ടു ലെറ്റ്
ടു ലെറ്റ് | |
---|---|
സംവിധാനം | ചെഴിയൻ |
നിർമ്മാണം | പ്രേമ ചെഴിയൻ |
രചന | ചെഴിയൻ |
അഭിനേതാക്കൾ |
|
ഛായാഗ്രഹണം | ചെഴിയൻ |
ചിത്രസംയോജനം | എ. ശ്രീകർ പ്രസാദ് |
സ്റ്റുഡിയോ | ലാ സിനിമ |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
സമയദൈർഘ്യം | 99 മിനിറ്റുകൾ. |
2017 - ൽ ചെഴിയൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു ഇന്ത്യൻ തമിഴ് ഭാഷാ ചലച്ചിത്രമാണ് ടു ലെറ്റ്. ചെഴിയന്റെ ഭാര്യ പ്രേമ ചെഴിയൻ നിർമ്മിച്ച ഈ ചിത്രത്തിൽ സന്തോഷ് ശ്രീറാം, സുശീല, ധരുൺ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വാടകവീട്ടിൽ താമസിച്ചുകൊണ്ടിരിക്കുന്ന ഒരു കുടുംബത്തോട് വീടിന്റെ ഉടമസ്ഥ പെട്ടെന്ന് ഒഴിഞ്ഞുപോകാൻ പറയുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം.
65 - ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ടു ലെറ്റിന് മികച്ച തമിഴ് ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിക്കുകയുണ്ടായി. ഗോവയിൽ നടന്ന ഇന്ത്യയുടെ 49 - ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ഈ ചലച്ചിത്രത്തിന് പ്രത്യേക പരാമർശം ലഭിച്ചിരുന്നു. 2019 ഫെബ്രുവരി 21 - ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ഈ ചിത്രം നിരൂപക പ്രശംസ നേടുകയും വിജയകരമായിത്തീരുകയും ചെയ്തു.
കഥാസംഗ്രഹം
[തിരുത്തുക]വാടകയ്ക്കെടുത്ത വീട്ടിൽ ഭാര്യ അമുധയോടും അഞ്ചു വയസ്സുകാരനായ മകൻ സിദ്ധാർത്ഥിനോടും കൂടി താമസിക്കുകയാണ് ചലച്ചിത്ര സഹസംവിധായകനായ ഇളങ്കോ. മറ്റൊരു ഐ.ടി ഉദ്യോഗസ്ഥന് ഉയർന്ന വാടകയ്ക്ക് ഈ വീട് നൽകാൻ ലക്ഷ്യമിട്ട വീട്ടുടമസ്ഥ, 30 ദിവസങ്ങൾക്കകം വീട്ടിൽ നിന്ന് ഒഴിയണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇളങ്കോയ്ക്ക് നോട്ടീസ് അയയ്ക്കുന്നു.[1]
അഭിനയിച്ചവർ
[തിരുത്തുക]- സന്തോഷ് ശ്രീറാം - ഇളങ്കോ[1]
- ശീല രാജ്കുമാർ - അമുധ[1]
- ധരുൺ - സിദ്ധാർത്ഥ്[1]
- ആതിര പാണ്ഡ്യലക്ഷ്മി - വീട്ടുടമസ്ഥ[2]
നിർമ്മാണം
[തിരുത്തുക]ചലച്ചിത്ര ഛായാഗ്രാഹകനായ ചെഴിയൻ സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രമാണ് ടു ലെറ്റ്. ചെഴിയന്റെ ഭാര്യയായ പ്രേമ ചെഴിയൻ, ഇരുവരും നേതൃത്വം നൽകുന്ന ലാ സിനിമ എന്ന കമ്പനിയുടെ ബാനറിലാണ് ഈ ചിത്രം നിർമ്മിച്ചത്.[1][3] ചെഴിയൻ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും തിരക്കഥാരചനയും നിർവ്വഹിച്ചിരിക്കുന്നത്. മറ്റ് ഭൂരിഭാഗം തമിഴ് ചലച്ചിത്രങ്ങളിലും നിന്നും വ്യത്യസ്തമായി ടു ലെറ്റിൽ ഗാനങ്ങളെ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. "റിയലിസ്റ്റിക് സിനിമകളിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരിക്കുന്ന ഈ കാലത്ത്, സാധാരണ ക്ലീഷേ ഗാനങ്ങൾ ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. റേഡിയോയുടെ ശബ്ദവും ആൾക്കാരുടെ സംഭാഷണങ്ങളും റോഡിലോ ഓട്ടോകളുമാണ് ടു ലെറ്റിൽ ഇതിന് പകരം വയ്ക്കപ്പെടുന്നത്. "
