പുളിമാന പരമേശ്വരൻപിളള
പുളിമാന പരമേശ്വരൻപിളള | |
---|---|
ജനനം | |
മരണം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നാടകകൃത്ത്, അഭിനേതാവ്, ഗായകൻ, സാഹിത്യകാരൻ |
മലയാള നാടകകൃത്തും അഭിനേതാവുമായിരുന്നു പുളിമാന പരമേശ്വരൻപിളള (8 സെപ്‌റ്റംബർ 1915 - 22 ഫെബ്രുവരി 1948).
ജീവിതരേഖ
[തിരുത്തുക]കൊല്ലം ജില്ലയിലെ ചവറയിൽ ചിറ്റേഴത്ത് ശങ്കരപിള്ളയുടെയും പുളിമാന എൽ. കുഞ്ചിപ്പിള്ളയുടെയും മകനായി ജനിച്ചു. കാമൻകുളങ്ങര എൽ.പി. സ്കൂളിലും ശങ്കരമംഗലം ഗവ. ഹൈസ്കൂളിലും പഠിച്ചു. ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുമ്പോൾ തന്നെ എഴുതിത്തുടങ്ങി. തവറയിലെ ശങ്കരൻ തമ്പി ഗ്രന്ഥശാലയിൽ നിന്നു ധാരാളം പുസ്തകങ്ങൾ വായിച്ചു. തിരുവനന്തപുരം കോളേജിൽ നിന്നും ബി.എ ഓണേഴ്സ് പാസായി. ബോംബെയിൽ നിയമ പഠനത്തിനായി പോയെങ്കിലും ക്ഷയ രോഗ പീഡയാൽ ഉപേക്ഷിച്ചു. വീണ്ടും ബി.എല്ലിന് തിരുവനന്തപുരത്ത് ചേർന്നു. പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. പുരോഗമന സാഹിത്യം മലയാളത്തിൽ സജീവമാകാൻ തുടങ്ങിയ കാലത്താണ് പുളിമാന കഥകളെഴുതിത്തുടങ്ങിയത്. കോളേജ് വിദ്യാഭ്യാസത്തിനുശേഷം നാടകരംഗത്ത് സജീവമായ സാന്നിദ്ധ്യമായിരുന്നു. നാടകകൃത്ത്, അഭിനേതാവ്, ഗായകൻ, കഥാകാരൻ എന്നീ നിലകളിൽ പ്രശസ്‌തി നേടി. മലയാളത്തിലെ ആദ്യത്തെ എക്സ്പ്രഷനിസ്റ്റ് നാടകം എന്നറിയപ്പെടുന്ന 'സമത്വവാദി' രചിച്ചു. [1]
ഇടവേളയ്ക്കു ശേഷം രോഗമ മൂർച്ഛിച്ചു. നാഗർകോവിലിലെ ക്ഷയ രോഗാശുപത്രിയിൽ ചിക്ത്സിച്ചെങ്കിലും പൂർണ്ണമായും ഭേദമായില്ല. ചികിത്സയിലിരിക്കെ 1948 ഫെബ്രുവരി 22-ന് അന്തരിച്ചു.[2]
കൃതികൾ
[തിരുത്തുക]- പുളിമാന കൃതികൾ
- കാമുകി
- സമത്വവാദി (നാടകം)
- സമത്വവാദിയും മറ്റു കൃതികളും
കൃതികളുടെ പുനഃപ്രസിദ്ധീകരണം
[തിരുത്തുക]2024 ൽ കേരള സാഹിത്യ അക്കാദമി പുളിമാന കൃതികൾ സമത്വവാദിയും മറ്റു കൃതികളും എന്ന പേരിൽ പുന പ്രകാശനം ചെയ്തു. കൊല്ലം ചവറ വികാസിൽ വച്ചു നടന്ന പുസ്തക പ്രകാശനത്തിൽ കവി കെ.എസ്. പിള്ള ഡോ. എം.എ സിദ്ദീഖിനു നൽകി.
അവലംബം
[തിരുത്തുക]- ↑ "പുളിമാന പരമേശ്വരൻ പിള്ള". കേരള സാഹിത്യ അക്കാദമി. Retrieved 11 നവംബർ 2014.
- ↑ പരമേശ്വരൻപിള്ള, പുളിമാന (2024). സമത്വവാദിയും മറ്റു കൃതികളും. തൃശൂർ: കേരള സാഹിത്യ അക്കാദമി. pp. 9–11. ISBN 978-81-973828-2-6.
പുറം കണ്ണികൾ
[തിരുത്തുക]- പുളിമാന - പ്രൊഫ. എൻ. കൃഷ്ണപിളള