പൂജ ഭട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pooja Bhatt എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പൂജ ഭട്ട്
Pooja Bhatt.jpg
തൊഴിൽഅഭിനേത്രി, നിർമ്മാതാവ് & സംവിധായക
ജീവിത പങ്കാളി(കൾ)മനീഷ് മഖീജ
മാതാപിതാക്കൾ(s)മഹേഷ് ഭട്ട്
കിരൺ

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു നടിയും, സംവിധായകയും, നിർമ്മാതാവുമാണ് പൂജ ഭട്ട്. (ഹിന്ദി: पूजा भट) (ജനനം: ഫെബ്രുവരി 24, 1972). ഇന്ത്യൻ സിനിമയിൽ തന്നെ പ്രമുഖ സംവിധായകനായ മഹേഷ് ഭട്ടിന്റെ മകളാണ് പൂജ. ഭട്ട് കുടുംബത്തിന്റെ സ്വന്തമായ വിശേഷ് ഫിലിംസ് എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയിലെ പ്രധാന അംഗം കൂടിയാണ് പൂജ ഭട്ട്.

സിനിമ ജീവിതം[തിരുത്തുക]

1989 ൽ 17 വയസ്സിലാണ് പൂജ ആദ്യമായി അഭിനയിച്ചത്. തന്റെ പിതാവായ മഹേഷ് ഭട്ട് സംവിധാനം ചെയ്ത ഡാഡി എന്ന ടി.വി. ഫിലിമിലാണ് പൂജ ആദ്യമായി അഭിനയിച്ചത്. പക്ഷേ ചലച്ചിത്രത്തിൽ ആദ്യമായി അഭിനയിച്ച ചിത്രമായ ദിൽ ഹേ കി മാൻ‌ത നഹിൻ എന്ന ചിത്രം ഒരു മ്യൂസികൽ വിജയമായിരുന്നു. മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡും ഇതിലെ അഭിനയിച്ചതിന് പൂജക്ക് ലഭിച്ചു. ചില പ്രധാന ചിത്രങ്ങൾ സഡക്ക് (1991), ജുനൂൻ (1992), ദിൽ ഹേ കി മാൻ‌ത നഹിൻ (1991), ചാഹത് (1996), തമന്ന (1996), എന്നിവയാണ്. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം 2001 ലെ എവരിബഡി സേയ്സ് അയാം ഫൈൻ എന്ന ചിത്രമാണ്. അതിനു ശേഷം ചലച്ചിത്രം സംവിധാനത്തിലും നിർമ്മാണത്തിലും പൂജ ശ്രദ്ധ കേന്ദ്രീകരിച്ചു.

ആദ്യമായി സംവിധാനം ചെയ്ത ചിത്രം 2004ൽ ഇറങ്ങിയ പാപ് എന്ന ചിത്രമാണ്. ഇതിൽ ജോൺ ഏബ്രഹാം , ഉദിത ഗോസ്വാമി എന്നിവരായിരുന്നു അഭിനയിച്ചത്. ഇതു കൂടാതെ രണ്ട് ചിത്രം കൂടി പൂജ സംവിധാനം ചെയ്തു. 2006 ലെ ഹോളിഡെ, 2007 ലെ ധോക്ക എന്നിവയാണ് അവ.

സ്വകാര്യ ജീവിതം[തിരുത്തുക]

ഓഗസ്റ്റ് 24, 2003,ൽ പൂജ മനിഷ് മഖീജയെ വിവാഹം ചെയ്തു. മനീഷ് ഇന്ത്യൻ സംഗീത ചാനലായ ചാനൽ വി. എന്ന ചാനലിലെ ഒരു അവതാരകനാണ്.

അവാർഡുകൾ[തിരുത്തുക]

  • 1991 - ഫിലിംഫെയർ അവാർഡ് Filmfare Award for Lux Face of the Year

നിർമ്മാതാവായി[തിരുത്തുക]

സംവിധാ‍നം ചെയ്തത്[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൂജ_ഭട്ട്&oldid=2915056" എന്ന താളിൽനിന്ന് ശേഖരിച്ചത്