സർദാർ പട്ടേൽ മെഡിക്കൽ കോളേജ്, ബിക്കാനീർ
| തരം | Public (Government medical college) |
|---|---|
| സ്ഥാപിതം | 1959 |
| വൈസ്-ചാൻസലർ | R.B. Panwar |
| പ്രധാനാദ്ധ്യാപക(ൻ) | Mukesh Arya |
| സ്ഥലം | Bikaner, Rajasthan, India |
| ക്യാമ്പസ് | Urban |
| കായിക വിളിപ്പേര് | SPMC |
| അഫിലിയേഷനുകൾ | Rajasthan University of Health Sciences |
ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ ബിക്കാനീർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച ഒരു മെഡിക്കൽ കോളേജാണ് സർദാർ പട്ടേൽ മെഡിക്കൽ കോളേജ്.[1]
ചരിത്രം
[തിരുത്തുക]1959-ൽ സ്ഥാപിതമായ ഈ കോളേജ് രാജസ്ഥാനിലെ രണ്ടാമത്തെ മെഡിക്കൽ കോളേജായിരുന്നു. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ആണ് ഇത് ഉദ്ഘാടനം ചെയ്തത്.[2]
തുടക്കത്തിൽ, കോളേജിന്റെ പേര് ബിക്കാനീർ മെഡിക്കൽ കോളേജ് എന്നായിരുന്നു, പിന്നീട് ആധുനിക ഇന്ത്യയുടെ ശില്പിയായ സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ പേര് നൽകാൻ തീരുമാനിച്ചു.
1975-ൽ കൊറോണറി കെയർ യൂണിറ്റ് സ്ഥാപിക്കപ്പെട്ടു, രാജസ്ഥാനിലെ ആദ്യത്തെ കൊറോണറി കെയർ യൂണിറ്റായിരുന്നു ഇത്.[3]
അവലോകനം
[തിരുത്തുക]കോളേജിന് പൂർണമായും ധനസഹായം നൽകുന്നത് രാജസ്ഥാൻ സർക്കാരാണ്. കോളേജിൽ MBBS ന് 250 സീറ്റുകളും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് 63 സീറ്റുകളുമുണ്ട്. കൂടാതെ ഡിപ്ലോമയിൽ 18, ഡിഎം കാർഡിയോളജിയിൽ രണ്ട് സീറ്റുകൾ, എംസിഎച്ച് യൂറോളജിയിൽ രണ്ട് സീറ്റുകൾ എന്നിവയും ഉണ്ട്.

താഴെ പറയുന്ന ആശുപത്രികൾ സർദാർ പട്ടേൽ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടിരിക്കുന്നു:
- പി.ബി.എം. പുരുഷ ആശുപത്രി
- പി.ബി.എം. സ്ത്രീ ആശുപത്രി
- ജി.ജി.ജെ. ടിബി ആശുപത്രി
- നേത്രവിഭാഗം
- ശിശുരോഗ വിഭാഗം
- ഹൽദിറാം മൂൽചന്ദ് ഗവ. സെന്റർ ഫോർ കാർഡിയോ വാസ്കുലർ ഡിസീസ്
- ആചാര്യ തുളസി റീജിയണൽ കാൻസർ ട്രീറ്റ്മെന്റ് ആൻഡ് റിസർച്ച് സെന്റർ
- ട്രോമ സെന്റർ
- ജെറിയാട്രിക് റിസർച്ച് സെന്റർ
- പ്രമേഹ ഗവേഷണ കേന്ദ്രം
താമസ സൗകര്യം
[തിരുത്തുക]വിദ്യാർത്ഥികൾക്കായി പ്രത്യേകം ഹോസ്റ്റലുകൾ ഉണ്ട്, ബിരുദ വിദ്യാർത്ഥികൾക്ക് നാല്, പെൺകുട്ടികൾക്ക് ഒന്ന്, ഇന്റേൺസിന് ഒന്ന്, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് രണ്ട്.
അവലംബം
[തിരുത്തുക]- ↑ "SP Medical College - Home". Archived from the original on 2013-08-06. Retrieved 2023-01-29.
- ↑ "History of spmc bikaner". Archived from the original on 2022-09-22. Retrieved 2023-01-29.
- ↑ S, Rajkumar. "SPMC Bikaner". MBBSCouncil.