25 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ടു ലെറ്റിലെ അഭിനേതാക്കൾ എല്ലാവരും പുതുമുഖങ്ങളായിരുന്നു.[2]
റിലീസ്
[തിരുത്തുക]2017 - ലും 2018 - ലും വിവിധ ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ട ടു ലെറ്റ്, തിയേറ്ററുകളിൽ ഔദ്യോഗികമായി റിലീസ് ചെയ്തത് 2019 ഫെബ്രുവരി 21 - നാണ്. [4]
65 - ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ടു ലെറ്റിന് മികച്ച തമിഴ് ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിക്കുകയുണ്ടായി.[1] കൂടാതെ 2017 നവംബറിൽ നടന്ന കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ഇന്ത്യൻ ചലച്ചിത്രത്തിനുള്ള പുരസ്കാരവും ഈ ചിത്രത്തിന് ലഭിച്ചു.[5] ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ ഭാഷാവിഭാഗത്തിൽ മത്സരിച്ച ടു ലെറ്റിന് 2018 - ലെ ഫിപ്രസി പുരസ്കാരവും ലഭിച്ചിരുന്നു. 2018 - ൽ ഗോവയിൽ നടന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മൂന്ന് മത്സരവിഭാഗങ്ങളിലും ടു ലെറ്റ് മത്സരിക്കുകയുണ്ടായി.
പ്രതികരണങ്ങൾ
[തിരുത്തുക]അക്കാദമി പുരസ്കാര ജേതാവായ ഇറാനിയൻ ചലച്ചിത്ര സംവിധായൻ അസ്ഗർ ഫർഹാദി, ചിത്രത്തെ പ്രശംസിക്കുകയും "It is a pure film. I was moved by this subject and the acting was very good" എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. മലയാള ചലച്ചിത്ര സംവിധായകനായ അടൂർ ഗോപാലകൃഷ്ണൻ "വളരെ സെൻസിബിളും മനോഹരവുമായ ചിത്രമാണിത്" എന്ന് അഭിപ്രായപ്പെട്ടു.[6]
പുരസ്കാരങ്ങൾ
[തിരുത്തുക]- വിജയം- മികച്ച ഇന്ത്യൻ ചലച്ചിത്രം, അന്താരാഷ്ട്ര ചലച്ചിത്രോത്സവം, കൊൽക്കത്ത
- വിജയം- ലോക മനുഷ്യാവകാശ സിൽവർ പുരസ്കാരം, ഇന്തോനേഷ്യ
- വിജയം- മികച്ച ഡ്രാമാറ്റിക് ഫീച്ചർ, സൗത്ത് ഫിലിം ആന്റ് ആർട്ട്സ് അക്കാദമി ചലച്ചിത്രോത്സവം, ചിലി
- വിജയം- മികച്ച സൗണ്ട് ഡിസൈൻ, സൗത്ത് ഫിലിം ആന്റ് ആർട്ട്സ് അക്കാദമി ചലച്ചിത്രോത്സവം, ചിലി
- വിജയം- മികച്ച നായികാനടി, സൗത്ത് ഫിലിം ആന്റ് ആർട്ട്സ് അക്കാദമി ചലച്ചിത്രോത്സവം, ചിലി
- വിജയം- മികച്ച പ്രൊഡക്ഷൻ ഡിസൈൻ, സൗത്ത് ഫിലിം ആന്റ് ആർട്ട്സ് അക്കാദമി ചലച്ചിത്രോത്സവം, ചിലി
- വിജയം- മികച്ച ബാലതാരം, ഒണിറസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ഇറ്റലി
- വിജയം- ഫിപ്രസി പുരസ്കാരം, അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ബംഗളൂരു, ഇന്ത്യ
- വിജയം- മികച്ച സംവിധായകൻ, അന്താരാഷ്ട്ര സ്വതന്ത്ര പുരസ്കാരം, കാലിഫോർണിയ
- വിജയം- മികച്ച ചലച്ചിത്രം, അന്താരാഷ്ട്ര ചലച്ചിത്രോത്സവം, യുറേഷ്യ
- വിജയം- മികച്ച ചലച്ചിത്രം, കോമോ സ്വതന്ത്ര അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ഇറ്റലി
