സഖാലിൻ ദ്വീപ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sakhalin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സഖാലിൻ
Geography
LocationRussian Far East, Pacific Ocean
Coordinates51°N 143°E / 51°N 143°E / 51; 143Coordinates: 51°N 143°E / 51°N 143°E / 51; 143
Area rank23rd
Administration
Demographics
Population580,000

റഷ്യയിലെ ഏറ്റവും വലിയ ദ്വീപാണ് സഖാലിൻ ദ്വീപ്‌. വടക്കൻ പസഫിക് മഹാസമുദ്രത്തിൽ ആണ് ഇത് സ്ഥിതിച്ചെയ്യുന്നത്. വലിപ്പത്തിൽ ജപ്പാൻ എന്ന രാജ്യത്തിന്റെ അഞ്ചിലൊന്ന് വരും സഖാലിൻ. ജപ്പാന്റെ വടക്കും റഷ്യയുടെ കിഴക്കൻ തീരത്തുമായാണ് സഖാലിന്റെ സ്ഥാനം.

ഭരണം[തിരുത്തുക]

ഈ ദ്വീപിന്റെ ഭരണ നിർവഹണം നടത്തുന്നത് റഷ്യൻ ഭരണ ഘടനാ പ്രകാരമുള്ള സ്വയം ഭരണ സംവിധാനമായ ഒബ്ലാസ്റ്റ് ആണ്. ദ്വീപിലെ ഏറ്റവും വലിയ നഗരവും ഭരണകേന്ദ്രവും യുഴ്‌നോ സഖലിൻസ്‌ക് ആണ്.

ജനസംഖ്യ[തിരുത്തുക]

സഖാലിനിലെ നിവ്ക് കുട്ടികൾ (1903)

2010ലെ ജനസംഖ്യാ സെൻസസ് പ്രകാരം 497,973ആണ് ഇവിടത്തെ ജനസംഖ്യ. പഴയ സോവിയറ്റ് യൂനിയന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങളാണ് ഇവിടെ വസിക്കുന്നത്. റഷ്യൻ ആദിവാസി വിഭാഗമായ നിവ്ക് വിഭാഗങ്ങളാണ് ഇവിടത്തെ വലിയ ജനസമൂഹം. കൊറിയൻ ആദിവാസികളാണ് രണ്ടാമത്. ജപ്പാനിലെ ആദിവാസി ഗോത്രമായ ഐനു എന്നിവരുടെയും ആവാസ കേന്ദ്രമാണീ ദ്വീപ്. ഉക്രെയിൻ, താതാർസ്, ബെലാറൂശ്യൻസ് എന്നിവരും ഇവിടെ വസിക്കുന്നുണ്ട്. [2] 19, 20നൂറ്റാണ്ടുകളിൽ സഖാലിൻ ദ്വീപിന്റെ നിയന്ത്രണത്തിന് വേണ്ടി റഷ്യയും ജപ്പാനും തമ്മിൽ വലിയ തർക്കങ്ങൾ നിലനിന്നിരുന്നു. ജപ്പാന്റെ നിയന്ത്രണത്തിലായിരുന്ന ദ്വീപ് രണ്ടാം ലോക മഹായുദ്ധത്തിന് ഒടുവിൽ റഷ്യ പിടിച്ചെടുത്തു. 1949ഓടെ ഇവിടത്തെ ഐനു ഗോത്രങ്ങൾ ജപ്പാനിലെ എറ്റവും വലിയ രണ്ടാമത്തെ ദ്വീപായ ഹൊക്കൈഡൊ വിലേക്ക് താമസം മാറ്റി. .[3]

രണ്ടാം ലോക മഹായുദ്ധ കാലത്ത്‌[തിരുത്തുക]

ടിഹി മുനമ്പ്, സഖാലിൻ

ദ്വീപിന്റെ നിയമന്ത്രണ കാര്യത്തിൽ സോവിയറ്റ് യൂനിയനും ജപ്പാനും തമ്മിലുണ്ടായിരുന്ന നിഷ്പക്ഷതാ ഉടമ്പടി ഉപേക്ഷിച്ചതിനെ തുടർന്ന് 1945 ഓഗസ്റ്റ് 11ന് സോവിയറ്റ് യൂനിയൻ തെക്കൻ സഖാലിനിൽ ആക്രമണം ആരംഭിച്ചു. ദിവസങ്ങൾക്ക് ശേഷം ജപ്പാൻ കീഴടങ്ങി. ഓഗസ്റ്റ് 21 വരെ നീണ്ടു നിന്ന യുദ്ധത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ശേഷിച്ച ജപ്പാനീസ് സൈന്യം വെടി നിർത്തൽ കരാറിന് സമ്മതിച്ചു. 1945 ഓഗസ്റ്റ് 25ന് സോവിയറ്റ് യൂനിയൻ, തോയോ ഹാറ തലസ്ഥാനമാക്കി അധിനിവേശം സ്ഥാപിച്ചു. [4]

മധ്യ യൂഴ്‌നോ-സഖാലിൻസ്‌ക പ്രദേശം. 2009

1944 വരെ തെക്കൻ സഖാലിയനിൽ 400,000 ജാപ്പനീസ്, കൊറിയൻ ജനങ്ങൾ താമസിച്ചിരുന്നു. യുദ്ധത്തിന്റെ അവസാന നാളുകളിൽ ഇവരിൽ 100,000 ത്തോളം പേർ ജപ്പാനിലേക്ക് കുടിയേറി, ശേഷിക്കുന്ന 300,000 ഓളം പേർ പിന്നീടും നിവവധി വർഷങ്ങൾ അവിടെ താമസിച്ചു. [5]

