റോഡോപ്സിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rhodopsin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
RHO
Available structures
PDBOrtholog search: PDBe RCSB
Identifiers
AliasesRHO, CSNBAD1, OPN2, RP4, rhodopsin, Rhodopsin, visual purple
External IDsOMIM: 180380 MGI: 97914 HomoloGene: 68068 GeneCards: RHO
Gene location (Human)
Chromosome 3 (human)
Chr.Chromosome 3 (human)[1]
Chromosome 3 (human)
Genomic location for RHO
Genomic location for RHO
Band3q22.1Start129,528,639 bp[1]
End129,535,344 bp[1]
RNA expression pattern


More reference expression data
Orthologs
SpeciesHumanMouse
Entrez
Ensembl
UniProt
RefSeq (mRNA)

NM_000539

NM_145383

RefSeq (protein)

NP_000530

NP_663358

Location (UCSC)Chr 3: 129.53 – 129.54 MbChr 6: 115.91 – 115.92 Mb
PubMed search[3][4]
Wikidata
View/Edit HumanView/Edit Mouse

കണ്ണിലെ റെറ്റിനയിലെ റോഡ്കോശങ്ങളിൽ കാണപ്പെടുന്ന ഒരു വർണ്ണകമാണ് റോഡോപ്സിൻ. വിറ്റാമിൻ എ യിൽ നിന്നും രൂപപ്പെടുന്ന റെറ്റിനാലും ഓപ്സിനുമാണ് റോഡോപ്സിന്റെ അടിസ്ഥാന ഘടകങ്ങൾ. നല്ല വെളിച്ചമുള്ളപ്പോൾ റോഡോപ്സിൻ പ്രവർത്തനക്ഷമമല്ലാതെയാവുന്നു. വിഷ്വൽ പർപ്പിൾ എന്നും ഇത് അറിയപ്പെടുന്നു. ജി-പ്രോട്ടീൻ കപ്പിൾഡ് റിസപ്റ്റർ (G-protein-coupled receptor) കുടുംബത്തിലുൾപ്പെടുന്ന ഇവ പ്രകാശസംവേദനത്വത്തിൽ അതീവക്ഷമതയുള്ള തന്മാത്രകളാണ്. മങ്ങിയവെളിച്ചത്തിലാണ് ഇവ കാര്യക്ഷമമായി പ്രവർത്തിക്കുന്നത്. പ്രകാശസാന്നിദ്ധ്യത്തിൽ റെറ്റിനാലും ഓപ്സിനുമായി വിഘടിക്കുന്ന ഇവ 30 മിനിറ്റിനുശേഷമേ പൂർണ്ണമായും പുനഃസംയോജിക്കുന്നുള്ളൂ.

ഘടന[തിരുത്തുക]

റോഡോപ്സിനിലെ മാംസ്യതന്മാത്രയാണ് ഓപ്സിൻ. 35-55 വരെ കിലോ ഡാൾട്ടൺ തന്മാത്രാഭാരമുണ്ടിവയ്ക്ക്. റെറ്റിനാൽ എന്ന കോഫാക്ടറുമായി ഇവ സഹസംയോജകബന്ധനം സൃഷ്ടിക്കുന്നു. [5]ഏഴോളം ട്രാൻസ്മെംബ്രെയ്ൻ ഹെലിക്സുകളുടെ ഒരു ബണ്ടിൽ മാംസ്യതന്മാത്രകളാൽ പരസ്പരബന്ധിതമായ നിലയിലാണ് ഓപ്സിൻ സ്ഥിതിചെയ്യുന്നത്. ഇതിലെ ഏഴാമത്തെ ഹെലിക്സിലെ ലൈസീൻ എന്ന അമിനോഅമ്ളത്തിനോട് ചേർന്നാണ് റെറ്റിനാൽ സ്ഥിതിചെയ്യുന്നത്. ഭക്ഷത്തിലുൾപ്പെടുന്ന ബീറ്റാ കരോട്ടിനിൽ നിന്ന് ബീറ്റാ കരോട്ടീൻ മോണോ ഓക്സിജനേയ്സ്(beta-carotene 15,15'-monooxygenase) എന്ന രാസാഗ്നിയുടെ പ്രവർത്തനഫലമായി ജീവകം A ഉണ്ടാകുന്നു. ഇതിൽ നിന്നാണ് റെറ്റിനോളും പിന്നീട് റെറ്റിനാലും രൂപപ്പെടുന്നത്. പ്രകാശപ്രവർത്തനത്താൽ 11 സിസ്-റെറ്റിനാൽ(11-cis-retinal) ആൾ-ട്രാൻസ് റെറ്റിനാൽ( all-trans-retinal) ആയി മാറുമ്പോൾ ഓപ്സിൻ മാംസ്യത്തിലും ഘടനാപരമായ മാറ്റങ്ങൾ ഉണ്ടാകുന്നു. ഇത് വ്യൂഹത്തിലെ ജി-പ്രോട്ടീൻ ട്രാൻസ്ഡ്യൂസിനെ ഉത്തേജിപ്പിക്കുകയും ഒരു സെക്കൻഡ് മെസ്സൻജർ സന്ദേശവിനിമയപ്രക്രിയയ്ക്ക് തുടക്കമിടുകയും ചെയ്യുന്നു.

വർണ്ണരാജിയിലെ പച്ച-നീല തരംഗങ്ങളെയാണ് ഇവ നന്നായി ആഗിരണം ചെയ്യുന്നത് എന്നതിനാൽ ഇവയെ വിഷ്വൽ പർപ്പിൾ എന്നും വിളിക്കുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 GRCh38: Ensembl release 89: ENSG00000163914 - Ensembl, May 2017
  2. 2.0 2.1 2.2 GRCm38: Ensembl release 89: ENSMUSG00000030324 - Ensembl, May 2017
  3. "Human PubMed Reference:".
  4. "Mouse PubMed Reference:".
  5. Opsin at the US National Library of Medicine Medical Subject Headings (MeSH)
"https://ml.wikipedia.org/w/index.php?title=റോഡോപ്സിൻ&oldid=3151955" എന്ന താളിൽനിന്ന് ശേഖരിച്ചത്