സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Social Democratic Trade Union എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
SDTU
SDTU Flag.jpg
സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ
Founded2012 മെയ്‌ 1
Countryഇന്ത്യ
AffiliationSDPI Flag.jpg സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI)
Key peopleഗ്രോ വാസു

ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു തൊഴിലാളി പ്രസ്ഥാനമാണ് സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ (SDTU). 2012 മെയ് 1 മെയ് ദിനത്തിലാണ് സംഘടന പിറവിയെടുത്തത്. [1] സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ പോഷക സംഘടന എന്ന നിലയിലാണ് എസ.ഡി.ടി.യു പ്രവർത്തിക്കുന്നത്.

ലക്ഷ്യം[തിരുത്തുക]

ചൂഷണം ചെറുക്കുകയും തൊഴിൽ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതോടൊപ്പം സാമൂഹിക ഉത്തരവാദിത്തം തിരിച്ചറിയുന്ന തൊഴിലാളി പ്രസ്ഥാനമാണു ലക്ഷ്യമാക്കുന്നതെന്ന് സംഘടന അവകാശപ്പെടുന്നു.

പതാക[തിരുത്തുക]

മുകളിൽ പച്ചയും താഴെ ചുവപ്പും നിറത്തിലുള്ള പതാകയിൽ ഇടതു വശത്ത് ലംബമായി എസ്.ഡി.ടി.യു എന്ന് വെള്ള നിറത്തിൽ ആംഗലേയ അക്ഷരങ്ങളിൽ ആലേഖനം ചെയ്തിരിക്കുന്നു.

കേരളത്തിൽ[തിരുത്തുക]

എസ്.ഡി.ടി.യു കേരള സംസ്ഥാന കമ്മിറ്റി 2012 മെയ് ഒന്നിന് നിലവിൽ വന്നു. പ്രമുഖ മനുഷ്യവകാശപ്രവർത്തകൻ ഗ്രോ വാസു ആണ് പ്രഥമ പ്രസിഡന്റ്. ഒ അലിയാർ എറണാകുളം ആണ് ജനറൽ സെക്രട്ടറി.[2]

അവലംബം[തിരുത്തുക]

  1. http://www.thejasnews.com/index.jsp?tp=det&det=yes&news_id=201204102195215849
  2. http://sdpi.in/portal/