ഫുൽമോനിയുടെ കഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Phulmani O Karunar Bibaran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ബംഗാളിഭാഷയിൽ എഴുതപ്പെട്ട ഒരു ഗദ്യകൃതിയാണ് ഫുല്മോനിയുടെ കഥ . (ബംഗാളി:ഫൂൽമണി ഒ കരുണോർ ബിബരൺ ) . ഹന കാതറീൻ മുള്ളൻസ് എന്ന പാശ്ചാത്യവനിതയാണ് ഇത് രചിച്ചത് .[1] 1852-ൽ കൽക്കട്ടയിൽ പ്രസിദ്ധപ്പെടുത്തി. 1855-ൽ പ്രസിദ്ധീകരിച്ച `ഡിസ്ക്രിപ്റ്റീവ് കാറ്റലോഗ് ഒഫ് ബംഗാളി വർക്‌സി'ലാണ് ഇതേക്കുറിച്ചുള്ള ആദ്യത്തെ പരാമർശം. ഇന്ത്യൻ ഭാഷകളിലെ ആദ്യത്തെ നോവലാണിതെന്നു കരുതപ്പെടുന്നു. ( ബങ്കിംചന്ദ്ര ചാറ്റർജിയുടെ ദുർഗേശനന്ദിനി 1865-ലാണ് പ്രസിദ്ധപ്പെടുത്തിയത്). 1853-ൽ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തി. 1958-ൽ മലയാളത്തിൽ ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ എന്ന പേരിൽ ഈ ക്യതി പരിഭാഷ ചെയ്തിട്ടുണ്ട് . 1958-ൽ തെലുങ്കിലും, 1959-ൽ കന്നഡ, മറാഠിഭാഷകളിലും പരിഭാഷകൾ ഉണ്ടായി .

അവലംബം[തിരുത്തുക]

  1. http://books.google.co.in/books?id=OjZYf9Xf9bcC&pg=PA76&lpg=PA76&dq=Phulmani+_O_+Karunar+Bibaran&source=bl&ots=3RI6ZMZh_e&sig=1KDZN1QGb7fyUAQBjSC41NRY9bM&hl=en&sa=X&ei=8Mz4TuaxF43zrQfvtszjCw&ved=0CEEQ6AEwBQ#v=onepage&q=Phulmani%20_O_%20Karunar%20Bibaran&f=false

പുറം കണ്ണികൾ[തിരുത്തുക]

ക്യതിയുടെ ചില ഭാഗങ്ങൾ


"https://ml.wikipedia.org/w/index.php?title=ഫുൽമോനിയുടെ_കഥ&oldid=2846186" എന്ന താളിൽനിന്ന് ശേഖരിച്ചത്