പ്രജാശക്തി
ദൃശ്യരൂപം
(Prajasakti എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആന്ധ്രപ്രദേശിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു തെലുങ്ക് ദിനപത്രമാണു് പ്രജാശക്തി. ഹൈദരാബാദ്, വിജയവാഡ, വിശാഖപട്ടണം, ഖമ്മം, കൂർണൂൽ, തിരുപ്പതി, കരിംനഗർ, രാജമുണ്ട്രി, ശ്രീകാകുളം എന്നീ ഒമ്പതിടങ്ങളിൽ നിന്നായി ഈ ദിനപത്രം പ്രസിദ്ധീകരിക്കുന്നു[1].
ചരിത്രം
[തിരുത്തുക]സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി 1942-ലാണു്: പ്രജാശക്തി പ്രസിദ്ധീകരണമാരംഭിച്ചതു്. 1945 മുതൽ ദിനപത്രമായി. 1948-ൽ ഈ പത്രം നിരോധിക്കപ്പെട്ടു. 1969 മുതൽ വിജയവാഡയിൽ നിന്നും ആഴ്ചപ്പതിപ്പായി പുനഃപ്രസിദ്ധീകരണമാരംഭിക്കുകയും 1981 ആഗസ്ത് ഒന്നു് മുതൽ ദിനപത്രമായി മാറുകയും ചെയ്തു.