സോളാർ പാനൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Solar panel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സിലിക്കൺ ഉപയോഗിച്ചുള്ള ഒരു സോളാർ പാനൽ .

സൗരോജ്ജത്തെ വൈദ്യുതോർജ്ജമാക്കുന്ന സൗരോർജ്ജ സെല്ലുകളുടെ ശേഖരമാണ് സോളാർ പാനൽ. സിലിക്കൺ കൊണ്ട് നിർമ്മിച്ച ഒരു അർധചാലകമാണിത്. ഇതിൽ സിലിക്കൺ എന്ന മൂലകമാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോട്ടോ വോൾടേയിക് പ്രഭാവം മൂലമാണ്‌ സോളാർ പാനലിൽ വൈദ്യുതി ഉണ്ടാകുന്നത്. സിലിക്കൺ പാളികളിൽ പതിക്കുന്ന സൂര്യപ്രകാശം അതിലുള്ള ആറ്റങ്ങളെ ഉദ്ദീപിപ്പിക്കുകയും ഇലക്ട്രോണുകളുടെ പ്രവാഹത്തിന് കാരണമാവുകയും ചെയ്യുന്നു. ഇലക്ട്രോണുകളൂടെ ഈ പ്രവാഹമാണ് വൈദ്യുതോർജ്ജമായി മാറുന്നത്.അമേരിക്കൻ ശാസ്ത്രജ്ഞനായ ബ്രാഡ് പിറ്റൽ ആണ് സോളാർ പാനൽ കണ്ടുപിടിച്ചത്.

ഒരു സോളാർ പാനലിൽ ഒട്ടേറെ ഫോട്ടോ വോൾട്ടായിക് സെല്ലുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്[1]. പാനലിൽ പതിക്കുന്ന സൂര്യപ്രകാശത്തിന്റെ ശരാശരി 18 ശതമാനമാണ്[അവലംബം ആവശ്യമാണ്] വൈദ്യുതിയായി മാറുന്നത്. ക്രിസ്റ്റലൈൻ സിലിക്കൺ പാനലും കനം കുറഞ്ഞ തിൻ ഫിലിമും ലഭ്യമാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സോളാർ_പാനൽ&oldid=2360792" എന്ന താളിൽനിന്ന് ശേഖരിച്ചത്