ഷീല ബസ്റൂർ
ഷീല ബസ്റൂർ | |
---|---|
ജനനം | |
മരണം | ജൂൺ 2, 2008 | (പ്രായം 51)
പൗരത്വം | Canadian |
കലാലയം | University of Western Ontario, University of Toronto |
അറിയപ്പെടുന്നത് | Toronto Medical Officer of Health |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Community health, epidemiology |
സ്ഥാപനങ്ങൾ | Government of Ontario, City of Toronto |
ഇന്ത്യൻ വംശജയായ ഒരു കനേഡിയൻ ഡോക്ടറാണ് ഷീല ബസ്റൂർ. സാർസ് രോഗം തടഞ്ഞ മലയാളി ഡോക്ടർ ആണിവർ. സാർസ് രോഗത്തിൻറെ കരിനിഴലിൽ പകച്ചുനിന്ന കാനഡയിൽ സേവന രംഗത്തു പ്രകാശം പരത്തി കരുത്തും കരുതലുമായി നിന്ന ഇന്ത്യൻ വംശജ ഡോ. ഷീല ബസൂർ അപൂർവമായ അർബുദ രോഗത്തിനു കീഴടങ്ങി. ഇവരുടെ അമ്മ ഡോ. പാർവതി മലയാളിയാണ്.
അർബുദത്തോട് അനിതരസാധാരണമായ മനക്കരുത്തോടെ ഏതാനും വർഷങ്ങളായി പൊരുതിയ ശേഷമാണ് അവർ യാത്രയായത്. ഹെമാൻജിയോ പെരിത്തസെറ്റോമ എന്ന അപൂർവ രോഗമായിരുന്നു ഇവർക്ക്. 2003-ൽ ഒട്ടേറെ പ്പേരുടെ മരണത്തിനിടയാക്കിയ സാർസ് രോഗം പടർന്ന ഘട്ടത്തിൽ ഡോ. ഷീലയുടെ നേതൃത്വവും സാമർഥ്യവും ടൊറന്റോക്കു നൽകിയ സാന്ത്വനം ലോകം മുഴുവൻ പ്രകീർത്തിക്കപ്പെട്ടു. പൊതുജനാരോഗ്യ ഉപമന്ത്രിയും ചീഫ് മെഡിക്കൽ ഓഫീസറുമായിരുന്നു ഡോ. ഷീല. അമെതിസ്റ്റ് അവാർഡ് അടക്കം ഒട്ടനവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള അവരെ രോഗത്തിൻറെ കറുത്ത കരങ്ങൾ വരിഞ്ഞതോടെ 2007-ൽ സർവീസിൽ നിന്ന് ഒഴിയുകയായിരുന്നു.
കാസർഗോഡ് ചെറുവത്തൂർ കൂടത്തിൽ സി. യു. കെ. നമ്പ്യാരുടെയും ജാനകിയമ്മയുടേയും ആറു മക്കളിൽ രണ്ടാമത്തെയാളും പ്രസിദ്ധ ശാത്രജ്ഞയുമയ ഡോ. പാർവതിയുടെ മകളാണു ഡോ. ഷീല അന്തരിച്ച സി. പി. ശ്രീധരൻറെ പത്നി നളിനി ഡോ. പാർ വതിയുടെ അനുജത്തിയാണ്.
ബാംഗ്ലൂരിലെ പഠനത്തിനിടെ ജീവിതത്തിലേക്കു കടന്നു വന്ന കാൻസർ സ്പെഷലിസ്റ്റ് ഡോ. വസന്തറാവു ബസ്റൂറിനെ ഡോ. പാർവതി വിവാഹം ചെയ്തു. അൻപതുകളിൽ ഇരുവരും കാനഡയിലെത്തി. വെറ്റനറി ജനസ്റ്റിസ്റ്റാണു പാർവതി. വസന്തറാവു ബസ്റൂർ ജോലിചെയ്യുന്ന ആശുപത്രിയിലായിരുന്നു മകളുടെ അന്ത്യം. 1983 ൽ വൈദ്യ ശാസ്ത്ര പഠനത്തിനു ശേഷം ഒരു വർഷം നേപ്പാളിലും വടക്കേ ഇന്ത്യയിലും മായി ആരോഗ്യ വകുപ്പിൽ ജോലി ചെയ്തു. ഏക മകൾ സിമോൺ കോവ്സ് ടൊറൻറ്റോയിൽ വിദ്യാർത്ഥിനിയാണ്.[1][2]
അവലബം
[തിരുത്തുക]- ↑ ഷീലാബസറൂർ സെന്റ്റിൽ നിന്ന് Archived 2008-12-19 at the Wayback Machine. ഷീലബ്സ്റൂർ
- ↑ ഷീലബസ്റൂർ സെന്ററിൽ നിന്ന് Archived 2013-10-05 at the Wayback Machine. ഷീലാബസ്റൂർ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- തെസ്റ്റർ. കോമിൽ നിന്ന്. ഷീലാബസ്റൂർ
- തെസ്റ്റർ.കോമിൽ നിന്ന് കാൻസറിനെതിരായുള്ള പോരാട്ടത്തെപ്പറ്റി ഷീലബസ്റൂർ