ശ്രീ മാരിയമ്മൻ കോവിൽ, സിംഗപ്പൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sri Mariamman Temple, Singapore എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ശ്രീ മാരിയമ്മൻ കോവിൽ
മാരിയമ്മൻ കോവിലിന്റെ പ്രവേശന ഗോപുരം
മാരിയമ്മൻ കോവിലിന്റെ പ്രവേശന ഗോപുരം
ലുവ പിഴവ് ഘടകം:Location_map-ൽ 501 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Singapore" does not exist
നിർദ്ദേശാങ്കങ്ങൾ:1°16′57.4″N 103°50′43″E / 1.282611°N 103.84528°E / 1.282611; 103.84528Coordinates: 1°16′57.4″N 103°50′43″E / 1.282611°N 103.84528°E / 1.282611; 103.84528
പേരുകൾ
തമിഴ്:ஸ்ரீ மாரியம்மன் கோவில்
ചൈനീസ്:
പിൻയിൻ:
马里安曼兴都庙
Mǎlǐ'ànmàn Xīngdū Miào
മലയ്:Kuil Sri Mariamman
സ്ഥാനം
രാജ്യം:സിംഗപ്പൂർ
സ്ഥാനം:സൗത്ത് ബ്രിഡ്ജ് പാത
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::ദേവി
വാസ്തുശൈലി:ദ്രാവിഡ വാസ്തുവിദ്യ
History
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
1827
സൃഷ്ടാവ്:Naraina Pillai

സിംഗപ്പൂരിലെ ഏറ്റവും പഴക്കംചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ചൈനാ ടൗണിലെ മാരിയമ്മൻ കോവിൽ. ദ്രാവിഡ ശൈലിയിലാണ് ഈ ക്ഷേത്രം പണിതിരിക്കുന്നത്.ഈ ക്ഷേത്രത്തിലെത്തുന്ന ഭക്തരിൽ അധികവും സിംഗപ്പൂരിലെ തമിഴ്വംശജരാണ് . ചരിത്ര-വാസ്തുവിദ്യാ പ്രാധാന്യങ്ങൾ കണക്കിലെടുത്ത് മാരിയമ്മൻ കോവിലിന്റെ സിംഗപ്പൂർ സർക്കാർ ദേശീയ സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

1827ലാണ് ഈ ക്ഷേത്രം പണിതുതീരുന്നത്.

ക്ഷേത്രത്തിന്റെ സ്ഥാനം[തിരുത്തുക]

മാരിയമ്മൻ കോവിലിന്റെ ഒരു രേഖാചിത്രം

സിംഗപ്പൂരിലെ ടെലോക് ആയ്യർ വീഥിയിലാണ് ആദ്യം ബ്രിട്ടീഷ് ഭരണാധികാരികൾ മാരിയമ്മൻ കോവിൽ പണിയാൻ സ്ഥലം കണ്ടുവെച്ചിരുന്നത്. സിംഗപൂരിലെത്തിയ ആഷ്യൻ കുടിയേറ്റക്കാർ ആദ്യമായി എത്തിയത് ഈ പ്രദേശത്തായിരുന്നു. സിംഗപൂരിലെ ആദ്യകാല ചൈനീസ്, ഇന്ത്യൻ ആരാധനാലയങ്ങൾ സ്ഥിതിചെയ്യുന്നതും ഈ പ്രദേശത്താണ്. എന്നിരിക്കലും ശുദ്ധജലത്തിന്റെ അഭാവം ടെലോക് ആയ്യർ വീഥിയിൽ അനുഭവപ്പെട്ടിരുന്നു. ഹൈന്ദവ അനുഷ്ഠാനങ്ങൾക്ക് തീർത്തും അനിവാര്യമായ ഒന്നാണ് ശുദ്ധജലം.

1821ൽ സിംഗപ്പൂരിലെ ബ്രിട്ടീഷ് റെസിഡെന്റായിരുന്ന വില്യം ഫാർക്കർ നരൈന പിള്ള എന്നയാലെ സ്റ്റാംഫർഡ് കനാലിനു സമീപമുള്ള സ്ഥലം നോക്കാൻ നിയോഗിച്ചു. ഈ സ്ഥലവും അനുകൂലമായിരുന്നില്ല. ഈ പ്രദേശം മറ്റു വ്കസന പദ്ധതികൾക്കായ് നീക്കിവെച്ചതായിരുന്നു.

1823-ൽ ഇപ്പോഴത്തെ സൗത്ത് ബ്രിഡ്ജ് പാതയിലാണ് ക്ഷേത്രത്തിനായ സ്ഥാനം കണ്ടെത്തുന്നത്.

ക്ഷേത്രത്തിന്റെ സാമൂഹിക പ്രശസ്തി[തിരുത്തുക]

കലയും വാസ്തുവിദ്യയും[തിരുത്തുക]

ക്ഷേത്ര ഗോപുരത്തിന്റെ ഒരു ചെറിയ ഭാഗം

ദക്ഷിണേന്ത്യയുടെ ദ്രാവിഡ ശൈലിയിലാണ് ഈ ക്ഷേത്രം പണിതിരിക്കുന്നത്. സൗത്ത് ബ്രിഡ്ജ് റോഡിൽനിന്നുള്ള പ്രധാന പ്രവേശന ഗോപുരം വഴിവേണാം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ. വിഭൂഷണങ്ങളാൽ അലംകൃതമായതും ആരു നിലകളിലായ് ഹൈന്ദവ ദേവതകളുടെ ശില്പങ്ങൾ സ്ഥാപിച്ചിട്റ്റുള്ളതുമാണ് ഈ ഗോപുരം. ഒരോ നിലകൾ മുകളിലോട്ട് പോകും തോറും ശില്പങ്ങളുടെ വലിപ്പം കുറയുന്നു. ഇത് ഉയരത്തിന്റെ പ്രതീതി കാഴ്ചക്കാരിൽ സൃഷ്ടിക്കുന്നു. നാനാവിധ വർണ്ണങ്ങളാൽ അലങ്കരിച്ചതാണ് ഈ ക്ഷേത്ര ഗോപുരവ്ം ശില്പങ്ങളും.

പ്രതിഷ്ഠകൾ[തിരുത്തുക]

ആഘോഷങ്ങളും ആചാരങ്ങളും[തിരുത്തുക]

ദീപാവലി ഉത്സവത്തിനു് ഏകദേശം ഒരാഴ്ച മുൻപേ നടത്തുന്ന കനലാട്ടമാണ് ഈ ക്ഷേത്രത്തിലെ ഒരു പ്രധാന സവിശേഷത.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]