ശരൺകുമാർ ലിംബാളെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sharankumar Limbale എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇന്ത്യയിലെ ദളിത്‌ സാഹിത്യകാരന്മാരിൽ പ്രമുഖനാണ് ഡോ. ശരൺകുമാർ ലിംബാളെ‍. മറാഠി നോവലിസ്റ്റ, കഥാകൃത്ത്, കവി, സാഹിത്യ വിമർശകൻ. മഹാരാഷ്ട്രയിലെ പൂനയിൽ ജനിച്ചു.1956 ജൂൺ1-ന് ജനനം.ഇംഗ്ലീഷിൽ ബിരുദവും മറാഠിയിൽ ബിരുദാനന്തര ബിരുദവും ഗവേഷണ ബിരുദവും നേടി.നാല്പതിലധികം ഗ്രന്ഥങ്ങൾ രചിച്ചു. ഇരുപത്തിയഞ്ചാം വയസ്സിലെഴുതിയ അക്കർമാശി എന്ന ആത്മകഥാഖ്യാനമാണ്‌ ആദ്യകൃതി. The outcaste എന്ന പേരിൽ ഈ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.കൂടാതെ മലയാളം ഉൾപ്പെടെ പല ഇന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്ത് പ്രസിദ്ധപ്പെടുത്തുകയും ഏറെ ചർച്ചചെയ്യപ്പെടുകയും ചെയ്തു. ഫ്രഞ്ച് ഉൾപ്പെടെ പ്രധാന ലോകഭാഷകളിലെല്ലാം വിവർത്തനങ്ങളുണ്ടായ ഈ കൃതി മറാത്തിയിലെ ദളിത്‌ സാഹിത്യത്തിലെ ഉദാത്തസൃഷ്ടിയായി ഗണിക്കപ്പെടുന്നു. നാസിക്‌ ആസ്ഥാനമായുള്ള യശ്വന്തറാവു ചവാൻ മഹാരാഷ്ട്ര ഓപ്പൺ യൂനിവേഴ്‌സിറ്റിയുടെ പൂനെ ഡിവിഷൻ റീജനൽ ഡയറക്‌ടറാണ്‌ ഇദ്ദേഹമിപ്പോൾ.2004-ൽ പ്രസിദ്ധപ്പെടുത്തിയ Towards an Aesthetics of Dalit Literature ഇന്ത്യൻ ദളിത് സാഹിത്യപഠനങ്ങളിലെ ഒരു നാഴികക്കല്ലായിട്ടാണ് കണക്കാക്കുന്നത്. ഡോ. പി.കെ.ചന്ദ്രൻ ആണ് അവർണൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് [1]

പ്രധാന കൃതികൾ[തിരുത്തുക]

അക്കർമാശി(ആത്മകഥ) ,ചൂവാ ചൂത്ത്,ബഹുജൻ ,ഹിന്ദു (നോവൽ), ദളിത് ബ്രാഹ്മൺ, ഉദ്രേക് (കഥ), സാംസ്കൃതിക് സംഘർഷ്, ഭാരതീയ് ദളിത് സാഹിത്യ, ദളിത് സാഹിത്യാചേ സൗന്ദര്യശാസ്ത്ര(പഠനം)

അവലംബം[തിരുത്തുക]

  1. http://www.hindu.com/2009/12/28/stories/2009122853740400.htm


"https://ml.wikipedia.org/w/index.php?title=ശരൺകുമാർ_ലിംബാളെ&oldid=3281116" എന്ന താളിൽനിന്ന് ശേഖരിച്ചത്