ട്രീസ്റ്റെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Trieste എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The bathyscaphe Trieste
Career (ഇറ്റലി)
Name: Trieste
Builder: Acciaierie Terni/Cantieri Riuniti dell' Adriatico
Launched: 26 ഓഗസ്റ്റ് 1953
Fate: യുണൈറ്റഡ് സ്റ്റേറ്റ്സ് നേവിക്ക് വിൽക്കപ്പെട്ടു, 1958
Career (യു.എസ്.എ)
Name: Trieste
Acquired: 1958
Decommissioned: 1966
Reclassified: DSV-0, 1 ജൂൺ 1971
Fate: Preserved as an exhibit in the യു.എസ്. നേവി മ്യൂസിയം
Badge: Trieste emblem
General characteristics
Type: Deep-submergence vehicle
Displacement: 50 long tons (51 t)
Length: 59 ft 6 in (18.14 m)
Beam: 11 ft 6 in (3.51 m)
Draft: 18 ft 6 in (5.64 m)
Complement: 2

മനുഷ്യനെ വഹിച്ചു കൊണ്ട് ലോകത്തെ ഏറ്റവും ആഴത്തിലേക്ക് എത്തി ചരിത്രം കുറിച്ച ആഴക്കടൽ വാഹനമാണ്‌ ട്രീസ്റ്റെ. 1960 ജനുവരി 23-ന്‌ സ്വിസ്സ് ഗവേഷകൻ ജാക്വസ് പിക്കാർഡ്, അമേരിക്കൻ മറൈൻ ലെഫ്റ്റനന്റ് ഡോൺ വാൽഷ് എന്നിവർ ഈ വാഹനത്തിൽ ഭൂമിയിലെ ഏറ്റവും ആഴമേറിയ സ്ഥലമായ ശാന്തസമുദ്രത്തിലെ മരിയാന കിടങ്ങിൽ 10916 മീറ്റർ ആഴത്തിൽ എത്തിച്ചേർന്നു[1].

ഇതര സം‌രംഭങ്ങൾ[തിരുത്തുക]

ഇന്ന് നിലവിലുള്ള ആറ് ആഴക്കടൽ വാഹനങ്ങൾക്ക് ട്രീസ്റ്റേയേക്കാക്കാൾ കൂടുതൽ കാര്യക്ഷമതയുണ്ടെങ്കിലും ഇതിനോളം ആഴത്തിൽ എത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ജപ്പാന്റെ ഷിങ്കായി എന്ന ആഴക്കടൽ വാഹനമാണ്‌ ഇവയിൽ ഏറ്റവുമധികം ആഴത്തിലെത്തിയിട്ടുള്ളത്. അതായത് 6527 മീറ്റർ. ജപ്പാന്റെ തന്നെ വിദൂരനിയന്ത്രിത റൊബോട്ടായ ജാപ്പനീസ് കൈക്കോ-ക്ക് മാത്രമേ ട്രീസ്റ്റേയേക്കാൾ ആഴത്തിൽ മുങ്ങാനായിട്ടുള്ളൂ. അതായത് 11034 മീറ്റർ വരെ[1].

ഭാവിസം‌രംഭങ്ങൾ[തിരുത്തുക]

7000 മീറ്റർ ആഴം വരെ എത്താൻ കഴിവുള്ള ഒരു വാഹനം ചൈന പരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഷിങ്കായി 11000 എന്ന പേരിൽ ജപ്പാൻ നിർമ്മിക്കാനുദ്ദേശിക്കുന്ന ആഴക്കടൽ വാഹനം ട്രീസ്റ്റേയെ പിന്നിലാക്കുമെന്നു കരുതുന്നു[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article:Deep-sea diving bells and their results, Page 104
"https://ml.wikipedia.org/w/index.php?title=ട്രീസ്റ്റെ&oldid=1734423" എന്ന താളിൽനിന്ന് ശേഖരിച്ചത്