Jump to content

ടോക്‌ലവ് ദ്വീപുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tokelau എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Tokelau
Flag of Tokelau
Flag
ദേശീയ മുദ്രാവാക്യം: "Tokelau mo te Atua"  (Tokelauan)
"Tokelau for the Almighty"
ദേശീയ ഗാനം: God Save The Queen
Location of Tokelau
തലസ്ഥാനംNukunonu (main settlement, although each atoll has its own administrative centre.)
വലിയ നഗരംNukunonu (Officially)
ഔദ്യോഗിക ഭാഷകൾTokelauan,[1] English
നിവാസികളുടെ പേര്Tokelauan
ഭരണസമ്പ്രദായംConstitutional monarchy
എലിസബത്ത് II
Jonathan Kings
Keli Hiano Kalolo
New Zealand territory
• Tokelau Act
1948
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
10 കി.m2 (3.9 ച മൈ) (228th)
•  ജലം (%)
negligible
ജനസംഖ്യ
• July 2009 estimate
1,416 (222nd)
• 2006 census
1,4661
•  ജനസാന്ദ്രത
115/കിമീ2 (297.8/ച മൈ) (86th)
ജി.ഡി.പി. (PPP)1993 estimate
• ആകെ
$1.5 million (227th)
• പ്രതിശീർഷം
$1,035 (not ranked)
നാണയവ്യവസ്ഥNew Zealand dollar (NZD)
സമയമേഖലUTC-10
ഡ്രൈവിങ് രീതിleft
കോളിംഗ് കോഡ്690
ISO കോഡ്TK
ഇൻ്റർനെറ്റ് ഡൊമൈൻ.tk
Some data from the World Factbook (2004).
1. Tuhiga Igoa o te 2006 - 2006 Tokelau Census of Population and Dwellings. The Census population figure of 1,466 includes 392 usual residents of Tokelau who were absent on census night.

മധ്യ-പസിഫിക് സമുദ്രത്തിലെ ഒരു പവിഴ ദ്വീപസമൂഹമാണ് ടോക്‌ലവ് ദ്വീപുകൾ. ന്യൂസിലൻഡിന്റെ ഭാഗമാണിവ. പ. സമോവയ്ക്ക് സു. 500 കി.മീ. വ. സ്ഥിതിചെയ്യുന്ന ഈ ദ്വീപസമൂഹത്തിൽ അറ്റാഫു (Atafu), നുകുനോനോ (Nukunono), ഫകാവോഫോ (Fakaofo) എന്നീ പവിഴദ്വീപു(Atoll)കൾ ഉൾപ്പെടുന്നു. വിസ്തീർണം: 10 ച.കി.മീ; ജനസംഖ്യ: 1577(1991); അക്ഷാംശം.: 8° 10° തെക്ക്; രേഖാംശം; 171° 173° പടിഞ്ഞാറ് ടോക്ലവ് ദ്വീപനിവാസികളുടെ ഭാഷയ്ക്ക് സമോവനോട് ബന്ധമുണ്ട്. ഇംഗ്ലീഷിനും ഇവിടെ നല്ല പ്രചാരമുണ്ട്. മത്സ്യബന്ധനം, കൃഷി, കന്നുകാലി വളർത്തൽ എന്നിവയിലധിഷ്ഠിതമാണ് ടോക്ലവ് ദ്വീപുകളുടെ സമ്പദ്ഘടന. കൊപ്രയാണ് പ്രധാന കയറ്റുമതി ഉത്പന്നം. കരകൗശലവസ്തുക്കളും വിപുലമായ തോതിൽ കയറ്റി അയയ്ക്കുന്നു. ദ്വീപുവാസികൾ പോളിനേഷ്യൻ സംസ്കാരം പിന്തുടരുന്നു. സമോവൻ സംസ്കാരത്തിന്റെ സ്വാധീനവും ആഴത്തിൽ സ്പർശിച്ചിട്ടുണ്ട്. ന്യൂസിലൻഡ് കറൻസിയും ടോക്ലവ് നാണയവുമാണ് ഇവിടെ നിയമപരമായി പ്രചാരത്തിലിരിക്കുന്നത്.

1765-ൽ ബ്രിട്ടീഷുകാർ കണ്ടെത്തിയ ടോക്ലവ് ദ്വീപസമൂഹം 1877-ൽ ഒരു ബ്രിട്ടീഷ് സംരക്ഷിത പ്രദേശമായി പ്രഖ്യാപിതമായി. 1916-ൽ 'യൂണിയൻ ദ്വീപുകൾ' എന്ന പേരിൽ ഇവയെ ബ്രിട്ടന്റെ ഭാഗമാക്കുകയും 'ഗിൽബർട്ട് ആൻഡ് എലീസ് ഐലൻഡ്സ് കോളനി'യിൽ ഉൾപ്പെടുത്തുകയും ചെയ്തു. 1926-ൽ ഇവ ന്യൂസിലൻഡ് ഭരണത്തിൻകീഴിലായി. 1946 മുതലാണ് ദ്വീപുകൾ ടോക്ലവ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. 1948-ലെ നിയമനിർമ്മാണത്തിന്റെ ഫലമായി 1949 ജനു. 1 മുതൽ രാഷ്ട്രീയമായി ഈ ദ്വീപുകൾ ന്യൂസിലൻഡിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടു. 1976 ഡി.-ൽ ടോക്ലവ് എന്ന പേരിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. 1974 ന. മുതൽ ദ്വീപസമൂഹത്തിന്റെ ഭരണച്ചുമതല വിദേശകാര്യസെക്രട്ടറിയിൽ നിക്ഷിപ്തമാക്കി. പടിഞ്ഞാറൻ സമോവയിൽപ്പെട്ട ആപിയയിലെ ജില്ലാ ഭരണാധികാരിക്കും ചില അധികാരങ്ങൾ കൈമാറ്റം ചെയ്തിരുന്നു. 1992-ലെ ഭരണഘടനാഭേദഗതിക്കനുസൃതമായി 1994-ൽ ഭരണാസ്ഥാനം പവിഴദ്വീപുകളിലേക്ക് മാറ്റി. വർഷത്തിൽ രണ്ടുതവണമാത്രം സമ്മേളിക്കുന്ന ഇവിടത്തെ പാർലമെന്റിൽ 27 അംഗങ്ങളുണ്ട്. 1996 മുതൽ നിയമനിർമ്മാണാധികാരം പാർലമെന്റിൽ നിക്ഷിപ്തമായി.

അവലംബം

[തിരുത്തുക]
  1. http://www.tokelau-info.tk/
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ലവ് ദ്വീപുകൾ ടോക് ലവ് ദ്വീപുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടോക്‌ലവ്_ദ്വീപുകൾ&oldid=3271365" എന്ന താളിൽനിന്ന് ശേഖരിച്ചത്