Jump to content

കപ്പൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ship എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുരാതന ഈജിപ്തിലെ ഒരു ശവക്കല്ലറയിൽനിന്നുകിട്ടിയ കപ്പലിന്റെ ചെറുരൂപം, c. 2000 BCE

വൻസമുദ്രങ്ങൾ താണ്ടിക്കടന്നുപോകാൻ മാത്രം ശേഷിയുള്ളവയും വലിപ്പമേറിയവയുമായ സമുദ്രയാനങ്ങളെ കപ്പൽ എന്നു പറയുന്നു. ലോകസാമ്പത്തികവ്യവസ്ഥയിൽ കപ്പലുകൾക്ക് നിർണ്ണായക സ്ഥാനമുണ്ട്. വൻകരകൾക്കിടയിലുള്ള ചരക്ക് നീക്കത്തിന്റെ സിംഹഭാഗവും ഇക്കാലത്ത് ഇവ കൈയ്യാളുന്നു. ഇത് കൂടാതെ യാത്രയ്ക്കും യുദ്ധത്തിനും ഇവ ഉപയോഗിക്കുന്നു. മത്സ്യബന്ധനത്തിനും സമുദ്രപര്യവേഷണങ്ങൾക്കും ഇവ ഒഴിച്ചുകൂടാനാകാത്തവയാണ്.

ചരിത്രം

[തിരുത്തുക]

പോളിനേഷ്യൻ വംശക്കാരാണ് ആദ്യമായി സമുദ്രയാനങ്ങൾ നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. ഇന്നത്തെ ചൈനയുടെ തീരങ്ങളിൽ നിന്ന് എണ്ണായിരം വർഷങ്ങൾക്കു മുമ്പുതന്നെ അവർ തങ്ങളുടെ തോണികൾ ഉപയോഗിച്ച് പോലിനേഷ്യൻ-മെലനേഷ്യൻ ദ്വീപുകളിലും തുടർന്ന് ന്യൂസീലാൻഡ്, ഹവായ്, തുടങ്ങിയ വിദൂരശാന്തസമുദ്രദ്വീപുകളിലും എത്തിപ്പെട്ടിരുന്നു. സി.ഇ. 750-ഓടെ അവർ തെക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരങ്ങളിലും എത്തി. പുരാതന ഈജിപ്റ്റ്കാർ, ഫിനീഷ്യർ, ഗ്രീക്കുകാർ, റോമാക്കാർ,വൈക്കിങ്ങുകൾ,ചൈനാക്കാർ,‍അറബികൾ എന്നിവരും പിൽക്കാലത്ത് കപ്പലുകൾ നിർമ്മിച്ചിരുന്നു.

ബി.സി.ഇ. മൂന്നാം സഹസ്രാബ്ദത്തോടെത്തന്നെ ഈജിപ്തുകാർ കപ്പൽ നിർമ്മാണവിദ്യ സ്വായത്തമാക്കിയിരുന്നു. തടിപ്പലകകൾ തമ്മിൽ ബലമുള്ള നാരുകൾ ഉപയോഗിച്ച് തുന്നിച്ചേർത്താണ് അവർ കപ്പലുകൾ ഉണ്ടാക്കിയിരുന്നത്. പിൽക്കാലത്ത് ഫിനീഷ്യർ സ്വന്തമായി കപ്പൽനിർമ്മാണം തുടങ്ങുകയും മദ്ധ്യധരണ്യാഴിയുടെ തീരങ്ങളിലെല്ലാം താവളങ്ങളുണ്ടാക്കുകയും ചെയ്തു. അവർക്കു ശേഷമാണ് ഗ്രീക്കുകാരും റോമക്കാരും കപ്പൽനിർമ്മാണം തുടങ്ങന്നത്.

ഫിനീഷ്യന്മാരുടെ നിർമ്മിതിയെന്നു കരുതുന്ന ഒരു അസ്സീറിയൻ യുദ്ധക്കപ്പലിന്റെ കൊത്തുചിത്രം, നിനവേയിൽ നിന്ന്, 700 ബി.സി.ഇ ക്കടുത്ത്.

സിന്ധുനദീതീരങ്ങളിൽ അയ്യായിരം വർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന മോഹഞ്ജോ ദാരോ സംസ്കൃതിയുടെ കാലത്ത് അവിടങ്ങളിലും കപ്പൽ നിർമ്മാണ വിദ്യ നിലവിലുണ്ടായിരുന്നു. അക്കാലത്ത് അവിടെ കടലിനോടു ചേർന്ന് വേലിയേറ്റം ഉപയോഗപ്പെടുത്തി ഒരു തുറമുഖം ഉണ്ടായിരുന്നു എന്നും മെസോപ്പൊട്ടേമിയയുമായി കടൽ വഴി വ്യാപാരം നടന്നിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ബി.സി.ഇ. ഒന്നാം സഹസ്രാബ്ദത്തിൽ തന്നെ ചൈനയിലും ദീർഘദൂരയാത്രക്കുതകുന്ന കപ്പലുകൾ നിർമ്മിക്കാൻ തുടങ്ങിയിരുന്നു[1]


അമേരിഗോ വെസ്പൂച്ചി എന്ന ആധുനിക ഇറ്റാലിയൻ പായ്ക്കപ്പൽ, ന്യൂയോർക്ക് തുറമുഖത്തിൽ, മുഴുവൻ പായകളും വിടർത്തിയിരിക്കുന്നു.1976

ആദ്യകാലത്ത് മനുഷ്യശക്തി ഉപയോഗിച്ചാണ് കപ്പലുകളും ഓടിച്ചിരുന്നത്. തുഴച്ചിൽക്കാരുടെ അദ്ധ്വാനമായിരുന്നു കപ്പലിന്ന് ഊർജ്ജം നൽകിയിരുന്നത്. കപ്പലിന്റെ ഓരോ വശത്തും നിരയായി തുഴച്ചിൽക്കാർ ഇരുന്ന് തുഴയുകയായിരുന്നു രീതി. ഓരോ വശത്തും ഒന്നോ, രണ്ടോ, മൂന്നോ തട്ടുകളിലായി ആവുന്നത്ര തുഴച്ചിൽക്കാരെ ഏർപ്പാടാക്കുകയായിരുന്നു പതിവ്.

തുടർന്നാണ് കപ്പൽപ്പായകൾ പ്രചാരത്തിൽ വരുന്നത്. കടലിലടിക്കുന്ന കാറ്റുകൂടി ഉപയോഗപ്പെടുത്താൻ ഇതുമൂലം സാധിച്ചു. പതിനെട്ടാം നൂറ്റാണ്ടുവരെ പായ്ക്കപ്പലുകളാണ് സമുദ്രയാത്രക്കുപയോഗിച്ചിരുന്നത്. ആവിയന്ത്രങ്ങൾ ഉപയോഗിക്കുന്ന ആവിക്കപ്പലുകൾ ഇക്കാലത്ത് പ്രചാരത്തിലായി. ആധുനികകാലത്ത് പെട്രോളിയം ഇന്ധനങ്ങൾ ഉപയോഗിക്കുന്ന എഞ്ചിനുകളാണ് കപ്പലുകളിലുള്ളത്.

ഒരു കപ്പൽ

വിഭാഗങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

<references>

ചിത്രശാല

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


  1. https://en.wikipedia.org/wiki/Ship.
"https://ml.wikipedia.org/w/index.php?title=കപ്പൽ&oldid=3981338" എന്ന താളിൽനിന്ന് ശേഖരിച്ചത്