Jump to content

ദി ലാസ്റ്റ് റ്റെംറ്റേഷൻ ഓഫ് ക്രൈസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Last Temptation of Christ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The Last Temptation of Christ,
ക്രിസ്തുവിൻറെ അന്ത്യപ്രലോഭനം
First UK trans. edition cover - titled "The Last Temptation"
കർത്താവ്നിക്കോസ് കസൻ‌ദ്സക്കിസ്
യഥാർത്ഥ പേര്O Teleutaios Peirasmos
രാജ്യംഗ്രീസ്
ഭാഷഗ്രീക്ക്
സാഹിത്യവിഭാഗംചരിത്രനോവൽ
പ്രസാധകർSimon & Schuster (USA) & Bruno Cassirer (UK)
പ്രസിദ്ധീകരിച്ച തിയതി
1960
മാധ്യമംPrint (Hardback & paperback)
ഏടുകൾ506 (first edition, hardback)
ISBN0-684-85256-X
OCLC38925790

ഗ്രീക്ക് എഴുത്തുകാരനും ദാർശനികനുമായ നിക്കോസ് കസൻ‌ദ്സക്കിസ് രചിച്ച ഒരു ചരിത്ര നോവൽ ആണ് ദി ലാസ്റ്റ് റ്റെംറ്റേഷൻ ഓഫ് ക്രൈസ്റ്റ് (ഇംഗ്ലീഷ്: The Last Temptation of Christ, മലയാളം: ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം). 1955 ലാണ് ഇത് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. 1960 ൽ ഇതിൻറെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി. ദൈവനിന്ദ ആരോപിച്ച് റോമൻ കത്തോലിക്കാസഭ ഈ പുസ്തകം നിരോധിച്ചിരുന്നു.

പ്രമേയം

[തിരുത്തുക]

ഈ കൃതിയുടെ രചനയെക്കുറിച്ച്‌ കസൻ‌ദ്സക്കിസ് എഴുതിയത് ഇപ്രകാരമാണ്:

'ക്രിസ്തുദേവന്റെ അന്ത്യപ്രലോഭനം' എഴുതുമ്പോൾ രാപകലെന്യേ സംഭവിച്ചതുപോലെ അത്ര ഭയത്തോടെ ഞാൻ ഒരിക്കലും ഗോൽഗോഥയിലേക്കുള്ള ക്രിസ്തുവിന്റെ രക്തരൂക്ഷിതമായ യാത്രയെ പിന്തുടർന്നിട്ടില്ല; അത്ര തീക്ഷ്ണമായി അവന്റെ ജീവിതവും പീഡാനുഭവവും ഞാനൊരിക്കലും പുനർജീവിച്ചിട്ടില്ല. മനുഷ്യരാശിയുടെ മഹത്തായ പ്രതീക്ഷയുടെയും വ്യഥയുടെയും ഈ കുറ്റസമ്മതം തയ്യാറാക്കുമ്പോൾ ഞാൻ വികാരാധീനനാവുന്നു. എന്റെ കണ്ണുനിറയുന്നു. ഇത്ര മധുരമായി, ഇത്രമാത്രം വേദനയോടെ, ക്രിസ്തുവിന്റെ രക്തം ഹൃദയത്തിലേക്കിറ്റിറ്റുവീഴുന്ന ഒരനുഭവം മുമ്പൊരിക്കലും എനിക്കുണ്ടായിട്ടില്ല.[1]

അവസാന അദ്ധ്യായംവരെ ഒരു സാധാരണ മനുഷ്യനായി ജീവിക്കുന്ന യേശുവിനെയാണ് ഈ കൃതിയിൽ കാണാൻ കഴിയുക. വിവാഹം കഴിച്ച് കുട്ടികളുമായി സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്ന യേശു ഒരുനാൾ ക്രൂശിക്കപ്പെട്ട യേശുവിനെക്കുറിച്ചുള്ള പ്രഭാഷണം കേൾക്കാൻ ഇടവരുന്നു. തുടർന്നുള്ള ആത്മസംഘർഷങ്ങളുടെയും പ്രലോഭനങ്ങളുടെയും തീക്ഷ്ണമായ അവതരണമാണ് ഈ നോവലിനെ മനോഹരമാക്കുന്നത്. എന്നാൽ താൻ പ്രലോഭനങ്ങൾക്കൊന്നും വഴിപ്പെട്ടില്ലെന്നും ത്യാഗത്തിന്റെ ഉന്നതിയിൽ താനെത്തിക്കഴിഞ്ഞിരുന്നുവെന്നും ദൈവം തന്നിലേല്പിച്ച ദൗത്യം താൻ നിറവേറ്റിക്കഴിഞ്ഞിരുന്നുവെന്നും താൻ ക്രൂശിതനായിരിക്കുന്നുവെന്നും യേശു തിരിച്ചറിയുന്നു.

മലയാളപരിഭാഷ

[തിരുത്തുക]

ഈ കൃതിയുടെ മലയാള പരിഭാഷ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു.[2][3][4][5][6][7]

മലയാളനാടകം

[തിരുത്തുക]

ഈ കൃതിയെ ആസ്പദമാക്കി പി.എം. ആന്റണി ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന പേരിൽ മലയാളനാടകം സംവിധാനം ചെയ്തു. സൂര്യകാന്തി തിയറ്റേഴ്​സിന്റെ ബാനറിൽ അവതരിപ്പിക്കപ്പെട്ട നാടകം ക്രൈസ്തവ സഭകളുടെ ശക്തമായ പ്രതിഷേധത്തിനു കാരണമാവുകയും സർക്കാർ ഡ്രമാറ്റിക് പെർഫോമൻസ് ആക്റ്റ് പ്രകാരം നാടകം നിരോധിക്കുകയും ചെയ്തു. സംഘാടകർ ബോംബെ ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചു. ഒടുവിൽ ഇന്ത്യ മുഴുവൻ നിരോധനമായിരുന്നു സുപ്രീം കോടതി വിധി.

ചലച്ചിത്രാവിഷ്കാരം

[തിരുത്തുക]

ഈ നോവലിൻറെ ചലച്ചിത്രാവിഷ്കാരം 1988 ൽ ഇതേ പേരിൽ തന്നെ പുറത്തിറങ്ങി. അതെ വർഷം തന്നെ പാരീസിൽ ഈ ചലച്ചിത്രം പ്രദർശിപ്പിച്ച ഒരു തീയേറ്റർ കത്തോലിക്കാസഭാവിശ്വാസികളായ ചിലർ ആക്രമിക്കുകയുണ്ടായി.[8]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-23. Retrieved 2017-04-05.
  2. "ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം". പുസ്തകവിചാരം.
  3. "ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം - പുസ്തകക്കട". പുസ്തകക്കട.[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആവിഷ്‌കാര സ്വാതന്ത്ര്യവും അതിരുകളും". ജന്മഭൂമി.[പ്രവർത്തിക്കാത്ത കണ്ണി]
  5. "ക്രിസ്തുവിന്റെ ആറാം തിരുമുറിവ്". Keralaliterature.[പ്രവർത്തിക്കാത്ത കണ്ണി]
  6. "Kristhuvinte Anthyapralobhanam (screenplay)". ഇന്ദുലേഖ. Archived from the original on 2018-08-09.
  7. "ആവിഷ്‌കാര സ്വാതന്ത്ര്യവും നാടക ഗറില്ലകളും". വർക്കേഴ്ല് ഫോറം.
  8. http://www.nytimes.com/1988/11/09/world/religious-war-ignites-anew-in-france.html