താന്യ വാൻ ഗ്രാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tanya van Graan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
താന്യ വാൻ ഗ്രാൻ
ജനനം (1983-12-13) 13 ഡിസംബർ 1983  (40 വയസ്സ്)
തൊഴിൽ
  • നടി
  • മോഡൽ
  • ഗായിക
സജീവ കാലം2003–ഇതുവരെ
ജീവിതപങ്കാളി(കൾ)
കാസ്പർ ക്രിസ്റ്റോഫേഴ്സൺ
(m. 2014)

ദക്ഷിണാഫ്രിക്കൻ സ്വദേശിയായ ഒരു നടിയും ഗായികയും അതോടൊപ്പം ഒരു മോഡലുമാണ് താന്യ വാൻ ഗ്രാൻ (ജനനം: 13 ഡിസംബർ 1983). സുലു, സ്റ്റാർ‌ഷിപ്പ് ട്രൂപ്പേഴ്സ് 3: മറൗഡർ എന്നീ സിനിമകളിലെ കഥാപാത്രങ്ങളുടെ പേരിലും അവർ അറിയപ്പെടുന്നു. 2007-ൽ എഫ്എച്ച്എം സമാഹരിച്ചതും ഏറ്റവും സെക്സിയായ വനിതയായി തെരഞ്ഞെടുത്തതുമായ എഫ്എച്ച്എമ്മിന്റെ 100 സെക്സിസ്റ്റ് വുമൺ എന്ന വാർഷിക പട്ടികയിൽ താന്യ വാൻ ഗ്രാൻ ഉൾപ്പെടുത്തപ്പെട്ടിരുന്നു.[1]

ഔദ്യോഗികജീവിതം[തിരുത്തുക]

ദക്ഷിണാഫ്രിക്കൻ സിനിമകളിലെ അഭിനയത്തിനു പുറമേ എഡ്വേർഡ് ന്യൂമിയർ സംവിധാനം ചെയ്ത സ്റ്റാർഷിപ്പ് ട്രൂപ്പേഴ്‌സ് 3: മറൗഡർ എന്ന അമേരിക്കൻ സയൻസ് ഫിക്ഷൻ ചിത്രത്തിൽ ജോലെൻ ബ്ലാലോക്ക്, കാസ്പർ വാൻ ഡീൻ എന്നിവരോടൊപ്പം താന്യ അഭിനയിച്ചു.

2010-ൽ താനിത് ഫീനിക്സ്, കോറി ഫെൽ‌ഡ്മാൻ എന്നിവരോടൊപ്പം ഡാരിയോ പിയാന സംവിധാനം ചെയ്ത ലോസ്റ്റ് ബോയ്സ്: ദ ദേർസ്റ്റ് [2]എന്ന ഹൊറർ കോമഡിയിൽ ലില്ലി എന്ന കഥാപാത്രമായി അഭിനയിച്ചു.[3] അതേ വർഷം തന്നെ ഡെത്ത് റേസ് 2 എന്ന ആക്ഷൻ സിനിമയിൽ ഹോളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താന്യ വാൻ, ഗ്രാൻ താനിത് ഫീനിക്സിനൊപ്പം 2013-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെതന്നെ തുടർഭാഗമായ ഡെത്ത് റേസ്: ഇൻഫെർനോ എന്ന ചിത്രത്തിലും അഭിനയിച്ചു.

സ്വകാര്യ ജീവിതം[തിരുത്തുക]

കാസ്പർ ക്രിസ്റ്റോഫേഴ്സണെ ഫ്രാൻസ്ചോക്കിലെ ലാ റെസിഡൻസിൽ വച്ച് 2014-ൽ വാൻ ഗ്രാൻ വിവാഹം കഴിച്ചു.[4]

സിനിമകൾ[തിരുത്തുക]

ഫിലിം[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2004 കോഫിഫി കാരെൻ
2008 സ്റ്റാർഷിപ്പ് ട്രൂപ്പേഴ്‌സ് 3: മറൗഡർ Sgt. A. Sunday
2010 മാഡ് കൗ (2010 film) ചാർലിസ്
2010 ലോസ്റ്റ് ബോയ്സ്: ദ ദേർസ്റ്റ് ലില്ലി
2010 ഡെത്ത് റേസ് 2 ഹോളി
2013 ഡെത്ത് റേസ്: ഇൻഫെർനോ അംബർ
2013 സുലു താര
2013 ജിമ്മി ഇൻ പീൻ ജഡ്ജ് #2
2014 സീൽ ടീം 8: ബിഹൈൻഡ് എനിമി ലൈൻസ് ഫീമെയ്ൽ ടെക് / കോളിൻസ്
2014 ഡൈ സ്പൂക്ക് വാൻ യൂണിയൻ‌ഡേൽ മാരി
2016 ജെറാബ്റ്റെ വഹ്രീറ്റ് മെലിസ
2017 24 ഹൗർസ് ടു ലിവ് ജാസ്മിൻ മോരോ
2018 ട്രിമോർസ്:എ കോൾഡ് ഡേ ഇൻ ഹിൽസ് ഡോ. റീത്ത സിംസ്
2020 ദി എംപ്റ്റി മാൻ ആലിസൺ ലസോംബ്ര Post-production

ടെലിവിഷൻ[തിരുത്തുക]

Year Title Role Notes
2004 സ്നിച്ച് ടാലൻ എയിംസ് Guest
1 എപ്പിസോഡ്
2008 സ്ട്രിക്റ്റ്ലി കം ഡാൻസിങ് Herself റിയാലിറ്റി ഷോ
2008 മലൻ എൻ കീ ചാൻടെൽ
2017 ഡേറ്റിങ് ഗേം കില്ലർ ഷൗന ബ്രാഡ്‌ഷാ TV film

അവലംബം[തിരുത്തുക]

  1. "Q&A: Tanya van Graan". news24. 24 May 2007. Archived from the original on 2018-07-03. Retrieved 20 November 2016.
  2. First Images: Lost Boys 3: The Thirst
  3. 'Lost Boys: The Thirst' Images Archived 2010-03-05 at the Wayback Machine.
  4. "Tanya & Kasper's La Residence Wedding". Wedding Friends. May 2014. Archived from the original on 2016-11-21. Retrieved 20 November 2016.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=താന്യ_വാൻ_ഗ്രാൻ&oldid=3797571" എന്ന താളിൽനിന്ന് ശേഖരിച്ചത്