കമർ ആസാദ് ഹാഷ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കമർ ആസാദ് ഹാഷ്മി
കമർ ആസാദ് ഹാഷ്മി
ജനനം1926 മാർച്ച് 4
ഉത്തർപ്രദേശിലെ ഝാൻസി
മരണം2013 ഫെബ്രുവരി 2
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്സഫ്ദർ ഹാഷ്മിയുടെ അമ്മയും എഴുത്തുകാരിയും

സഫ്ദർ ഹാഷ്മിയുടെ അമ്മയും എഴുത്തുകാരിയുമായിരുന്നു കമർ ആസാദ് ഹാഷ്മി (4 മാർച്ച് 1926 - 2 ഫെബ്രുവരി 2013).

ജീവിതരേഖ[തിരുത്തുക]

ഉത്തർപ്രദേശിലെ ഝാൻസിയിലാണ് കമർ ജനിച്ചത്. പിതാവ് അസ്ഹർ അലി ആസാദ് എഴുത്തുകാരനായിരുന്നു. ഇന്ത്യ - പാക് വിഭജനാന്തരം പാകിസ്താനിലേക്കു പോയെങ്കിലും വിവാഹത്തിനായി ഇന്ത്യയിലേക്ക് മടങ്ങി. നഴ്സറി സ്കൂൾ ഹെഡ്മിസ്ട്രസ്സായി ദീർഘകാലം പ്രവർത്തിച്ചു. മികച്ച അധ്യാപികയ്ക്കുള്ള ദില്ലി സർക്കാരിന്റെ പുരലസ്കാരം നേടി.[1] ചെറിയ കുട്ടികളുമായി ഇടപഴകുന്ന അധ്യാപകർക്കുള്ള പുസ്തകം എസ്സിഇആർടി ഡൽഹിക്കു വേണ്ടി തയ്യാറാക്കി. 1989 ൽ നാടകപ്രവർത്തകനായിരുന്ന മകൻ സഫ്ദർ ഹാഷ്മി കൊല്ലപ്പെട്ടു. അമ്മാജി എന്നു വിളിക്കപ്പെട്ടിരുന്ന കമർ, സഹ്മത്ത്,അൻഹദ് തുടങ്ങിയ സംഘടനകളുടെ പ്രധാന പ്രവർത്തകയായിരുന്നു. പിതാവ് അസ്ഹർ അലി ആസാദ് രചിച്ച പേർഷ്യൻ കവിതാ സമാഹാരം പുറത്തിറക്കി.[2]

കൃതികൾ[തിരുത്തുക]

  • "പാഞ്ച്വാൻ ചിരാഗ്" (സഫ്ദർ ഹശ്മിയുടെ ജീവചരിത്രം)

അവലംബം[തിരുത്തുക]

  1. "'Ammaji' Qamar Azad Hashmi passes away, funeral today". http://twocircles.net. Retrieved 3 ഫെബ്രുവരി 2013. {{cite web}}: External link in |publisher= (help)
  2. "സഫ്ദറിന്റെ അമ്മ കമർ ഹാഷ്മി അന്തരിച്ചു". ദേശാഭിമാനി. 3 ഫെബ്രുവരി 2013. Retrieved 3 ഫെബ്രുവരി 2013.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കമർ_ആസാദ്_ഹാഷ്മി&oldid=2281552" എന്ന താളിൽനിന്ന് ശേഖരിച്ചത്