Jump to content

ജങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹോങ്കോങ്ങിൽ ഉപയോഗത്തിലിരിക്കുന്നൊരു ആധുനിക ജങ്ക്

ഇന്നും വളരെ ഉപയോഗത്തിലിരിക്കുന്നതും പുരാതനകാലത്തെന്നോ നിർമ്മിച്ചു തുടങ്ങിയതുമായ വിശിഷ്ടമായ ചൈനീസ് യാത്രാക്കപ്പലാണ് ജങ്ക്. ജാവനീസ് ഭാഷയിലെ "കപ്പൽ" എന്നർത്ഥം വരുന്ന "ജോങ്ങ്" എന്ന വാക്കിൽ നിന്നാണ് ജങ്ക് എന്ന ഇംഗ്ലീഷ് പദമുണ്ടായത്.

ഉയർന്ന അമരവും ഉന്തി നിൽക്കുന്ന മുൻഭാഗവുമുള്ള ജങ്കിന്, ലിനനോ, പായകളോ, മുളങ്കഷണങ്ങൾ കൊണ്ട് പരത്തി വച്ചിരിക്കുന്ന ചതുരപ്പായകൾ ഉറപ്പിച്ചു വച്ചിരിക്കുന്ന അഞ്ചോളം പായ്മരങ്ങൾ ഉണ്ടാകും. ഓരോ പാ‍യയും വെനീഷ്യൻ ജനൽകർട്ടൻ പോലെ ഒറ്റ വലികൊണ്ട് വിടർത്താനോ അടയ്ക്കാനോ കഴിയും. ഇതിന്റെ കൂറ്റൻ ചുക്കാൻ അടിമരത്തിന്റെ ധർമ്മം നിർവഹിക്കുന്നു. മദ്ധ്യകാലഘട്ടത്തിന്റെ തുടക്കമായപ്പഴേക്കും ചൈനീസ് ജങ്കുകൾ ഇന്തോനേഷ്യൻ കടലിലേക്കും ഇന്ത്യൻ മഹാസമുദ്രത്തിലേക്കും യാത്രകൾ തുടങ്ങിയിരുന്നു.


"https://ml.wikipedia.org/w/index.php?title=ജങ്ക്&oldid=3259868" എന്ന താളിൽനിന്ന് ശേഖരിച്ചത്