കമർ ആസാദ് ഹാഷ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Qamar Azad Hashmi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കമർ ആസാദ് ഹാഷ്മി
കമർ ആസാദ് ഹാഷ്മി.jpg
കമർ ആസാദ് ഹാഷ്മി
ജനനം1926 മാർച്ച് 4
ഉത്തർപ്രദേശിലെ ഝാൻസി
മരണം2013 ഫെബ്രുവരി 2
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്സഫ്ദർ ഹാഷ്മിയുടെ അമ്മയും എഴുത്തുകാരിയും

സഫ്ദർ ഹാഷ്മിയുടെ അമ്മയും എഴുത്തുകാരിയുമായിരുന്നു കമർ ആസാദ് ഹാഷ്മി (4 മാർച്ച് 1926 - 2 ഫെബ്രുവരി 2013).

ജീവിതരേഖ[തിരുത്തുക]

ഉത്തർപ്രദേശിലെ ഝാൻസിയിലാണ് കമർ ജനിച്ചത്. പിതാവ് അസ്ഹർ അലി ആസാദ് എഴുത്തുകാരനായിരുന്നു. ഇന്ത്യ - പാക് വിഭജനാന്തരം പാകിസ്താനിലേക്കു പോയെങ്കിലും വിവാഹത്തിനായി ഇന്ത്യയിലേക്ക് മടങ്ങി. നഴ്സറി സ്കൂൾ ഹെഡ്മിസ്ട്രസ്സായി ദീർഘകാലം പ്രവർത്തിച്ചു. മികച്ച അധ്യാപികയ്ക്കുള്ള ദില്ലി സർക്കാരിന്റെ പുരലസ്കാരം നേടി.[1] ചെറിയ കുട്ടികളുമായി ഇടപഴകുന്ന അധ്യാപകർക്കുള്ള പുസ്തകം എസ്സിഇആർടി ഡൽഹിക്കു വേണ്ടി തയ്യാറാക്കി. 1989 ൽ നാടകപ്രവർത്തകനായിരുന്ന മകൻ സഫ്ദർ ഹാഷ്മി കൊല്ലപ്പെട്ടു. അമ്മാജി എന്നു വിളിക്കപ്പെട്ടിരുന്ന കമർ, സഹ്മത്ത്,അൻഹദ് തുടങ്ങിയ സംഘടനകളുടെ പ്രധാന പ്രവർത്തകയായിരുന്നു. പിതാവ് അസ്ഹർ അലി ആസാദ് രചിച്ച പേർഷ്യൻ കവിതാ സമാഹാരം പുറത്തിറക്കി.[2]

കൃതികൾ[തിരുത്തുക]

  • "പാഞ്ച്വാൻ ചിരാഗ്" (സഫ്ദർ ഹശ്മിയുടെ ജീവചരിത്രം)

അവലംബം[തിരുത്തുക]

  1. "'Ammaji' Qamar Azad Hashmi passes away, funeral today". http://twocircles.net. ശേഖരിച്ചത് 3 ഫെബ്രുവരി 2013. External link in |publisher= (help)
  2. "സഫ്ദറിന്റെ അമ്മ കമർ ഹാഷ്മി അന്തരിച്ചു". ദേശാഭിമാനി. 3 ഫെബ്രുവരി 2013. ശേഖരിച്ചത് 3 ഫെബ്രുവരി 2013.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കമർ_ആസാദ്_ഹാഷ്മി&oldid=2281552" എന്ന താളിൽനിന്ന് ശേഖരിച്ചത്