ഭൂപ്രകൃതി[തിരുത്തുക]

സുസുനായി കുന്നുപ്രദേശം

റഷ്യയിലെ ഏറ്റവും വലിയ ദ്വീപായ സഖാലിന് 948 കിലോമീറ്റർ (589 മൈൽ) നീളവും ചില സ്ഥലങ്ങളിൽ 25 മുതൽ 170 കിലോമീറ്റർ (16 മുതൽ 106 മൈൽ ) വീതിയുമുണ്ട്. മൊത്തം 72,492 ചതുരശ്ര കിലോ മീറ്റർ (27,989 ചതുരശ്ര മൈൽ) പ്രദേശമാണ് ദ്വീപിന്റെ വിസ്തൃതി. ദ്വീപിന്റെ പർവ്വതശാസ്ത്ര, ഭൂമിശാസ്ത്ര ഘടന സംബന്ധിച്ച വിവരങ്ങൾ അപൂർണമാണ്. പുരാതന അഗ്നിപർവതമായ സഖാലിൻ ദ്വീപ് ആർക്കിൽ നിന്ന് ഉയർന്നുവന്നതാണെന്നാണ് ഒരു സിദ്ധാന്തം. [6]. സഖാലിൻ ദ്വീപിന്റെ ഏകദേശം മൂന്നിൽ ഒരു ഭാഗവും മലനിരകളാണ്. രണ്ടു മലകൾ വടക്ക് നിന്ന് തെക്കോട്ട് എത്തുന്ന രീതിയിൽ സമാന്തരമായി സ്ഥിതിചെയ്യുന്നുണ്ട്.

ഗതാഗതം[തിരുത്തുക]

നോഗ്ലികിയിലെ ഒരു പാസഞ്ചർ ട്രെയിൻ

സഖാലിൻ ഉൾനാടൻ ഗതാഗതത്തിന്റെ 30 ശതമാനവും റെയിൽവേയാണ്. റഷ്യൻ റെയിൽവേയുടെ 17 ഉപസ്ഥാപനങ്ങളിൽ ഒന്നായ സഖാലിൻ റെയിൽവേയാണ് ഇതിന്റെ ചുമതല നിർവ്വഹിക്കുന്നത്. ദ്വീപിന്റെ വടക്കൻ നഗരമായ നോഗ്ലിക്കി മുതൽ തെക്കൻ നഗരമായ കൊർസക്കോവ് വരെ സഖാലിൻ റെയിൽവേ സർവ്വീസ് നടത്തുന്നുണ്ട്. സഖാലിനും റഷ്യക്കുമിടയിൽ വനിനോ, കോൽമ്‌സ്‌ക് പ്രദേശങ്ങളെ ബന്ധിപ്പിച്ച് കൊണ്ടും സഖാലിൻ റെയിൽവേ സർവ്വീസ് നടത്തുന്നുണ്ട്.

വിമാനം[തിരുത്തുക]

റഷ്യൻ തലസ്ഥാനമായ മോസ്‌കോക്ക് പുറമെ ഖബറോവ്‌സ്‌ക്, വ്‌ല്യാഡിവാസ്‌ടോക് എന്നീ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ച് സഖാലിനിൽ നിന്ന് വിമാന സർവ്വീസ് നടത്തുന്നുണ്ട്. സഖാലിൻ ദ്വീപിലെ യൂഴ്‌നോസഖാലിൻസ്‌ക് വിമാനത്താവളത്തിൽ നിന്ന് ജപ്പാനിലെ ഹക്കോഡാറ്റ്, ദക്ഷിണ കൊറിയയിലെ സോൾ, ബുസാൻ എന്നിവിടങ്ങളിലേക്കും പതിവായി വിമാന സർവ്വീസ് നടത്തുന്നുണ്ട്. ജപ്പാനിലെ ടോക്ക്യോ, നിഗാട്ട, സപ്പോറോ, ചൈനയിലെ ശാങ്ഹാൾ, ദലിയൻ, ഹർബിൻ എന്നിവിടങ്ങളിലേക്ക് ചാർട്ടർ വിമാനങ്ങളും സർവ്വീസ് നടത്തുന്നുണ്ട്.

അവലംബങ്ങൾ[തിരുത്തുക]

  1. "Islands by Land Area". Island Directory. United Nations Environment Program. February 18, 1998. ശേഖരിച്ചത് June 16, 2010.
  2. "The Sakhalin Regional Museum: The Indigenous Peoples". Sakh.com. മൂലതാളിൽ നിന്നും March 17, 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 16, 2010.
  3. Reid, Anna (2003). The Shaman's Coat: A Native History of Siberia. New York: Walker & Company. pp. 148–150. ISBN 0-8027-1399-8.
  4. 16th Army, 2nd Far Eastern Front, Soviet Far East Command, 09.08,45
  5. Forsyth, James (1994) [1992]. A History of the Peoples of Siberia: Russia's North Asian Colony 1581–1990. Cambridge, UK: Cambridge University Press. p. 354. ISBN 0-521-47771-9.
  6. Ivanov, Andrey (March 27, 2003). "18 The Far East". എന്നതിൽ Shahgedanova, Maria (ed.). The Physical Geography of Northern Eurasia. Oxford Regional Environments. 3. Oxford, UK: Oxford University Press. pp. 428–429. ISBN 978-0-19-823384-8. ശേഖരിച്ചത് July 16, 2008.
"https://ml.wikipedia.org/w/index.php?title=സഖാലിൻ_ദ്വീപ്‌&oldid=3264119" എന്ന താളിൽനിന്ന് ശേഖരിച്ചത്