Jump to content

സർവത് അൽ ഹസ്സൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sarvath al-Hassan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Princess Sarvath al-Hassan
Princess Sarvath in 2015 graduating from her honorary doctorate program
ജീവിതപങ്കാളി Prince Hassan bin Talal
മക്കൾ
Princess Rahma
Princess Sumaya
Princess Badiya
Prince Rashid
രാജവംശം Hashemite (by marriage)
പിതാവ് Mohammed Ikramullah
മാതാവ് Shaista Suhrawardy Ikramullah

പാകിസ്താനി-ജോർദാൻ രാജകുടുംബാംഗവും ജോർദാനിലെ ഹസൻ ബിൻ തലാൽ രാജകുമാരന്റെ ഭാര്യയുമാണ്‌ സർവത് അൽ ഹസ്സൻ (English: Sarvath al-Hassan. 1947 ജൂലൈ 24ന്[1][2] ബ്രിട്ടീഷ് ഭരണ കാലത്തെ കൽക്കത്തയിൽ ജനിച്ചു.[3]

കുടുംബം

[തിരുത്തുക]

ഇംഗ്ലണ്ട്, പോർച്ചുഗൽ, ഫ്രാൻസ്. കാനഡ എന്നീ രാജ്യങ്ങളിൽ പാകിസ്താൻ അംബാസഡറായിരുന്ന മുഹമ്മദ് ഇഖ്റമുള്ളയാണ് സർവത്തിന്റെ പിതാവ്. ഇന്ത്യ-പാകിസ്താൻ വിഭജനകാലത്ത് വിഭജന കമ്മിറ്റിയിൽ മുഹമ്മദ് അലി ജിന്നയോടൊപ്പമായിരുന്നു അദ്ദേഹം. വിഭജനാന്തരം പാകിസ്താന്റെ പ്രഥമ വിദേശകാര്യ സെക്രട്ടറിയായി. അദ്ദേഹത്തിന്റെ അവസാന കാലത്ത് കോമൺവെൽത്ത് ഇക്കണോമിക് കമ്മിറ്റി അധ്യക്ഷനായിരുന്നു. കൊൽക്കത്തയിൽ ജനിച്ച ബീഗം ശായിസ്ത സുഹ്‌റവർദി ഇക്രാമുള്ളയാണ് സർവത്ത് രാജകുമാരിയുടെ മാതാവ്. പ്രമുഖ എഴുത്തുകാരിയും പാകിസ്താൻ പാർലമെന്റിലെ ആദ്യത്തെ രണ്ടു വനിതാ അംഗങ്ങളിൽ ഒരാളുമായിരുന്നു ഇവർ. പിൽകാലത്ത് മൊറോക്കോയിലെ പാകിസ്താൻ അമ്പാസഡറായിരുന്നു ബീഗം ശായിസ്ത. ബംഗ്ലാദേശി അഭിഭാഷകയായ സൽമ സൊബ്ഹാൻ, ബ്രിട്ടീഷ് കനേഡിയൻ സിനിമാ നിർമ്മാതാവ് നാസ് ഇക്രാമുള്ള എന്നി സർവത്ത് രാജകുമാരിയുടെ കൂടപ്പിറപ്പുകളാണ്.[3][4][5]

സ്വതന്ത്ര ഇന്ത്യയുടെ ആറാമത്തെ വൈസ് പ്രസിഡന്റും പതിനൊന്നാമത്തെ ചീഫ് ജസ്റ്റിസുമായിരുന്ന മുഹമ്മദ് ഹിദായത്തുള്ള സർവത്ത് രാജകുമാരിയുടെ പിതാവിന്റെ അമ്മാവൻ ആയിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ ബംഗാളിന്റെ അവസാന പ്രധാനമന്ത്രിയും സ്വതന്ത്ര പാകിസ്താന്റെ അഞ്ചാമത്തെ പ്രധാനമന്ത്രിയുമായിരുന്ന ഹുസൈൻ ശഹീദ് സുഹ്രവർധി സർവത്ത് രാജകുമാരിയുടെ മാതൃ അമ്മാവനാണ്. [6][7]

14ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പേർഷ്യൻ സൂഫി തത്ത്വചിന്തകനായിരുന്ന ഷെയ്ഖ് ശഹാബുദ്ദീൻ സുഹ്‌റവർദി കുടുംബ പരമ്പരയിൽ ഉൾപ്പെട്ടതാണ് സർവ്വത്തിന്റെ മാതൃ കുടുംബം. [4] കാംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടി.[4] 1958ൽ ലണ്ടനിൽ വെച്ചാണ് ആദ്യമായി ഹസ്സൻ രാജകുമാരനുമായി കണ്ടുമുട്ടുന്നത്. അന്ന് ഇരുവർക്കും 11 വയസ്സായിരുന്നു.[8]

വിവാഹം, കുടുംബം

[തിരുത്തുക]

1968 ഓഗസ്റ്റ് 28ന് പാകിസ്താനിലെ കറാച്ചിയിൽ വെച്ച് ജോർദാനിലെ ഹസ്സൻ ബിൻ തലാലുമായുള്ള വിവാഹം നടന്നു. ജോർദാനിലെ പുരാതന വീടുകളിൽ ഒന്നിൽ നാലു മക്കളുമായും കുടുംബ സമേതം ജീവിക്കുന്നു:[3][9]

  1. റഹ്മ രാജകുമാരി ( ജനനം - 1969 ഓഗസ്റ്റ് 13 )
  2. സുമയ്യ രാജകുമാരി ( ജനനം - 1971 മെയ് 14 )
  3. ബദിയ രാജകുമാരി ( ജനനം - 1974 മാർച്ച് 28 )
  4. റാഷിദ് രാജകുമാരൻ (ജനനം - 1979 മെയ് 20)

അവലംബം

[തിരുത്തുക]
  1. ":: Majlis El Hassan :: Sarvath El Hassan :: Biography". Web.archive.org. Archived from the original on 2011-07-19. Retrieved 2017-05-25.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-19. Retrieved 2017-07-09.
  3. 3.0 3.1 3.2 ":: Majlis El Hassan :: Sarvath El Hassan :: Biography". Web.archive.org. Archived from the original on 2011-07-19. Retrieved 2017-05-25.{{cite web}}: CS1 maint: bot: original URL status unknown (link)
  4. 4.0 4.1 4.2 "Princess Sarvath on the Education of Women in the Muslim World". Arabic News. 1998-12-10.
  5. "Jordan2". Royalark.net. Retrieved 2017-05-25.
  6. Harun-or-Rashid (2012). "Suhrawardy, Huseyn Shaheed". In Islam, Sirajul; Jamal, Ahmed A. (eds.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
  7. Syed Badrul Ahsan (5 December 2012). "Suhrawardy's place in history". The Daily Star. Archived from the original on 2015-04-15. Retrieved 2 December 2014.
  8. Beyer, Lisa (1998-10-12). "Jordan: Stepping in for the ailing King is a prince politically similar but very different in style". TIME. Archived from the original on 2007-09-30. Retrieved 2017-05-25.
  9. Business Optimization Consultants B.O.C. "H.R.H. Prince El Hassan bin Talal". Kinghussein.gov.jo. Retrieved 2017-05-25. {{cite web}}: |author= has generic name (help)
"https://ml.wikipedia.org/w/index.php?title=സർവത്_അൽ_ഹസ്സൻ&oldid=3948507" എന്ന താളിൽനിന്ന് ശേഖരിച്ചത്