സ്റ്റെല ഇനേവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Stela Eneva എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്റ്റെല ഇനേവ
സ്റ്റെല ഇനേവ
Medal record
Paralympic athletics
Representing  ബൾഗേറിയ
Paralympic Games
Silver medal – second place 2008 Beijing Discus Throw - F57-58
Silver medal – second place 2012 London Discus Throw - F57-58
IPC World Championships
Silver medal – second place 2015 Doha Discus - F57
European Championships
Gold medal – first place 2012 Stadskanaal Shot put - F57/58
Gold medal – first place 2014 Swansea Shot put - T57
Gold medal – first place 2014 Swansea Discus - T57

ബൾഗേറിയൻ പാരാലിമ്പിക്‌സ് കായിക താരമാണ് സ്റ്റെല ഇനേവ (Stela Eneva (ബൾഗേറിയൻ: Стела Енева). പ്രധാനമായും എറിയലുമായി ബന്ധപ്പെട്ട കായിക മത്സര ഇനങ്ങളിലാണ് ഇവർ പങ്കെടുക്കുന്നത്.[1] 2004ൽ ഗ്രീസിലെ ഏതൻസിൽ നടന്ന സമ്മർ പാരാലിമ്പിക്‌സിൽ പങ്കെടുത്തു. എഫ് 42-46 വിഭാഗം ഡിസ്‌കസ് ത്രോയിലും ഷോട്ട് പുട്ട്, ജാവലിൻ ത്രോ എന്നീ ഇനങ്ങളിലും മത്സരിച്ചെങ്കിലും മെഡലുകൾ ഒന്നും നേടാനായില്ല. 2008ൽ ചൈനയിലെ ബീജിങ്ങിൽ നടന്ന സമ്മർ പാരാലിമ്പിക്‌സിൽ മത്സരിച്ചു. ഈ മത്സരത്തിൽ വനിതകളുടെ എഫ് 57-58 വിഭാഗം ഡിസ്‌കസ് ത്രോയിൽ വെള്ളി മെഡൽ നേടി. ഷോട്ട് പുട്ടിലും മത്സരിച്ചെങ്കിലും മെഡലുകൾ നേടാനായില്ല. 2012 ലണ്ടനിൽ നടന്ന പാരാലിമ്പിക്‌സിൽ എഫ് 57-58 വിഭാഗം ഡിസ്‌കസ് ത്രോയിലും വെള്ളി മെഡൽ കരസ്ഥമാക്കി.

അവലംബം[തിരുത്തുക]

  1. "Eneva, Stela". IPC. ശേഖരിച്ചത് 15 March 2015.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്റ്റെല_ഇനേവ&oldid=2528997" എന്ന താളിൽനിന്ന് ശേഖരിച്ചത്