Jump to content

ഓറോണ്ടസ് നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Orontes River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓറോണ്ടസ് നദി

ദക്ഷിണ പശ്ചിമ--ഏഷ്യയിലെ ഒരു നദി. ലെബനനിൽ പ്രാചീന ഹീലിയോപോലിസിനടുത്തുള്ള ബക്കാ താഴ്വരയിൽ ഉത്ഭവിച്ചൊഴുകുന്ന ഈ നദി സിറിയ, തുർക്കി എന്നി രാജ്യങ്ങളിലൂടെ മെഡിറ്ററേനിയൻ കടലിൽ പതിക്കുന്നു. നിളം ഏകദേശം 402 കിലോമീറ്റർ.[1] പ്രഭവസ്ഥാനത്തുനിന്ന് വളഞ്ഞും പുളഞ്ഞും വടക്കോട്ടൊഴുകുന്ന ഈ നദി ലെബനൻ, ആന്റീലബനൻ എന്നീ മലനിരകൾക്കിടയിലുള്ള ചുരം വഴി സിറിയയിലേക്കു കടക്കുന്നു. ഈ നദീമാർഗ്ഗത്തിലാണ് ക്വാത്തീൻ (ഹോംസ്) തടാകം തുടർന്ന് ആലെപ്പോ--അന്ത്യോഖ്യാ സമതലം കുറുകെ മുറിച്ചു കടന്ന് തുർക്കി--സിറിയ അതിർത്തിയിലൂടെ ഒഴുകുന്നു. അതിനു ശേഷം തുർക്കിക്കുള്ളിൽ കടന്ന് തെക്കോട്ടും പടിഞ്ഞാറോട്ടുമായി 64 കിലോമീറ്റർ ഒഴുകി മധ്യധരണ്യാഴിയിൽ പതിക്കുന്നു.[2]

ഓറോണ്ടസ് നദീതടം

[തിരുത്തുക]

സിറിയയിലെ ഓറോണ്ടസ് തടം ഫലഭൂയിഷ്ഠമായ കാർഷിക മേഖലയാണ്. ഗോതമ്പ്, മില്ലറ്റ് തുടങ്ങിയ ധാന്യങ്ങളുടെ കലവറയാണ് ഇവിടം. നദീതീരത്തെ ചതുപ്പുകളിൽ സമൃദ്ധമായി വളരുന്ന ലിക്കോറിബ് ചെടിയുടെ കിഴങ്ങ് സമ്പദ്പ്രധാനമായ ഒരു കയറ്റുമതിച്ചരക്കാണ്. സിറിയയിലെ പ്രധാന നഗരങ്ങളിൽ രണ്ടെണ്ണം ഈ നദീതീരത്താണു സ്ഥിതിചെയ്യുന്നത്. ഇവയിൽ ആദ്യത്തേതായ ഹോംബ് ഒരു ഗതാഗതകേന്ദ്രമാണ്. രണ്ടാമത്തെ നഗരമായ ഹാമ പ്രാക്കാല ഹിറ്റൈറ്റ് അധിവസങ്ങളുടെ അവശിഷ്ഠങ്ങൾ ഉൾക്കൊള്ളുന്നു. ജലസേചനാർഥം നദിയിലെ വെള്ളം കുതിപ്പിച്ചൊഴുക്കുന്നതിന് ഉപയോഗിക്കപ്പെട്ടുപോന്ന ഭീമാകാരങ്ങളായ ചക്രങ്ങൾ ഇവിടെ കാണാം. ഇവയിൽ ചിലതിന് 90 മീറ്ററിലേറെ വ്യാസമുണ്ട്. തുർക്കിയിലെ അന്ത്യോഖ്യാ പട്ടണവും ഈ നദിക്കരയിലാണ്. മുൻ‌‌കാലത്ത് ഒരു തുറമുഖമായിരുന്ന അന്ത്യോഖ്യ ഇപ്പോൾ വളരെ ഉള്ളിലായാണ് സ്ഥിതിചെയ്യുന്നത്.[3]

അവലംബം

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഓറോണ്ടസ്_നദി&oldid=3802537" എന്ന താളിൽനിന്ന് ശേഖരിച്ചത്