റെയിൻബോ ഗ്രാമം
റെയിൻബോ ഗ്രാമം | |
---|---|
ഗ്രാമം | |
റെയിൻബോ ഗ്രാമം | |
Coordinates: 24°08′00″N 120°36′34″E / 24.1333°N 120.6094°E | |
രാജ്യം | തായ്വാൻ |
ജില്ല | നാൻടൻ |
സ്രഷ്ടാവ് | ഹുയാങ് യുങ് ഫു |
തായ്‌വാനിലെ നാൻടൻ ജില്ലയിലെ ടായ്ചുങിലാണ് റെയിൻബോ ഗ്രാമം സ്ഥിതിചെയ്യുന്നത്. തെരുവ് കല കൊണ്ട് പ്രസിദ്ധമായ ഈ ഗ്രാമം സൃഷ്ടിച്ചത് മുൻ പട്ടാളക്കാരനായിരുന്ന ഹുയാങ് യുങ് ഫു ആണ്. 1924-ൽ ഗ്വുയാങ്ഡോങ് പ്രവിശ്യയിലെ ടായ്ഷാൻ കൗണ്ടിയിലാണ് അദ്ദേഹം ജനിച്ചത്. നാല് സഹോദരന്മാരും രണ്ട് സഹോദരിമാരും നേരത്തെതന്നെ ഹുയാങിന്റെ പെയിന്റിംഗിലുള്ള അപാര കഴിവ് തിരിച്ചറിഞ്ഞിരുന്നു.[1] നശീകരണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഹുയാങ് അധിവസിക്കുന്ന പ്രദേശത്തുള്ള എല്ലാവീടുകളും അദ്ദേഹം പെയിന്റ് ചെയ്യാൻ തുടങ്ങി. ഒടുവിൽ റെയിൻബോ ഗ്രാമം എന്നറിയപ്പെടാനും തുടങ്ങി. വർഷങ്ങളായി തുടർന്നു വന്നിരുന്ന വർണ്ണശബളമായ കലാജോലികളിൽ പക്ഷികൾ, മൃഗങ്ങൾ, ജനങ്ങൾ എന്നിവയുടെ ചിത്രങ്ങൾ ഉൾപ്പെട്ടിരുന്നു. ആ ഗ്രാമത്തിലെ മൊത്തം 1,200 വീടുകൾ ഹുയാങ് ഇത്തരത്തിൽ വർണ്ണശബളമാക്കി തീർത്തു.
ഹുയാങിന്റെ യഥാർത്ഥ സ്വദേശം ഹോങ് കോങ് ആയിരുന്നു. 1946-ൽ അദ്ദേഹം കുമിംഗ്താങ് (KMT) ആർമിയിൽ ചേരുകയും ചൈനയിൽ അഭ്യന്തരയുദ്ധം നടക്കുമ്പോൾ കമ്മ്യൂണിസ്റ്റ് ട്രൂപ്പിനോട് യുദ്ധം ചെയ്യുകയും ചെയ്തു. 1949-ൽ കെ.എം.റ്റി. തോൽക്കുകയും ട്രൂപ്പ് തങ്ങളുടെ നേതാവായ ചിയാങ് കെയ് ഷെക് പിന്തുടരുകയും അദ്ദേഹം തായ് വാനിൽ നിന്ന് ഓടിപ്പോകുകയും ചെയ്തു. പട്ടാളക്കാർ അവരുടെ താല്ക്കാലികമായ നൂറുകണക്കിന് ഭവനങ്ങൾ ദ്വീപിനു കുറുകെയുണ്ടായിരുന്ന മിലിട്ടറി ഗ്രാമങ്ങൾക്ക് സമർപ്പിച്ചു.[2] ഒടുവിൽ തഴക്കവും പഴക്കവും ചെന്ന പട്ടാളക്കാരും അവരുടെ കുടുംബവും അവിടം ഉപേക്ഷിക്കുകയും എന്നാൽ ചിലർ അവിടെ സ്ഥിരതാമസമുറപ്പിക്കുകയും ചെയ്തു.
പിന്നീട് ധാരാളം വീടുകൾ നിലംപതിക്കുകയും ഹുയാങ് മാത്രം അവശേഷിച്ചു. അദ്ദേഹത്തിന്റെ അയൽക്കാരായി ഒടുവിൽ 11 വീടുകൾ മാത്രം ശേഷിച്ചു. ആ ഗ്രാമത്തിൽ അവശേഷിച്ച ഹുയാങ് അദ്ദേഹത്തിന്റെ വീടിനകത്ത് ആദ്യത്തെ പക്ഷിയുടെ ചിത്രം വരയ്ക്കുകയും, അദ്ദേഹത്തിന്റെ ചിത്രരചന അവിടെ നിന്ന് വളരാൻ തുടങ്ങി. സർവ്വകലാശാലാ വിദ്യാർത്ഥികൾ ഹുയാങിന്റെ കലയെ തിരിച്ചറിയുകയും ആ ഗ്രാമത്തെ സംരക്ഷിക്കുകയും ചെയ്തു. ഇപ്പോൾ ഈ സ്ഥലം ടൂറിസ്റ്റുകളെ ആകർഷിക്കുകയും വർഷത്തിൽ കോടിക്കണക്കിന് ആളുകൾ ഇവിടം സന്ദർശിക്കുകയും ചെയ്യുന്നു.
ചിത്രശാല
[തിരുത്തുക]റെയിൻബോ ഗ്രാമത്തിന്റെ വിവിധ ദൃശ്യങ്ങൾ
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-10-17. Retrieved 2018-01-15.
- ↑ http://www.ndtv.com/offbeat/the-rainbow-grandpa-saving-a-taiwan-village-with-art-1211466