ഷോട്ട് പുട്ട്
ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിൽപെട്ട ഒരു കായിക മത്സരമാണ് ഷോട്ട് പുട്ട്. തള്ളുന്ന ചലനശക്തിയിൽ ഗോളാകൃതിയിൽ ഉള്ള ഭാരമുള്ള വസ്തു - ഷോട്ട്- കഴിയുന്നിടത്തോളം ദൂരത്തിൽ എറിയുകയാണ് ഈ മത്സരം. 1896ൽ ആധുനിക ഒളിമ്പിക്‌സിന്റെ പുനരുജ്ജീവനത്തോടെ പുരുഷൻമാരുടെ ഷോട്ട് പുട്ട് മത്സരം ഒളിമ്പിക്‌സ് ഗെയിംസിന്റെ ഭാഗമായി. വനിതകളുടെ ഷോട്ട് പുട്ട് മത്സരം 1948ലാണ് ഒളിമ്പിക്‌സിന്റെ ഭാഗമാവുന്നത്.
ചരിത്രം
[തിരുത്തുക]പുരാതന ഗ്രീക്കിൽ ട്രോയ് യുദ്ധകാലത്ത് സൈനികർ പാറകൾ എറിയുന്ന മത്സരങ്ങൾ നടത്തിയിരുന്നതായി ഹോമർ പരാമർശിക്കുന്നുണ്ട്. ആദ്യ നൂറ്റാണ്ടിൽ സ്‌കോട്ടിഷ് ഹൈലാൻഡിൽ പാറ അല്ലെങ്കിൽ ഭാരം എറിയുന്ന മത്സരങ്ങൾ നടന്നതിന് തെളുവുകളുണ്ട്.[1] പതിനാറാം നൂറ്റാണ്ടിൽ ഹെന്റി എട്ടാമൻ രാജാവ് ഭാരം, ഹാമ്മർ ത്രോ മത്സരങ്ങൾ നടത്തിയിരുന്നതായി സൂചനകളുണ്ട്.[2] 19ആം നൂറ്റാണ്ടിൽ സ്‌കോട്ട്‌ലാൻഡിലാണ് ഷോട്ട്പുട്ട് മത്സരങ്ങൾ രൂപപ്പെട്ടത്. 1866ൽ ആരംഭിച്ച ബ്രിട്ടീഷ് അമേച്വർ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായിരുന്നു ഇത്. [3] 2.135 മീറ്റർ (7.00അടി) വ്യാസമുള്ള വൃത്തവും അതിന്റെ മുന്നിലായുള്ള ഏകദേശം 10 സെന്റിമീറ്റർ (3.9ഇഞ്ച്) വിസ്തൃതിയുള്ള സ്റ്റോപ് ബോർഡിൽ നിന്നാണ് മത്സരാർത്ഥികൾ ഷോട്ട് എറിയുക.
വിവിധതരം ഷോട്ടുകൾ
[തിരുത്തുക]മണൽ, ഇരുമ്പ്, കാസ്റ്റ് ഇരുമ്പ്, കട്ടിയുള്ള സ്റ്റീൽ, തുരുമ്പ് പിടിക്കാത്ത ഉരുക്ക്, പിത്തള, കൃത്രിമ ഫൈബർ എന്നിവകൊണ്ടെല്ലാം ഷോട്ട് പുട്ട് ബോൾ നിർമ്മിക്കുന്നുണ്ട്.
അവലംബം
[തിരുത്തുക]- ↑ Colin White (31 December 2009). Projectile Dynamics in Sport: Principles and Applications. Taylor & Francis. pp. 131–. ISBN 978-0-415-47331-6. Retrieved 6 July 2011.
- ↑ "Hammer Throw". IAAF. Retrieved 12 September 2015.
- ↑ Shot Put - Introduction. IAAF. Retrieved on 2010-02-28.