- വിജയം- മികച്ച ചലച്ചിത്രം, യൂറോപ്യൻ ഛായാഗ്രഹണ പുരസ്കാരം, പോളണ്ട്
- വിജയം- ലോക വനിതാ പുരസ്കാരം, ഇന്തോനേഷ്യ
- വിജയം- മികച്ച തമിഴ് ചലച്ചിത്രം, ദേശീയ ചലച്ചിത്ര പുരസ്കാരം, ഇന്ത്യ
- വിജയം- മികച്ച സംവിധായകൻ, ബാഴ്സലോണ പ്ലാനറ്റ് ചലച്ചിത്രോത്സവം
- വിജയം- മികച്ച സംവിധായകൻ, ഇന്നവേറ്റീവ് ചലച്ചിത്രോത്സവം, ബംഗളൂരു
- വിജയം- മികച്ച നടി, ഇന്നവേറ്റീവ് ചലച്ചിത്രോത്സവം, ബംഗളൂരു
- വിജയം- മികച്ച ചലച്ചിത്രം - റോം പ്രിസ്മ പുരസ്കാരം, റോം
- വിജയം- മികച്ച ഛായാഗ്രഹണം, മിലാനോ, ഇറ്റലി
- വിജയം- മികച്ച കുടുംബ ചലച്ചിത്രം - ബെസ്റ്റ് ഫിക്ഷൻ ചലച്ചിത്രോത്സവം, ലോസ് ഏഞ്ജൽസ്
- വിജയം- പ്രത്യേക ജൂറി പരാമർശം, ഇൻഡി ചലച്ചിത്രോത്സവം, കാലിഫോർണിയ
- വിജയം- സിൽവർ പാം പുരസ്കാരം, മെക്സിക്കോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, മെക്സിക്കോ
- വിജയം- മികച്ച ചലച്ചിത്രം - അൽമാറ്റി ഇൻഡി അന്താരാഷ്ട്ര ചലച്ചിത്രോത്സവം, കസാഖ്സ്താൻ
- വിജയം- മികച്ച ചലച്ചിത്രം, പോണ്ടിച്ചേരി അന്താരാഷ്ട്ര ചലച്ചിത്രോത്സവം
- വിജയം- മികച്ച സംവിധായകൻ, പോണ്ടിച്ചേരി അന്താരാഷ്ട്ര ചലച്ചിത്രോത്സവം
- വിജയം- മികച്ച ചിത്രസംയോജനം, പോണ്ടിച്ചേരി അന്താരാഷ്ട്ര ചലച്ചിത്രോത്സവം
- വിജയം- പ്രത്യേക ജൂറി പരാമർശം, അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ഗോവ, ഇന്ത്യ
- വിജയം- മികച്ച കുടുംബ ചിത്രം, വൈറ്റ് വെയ്ൽ ചലച്ചിത്രോത്സവം, ലോസ് ഏഞ്ജൽസ്
- വിജയം- മികച്ച ഇന്ത്യൻ ചിത്രം, ഓൾ ലൈറ്റ്സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ഹൈദരാബാദ്
- വിജയം- മികച്ച നടൻ, കൾട്ട് ക്രിട്ടിക് മൂവി അവാർഡ്, ഇന്ത്യ
- വിജയം- മികച്ച സഹനടി, കൾട്ട് ക്രിട്ടിക് മൂവി അവാർഡ്, ഇന്ത്യ
- വിജയം- മികച്ച സ്വതന്ത്ര ചിത്രം, അന്താരാഷ്ട്ര ചലച്ചിത്രോത്സവം, വെനസ്വേല
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 Ramachandran, Mythily (18 April 2018). "Tamil film 'To Let' wins accolades". Gulf News. Retrieved 19 April 2018.
- ↑ 2.0 2.1 Kolappan, B. (20 November 2017). "Film that portrays the ordeal of house-hunting bags award". The Hindu. Retrieved 19 April 2018.
- ↑ Jeshi, K. (16 April 2018). "Filmmaking is simple, says director Chezhiyan". The Hindu (in Indian English). Retrieved 22 April 2018.
- ↑ "'To Let' to hit screens on February 21". The Times of India. 4 February 2019. Retrieved 25 March 2019.
- ↑ Kolkata International film festival
- ↑ "To Let Movie Review: An Earnest Portrait Of A Family's Struggle To Find A Rented House". Film Companion South. Archived from the original on 2019-08-04. Retrieved 2019-09-11.