ശരൺകുമാർ ലിംബാളെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ ദളിത്‌ സാഹിത്യകാരന്മാരിൽ പ്രമുഖനാണ് ഡോ. ശരൺകുമാർ ലിംബാളെ‍. മഹാരാഷ്ട്രയിലെ പൂനയിൽ ജനിച്ചു. ഇരുപത്തിയഞ്ചാം വയസ്സിലെഴുതിയ അക്കർമാശി എന്ന ആത്മകഥാഖ്യാനമാണ്‌ ആദ്യകൃതി. ഫ്രഞ്ച്‌ ഉൾപ്പെടെ പ്രധാന ലോകഭാഷകളിലെല്ലാം വിവർത്തനങ്ങളുണ്ടായ ഈ കൃതി മറാത്തിയിലെ ദളിത്‌ സാഹിത്യത്തിലെ ഉദാത്തസൃഷ്ടിയായി ഗണിക്കപ്പെടുന്നു. നാസിക്‌ ആസ്ഥാനമായുള്ള യശ്വന്തറാവു ചവാൻ മഹാരാഷ്ട്ര ഓപ്പൺ യൂനിവേഴ്‌സിറ്റിയുടെ പൂനെ ഡിവിഷൻ റീജനൽ ഡയറക്‌ടറാണ്‌ ഇദ്ദേഹമിപ്പോൾ.[1]

പ്രധാന കൃതികൾ[തിരുത്തുക]

അക്കർമാശി(ആത്മകഥ) ,ചൂവാ ചൂത്ത്,ബഹുജൻ ,ഹിന്ദു (നോവൽ)

അവലംബം[തിരുത്തുക]

  1. http://www.hindu.com/2009/12/28/stories/2009122853740400.htm


"https://ml.wikipedia.org/w/index.php?title=ശരൺകുമാർ_ലിംബാളെ&oldid=2743313" എന്ന താളിൽനിന്നു ശേഖരിച്ചത്