Jump to content

ടിനു യോഹന്നാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tinu Yohannan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Tinu Yohannan
Cricket information
ബാറ്റിംഗ് രീതിRight-hand bat
ബൗളിംഗ് രീതിRight-arm medium-fast
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ODIs
കളികൾ 3 3
നേടിയ റൺസ് 13 7
ബാറ്റിംഗ് ശരാശരി - -
100-കൾ/50-കൾ -/- -/-
ഉയർന്ന സ്കോർ 8* 5*
എറിഞ്ഞ പന്തുകൾ 486 120
വിക്കറ്റുകൾ 5 5
ബൗളിംഗ് ശരാശരി 51.20 24.39
ഇന്നിംഗ്സിൽ 5 വിക്കറ്റ് - -
മത്സരത്തിൽ 10 വിക്കറ്റ് - n/a
മികച്ച ബൗളിംഗ് 2/56 3/33
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 1/- -/-
ഉറവിടം: [1], 4 February 2006

എബി കുരുവിളക്ക് ശേഷം കേരളത്തിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എത്തിയ ആദ്യത്തെ പൂർണ്ണ മലയാളിയാണ്‌ ടിനു യോഹന്നാൻ (ജനനം: 18 ഫെബ്രുവരി 1979) . ഒരു വലതു കൈയ്യൻ മീഡിയം ഫാസ്റ്റ് ബൌളറാണ് ടിനു. 2000 ൽ ടിനു ബാംഗളൂരിലെ നാഷണൽ ക്രിക്കറ്റ് അകാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [1] ആദ്യത്തെ ടെസ്റ്റ് മത്സരം കളിച്ചത് 2001 ഡിസംബറിൽ ഇംഗ്ലണ്ടിനെതിരായിരുന്നു. മൊഹാലിയിൽ നടന്ന ഈ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ രണ്ട് ഓപ്പണം ബാറ്റ്സ്മാന്മാരുടെയും ടിനു നേടി. ഈ ടെസ്റ്റ് മത്സരം അടക്കം മൂന്ന് ടെസ്റ്റുകളിലും, മൂന്ന് ഏകദിനക്രിക്കറ്റ് മത്സരത്തിലും ടിനു കളിച്ചു.

കുടുംബം

[തിരുത്തുക]

ടിനുവിന്റെ പിതാവ് ടി.സി. യോഹന്നാൻ ഒരു ലോംങ് ജമ്പ് താരമായിരുന്നു. അദ്ദേഹം ഒരു ദേശീയ റെക്കോർഡിനുടമയും, 1976 ൽ മോണ്ട് റീയൽ, കാനഡയിൽ നടന്ന സമ്മർ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്തിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗ്

[തിരുത്തുക]

ടിനു യോഹന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗളൂർ റോയൽ ചലഞ്ചേഴ്സിന് വേണ്ടി 2009 സീസണിൽ കളിച്ചു. [2]

അവലംബം

[തിരുത്തുക]
  1. Ramchand, Partab (2000-04-15). "First list of NCA trainees". Cricinfo. Retrieved 2007-02-08.[പ്രവർത്തിക്കാത്ത കണ്ണി]
  2. http://ipl.timesofindia.indiatimes.com/Seven-new-faces-in-Team-Bangalore/articleshow/4247754.cms[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ടിനു_യോഹന്നാൻ&oldid=4105484" എന്ന താളിൽനിന്ന് ശേഖരിച്ചത്