി കച്ചേരി വയലിനിസ്റ്റും സംഗീത സംഘത്തലവനുമായ പിഞ്ചാസ് സുക്കർമനെ വിവാഹം കഴിച്ച അവർ അദ്ദേഹത്തിന്റെ പെൺമക്കളായ അരിയാനയ്ക്കും നതാലിയയ്ക്കും രണ്ടാനമ്മയായി. 1998-ൽ ദമ്പതികൾ വേർപിരിഞ്ഞു. വിവാഹങ്ങൾക്കിടയിലെ ഇടവേളകളിൽ, വെൽഡ് അൽ പാസിനോ,[12] ഡേവിഡ് സ്റ്റെയ്ൻബെർഗ്,[13] മിഖായേൽ ബാരിഷ്നിക്കോവ്[14] (അയാളുടെ മുൻ കാമുകി ജെസ്സിക്ക ലാംഗെ, വെൽഡിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു),[15] ഒമർ ഷെരീഫ്,[16] റിച്ചാർഡ് ഗെർ,[17] റയാൻ ഒ നീൽ[18] എന്നിവരുമായി ഡേറ്റ് ചെയ്തിരുന്നു.

വെൽഡ് 2000-കളുടെ അവസാനത്തിൽ ന്യൂയോർക്കിലെ മൊണ്ടോക്കിലുള്ള തന്റെ ബീച്ച് ഹൗസ് വിറ്റഴിക്കുകയും കൊളറാഡോയിലെ കാർബണ്ടേലിലേക്ക് താമസം മാറുകയും ചെയ്തു. 2018-ൽ അവർ കൊളറാഡോ വിട്ട് ഹോളിവുഡ് ഹിൽസിൽ 1.8 മില്യൺ ഡോളറിന്റെ ഒരു വീട് വാങ്ങി.[19]

അവലംബം

[തിരുത്തുക]
  1. "Weld, Tuesday (1943—)". Encyclopedia.com. Cengage. Retrieved March 18, 2022.
  2. "Profile of Lathrop M. Weld". The New York Times. June 7, 1947.
  3. "Yosene Ker a Bride; Wed to Lathrop M. Weld in Municipal Marriage Chapel". The New York Times. January 28, 1934.
  4. Hayne, Carolyn (April 2004). "William Balfour Ker". Ask Art. Retrieved June 21, 2019.
  5. "Alexander Graham Bell Autograph – Bell poignantly seeks help for children, 1922". History in Ink. Retrieved June 20, 2019.
  6. Lynx, David; Wilbur, Yvonne (November 30, 2009). "Moxee Company, The (Yakima County)". HistoryLink.
  7. "Tuesday Weld: 'I Didn't Have to Play Lolita – I Was Lolita'". Moviecrazed. Archived from the original on 2019-03-12. Retrieved April 22, 2015.
  8. "Name made legal, 1959". Los Angeles Examiner Negatives Collection, 1950–1961. University of Southern California Libraries. Retrieved April 22, 2015.
  9. "Tuesday Weld Given Legal Name on Friday". Los Angeles Times. October 10, 1959. p. 3.
  10. "Tuesday Weld Gets Divorce". The New York Times. February 19, 1971.
  11. Best of the Gossip Columns (September 29, 1981) – via Google Books
  12. Lawrence Grobel (2006). Al Pacino. Simon and Schuster. p. 59. ISBN 1416955569.
  13. Guy Flatley (November 7, 1971). "Most of All, Tuesday Remembers Mama". The New York Times. Retrieved February 1, 2020.
  14. "Walter Scott's Personality Parade". The Boston Globe. February 20, 1983.
  15. Cheryl McCall (June 15, 1981). "After Raising Cain in 'Postman,' Jessica Lange Rears Baryshnikov's Babe—Lovingly". People.
  16. The sad life of Omar Sharif – Hollywood's Sultan of seduction
  17. Liz Smith (January 3, 1980). "Rampant rumors off 1980–Chap. One". New York Daily News.
  18. Tatum O'Neal (2004). A Paper Life. HarperCollins. p. 39. ISBN 0060751029.
  19. Mark David (April 3, 2018). "Tuesday Weld Picks Up Hollywood Hills Home". Variety.
"https://ml.wikipedia.org/w/index.php?title=ട്യൂസ്ഡേ_വെൽഡ്&oldid=3942137" എന്ന താളിൽനിന്ന് ശേഖരിച്ചത്