ജോസഫ് പീറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാവേലിക്കര ക്രൈസ്റ്റ് ചർച്ചിലെ ജോസഫ് പീറ്റിന്റെ ശവകുടീരം

ബെഞ്ചമിൻ ബെയ്‌ലിയുടെ സമകാലീനായിരുന്ന സി.എം.എസ്. മിഷണറിയും മലയാള ഭാഷാപണ്ഡിതനുമായിരുന്നു, ജോസഫ് പീറ്റ് (ഇംഗ്ലീഷ്: Joseph Peet)(1801 ഫെബ്രുവരി 1 -1865 ഓഗസ്റ്റ് 11). മലയാളഭാഷാ വ്യാകരണ സംബന്ധിയായി അദ്ദേഹം രചിച്ച 'A Grammar of the Malayalim Language' എന്ന ഗ്രന്ഥം 1841ൽ കോട്ടയം സി.എം.എസ്. പ്രസ്സിൽ നിന്നും അച്ചടിച്ചു പ്രസിദ്ധീകരിച്ചു.

ബെഞ്ചമിൻ പീറ്റിന്റെയും എലിസബത്ത് ലാഫോണ്ടിന്റെയും മകനായി 1801 ഫെബ്രുവരി 1-ന് ലണ്ടനിലെ സ്പിറ്റൽഫീൽഡിൽ ജനിച്ചു. 1792 മേയ് 27-നാണ് ബെഞ്ചമിൻ എലിസബത്തിനെ വിവാഹം കഴിച്ചത്. 1884 ഫെബ്രുവരി 22-ന് സ്പെയിൽഫീൽഡിലെ ദേവാലയത്തിൽ വെച്ച് ജ്ഞാനസ്നാനം സ്വീകരിച്ചു.

ഇദ്ദേഹം മൂന്ന് തവണ വിവാഹിതനായിരുന്നു. ഒന്നും രണ്ടും ഭാര്യമാർ നേരത്തെ തന്നെ മരണമടഞ്ഞിരുന്നു. മാവേലിക്കര പീറ്റ് മെമ്മെറിയൽ ട്രെയിനിങ് കോളേജിനു ഇദ്ദേഹത്തിന്റെ നാമമാണ് നൽകിയിരിക്കുന്നത്.

1865 ഓഗസ്റ്റ് 11 ജോസഫ് പീറ്റ് അന്തരിച്ചു. 63-ആം വയസ്സിൽ അന്തരിച്ച ജോസഫിന്റെ മരണകാരണം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഓഗസ്റ്റ് 12-ന് മാവേലിക്കരയിലെ ക്രൈസ്റ്റ് ചർച്ചിൽ ഇദ്ദേഹത്തെ സംസ്കരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോസഫ്_പീറ്റ്&oldid=2548384" എന്ന താളിൽനിന്ന് ശേഖരിച്ചത്