അക്കർമാശി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്കർമാശി
Cover
മലയാള പരിഭാഷയുടെ പുറംചട്ട
കർത്താവ്ശരൺകുമാർ ലിംബാളെ
യഥാർത്ഥ പേര്ജാതിഭ്രഷ്ടൻ എന്നർത്ഥം വരുന്ന अक्करमाशी എന്ന മറാഠി വാക്ക്
പരിഭാഷകാളിയത്ത് ദാമോദരൻ
രാജ്യംഇന്ത്യ
ഭാഷമറാഠി
പ്രസാധകർമാതൃഭൂമി ബുക്ക്സ് (മലയാളം)
ഏടുകൾ192
ISBN81-8264-205-1

മറാത്തി സാഹിത്യകാരനായ ശരൺകുമാർ ലിംബാളെയുടെ ആത്മകഥയാണ് അക്കർമാശി (മറാഠി: अक्करमाशी). 'അക്കർമാശി' എന്നാൽ ജാതിഭ്രഷ്ടൻ എന്നാണ് അർത്ഥം. സമൂഹത്തെ ദളിതന്റെ വീക്ഷണകോണിൽ നിന്ന് കാണുന്ന ഒരു പുസ്തകമാണിത്. കാളിയത്ത് ദാമോദരൻ നടത്തിയ ഈ കൃതിയുടെ മലയാള പരിഭാഷയ്ക്ക് വിവർത്തനസാഹിത്യത്തിനുള്ള 2006-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു[1] [2].

പ്രമേയം[തിരുത്തുക]

മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളുടെ അതിർത്തി ഗ്രാമത്തിൽ മഹാർജാതിക്കാരുടെ കോളനിയിൽ നാട്, ഭാഷ, അമ്മ, അച്ഛൻ, ജാതി, മതം ഇങ്ങനെ എല്ലാ സംഗതികളിലും ഭാഗ്യഹീനനായി വ്യക്തിത്വം നിഷേധിക്കപ്പെട്ട് ജീവിക്കേണ്ടിവന്ന ശരൺകുമാർ ലിംബാളെയുടെ ആത്മ നൊമ്പരങ്ങളാണ് ഗ്രന്ഥം പറയുന്നത്. ദാരിദ്ര്യം, അനാഥത്വം, ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം, എന്നിവയെല്ലാം ഈ കൃതിയിൽ കാണാം

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അക്കർമാശി&oldid=3764889" എന്ന താളിൽനിന്ന് ശേഖരിച്ചത്