ഓങ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Onge people എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഓങ്കി ओन्गी
ആകെ ജനസംഖ്യ

95 (estimate)[1]

സാരമായ ജനസംഖ്യയുള്ള പ്രദേശങ്ങൾ
western side of Little Andaman Island (India)
ഭാഷകൾ
Onge, classified in the Ongan branch of Andamanese languages
മതങ്ങൾ
indigenous beliefs, details unknown
അനുബന്ധവംശങ്ങൾ
other indigenous Andamanese peoples, particularly Jarawa

ആൻഡമാൻ ദ്വീപുകളിലെ തെക്കേയറ്റത്തെ ദ്വീപായ ലിറ്റിൽ ആൻഡമാൻ ദ്വീപിൽ അധിവസിക്കുന്ന ആദിവാസിവർഗ്ഗമാണ്‌ ഓങ്കി[2]‌. പൊതുവേ ഓങ്കികൾ വളരെ ഉയരം കുറഞ്ഞവരാണ്. ഇവരിലെ പുരുഷന്മാർക്ക് 4’9” ഉയരം മാത്രമേ കാണൂ. സ്ത്രീകൾക്ക് ഉയരം ഇതിലും കുറവായിരിക്കും. കറുത്ത നിറമുള്ള ഇവരുടെ തലമുടി കട്ടിയുള്ളതും ചുരുണ്ടതുമാണ്. മുൻ‌കാലങ്ങളിൽ ഇവർ തീരത്തെത്തുന്ന കപ്പൽ‌യാത്രക്കാരെ കൊന്നുതിന്നുമായിരുന്നു എന്നും പറയപ്പെടുന്നു. ആദ്യകാല ഓങ്കെകൾ തികച്ചും പ്രാകൃതരായ ജനങ്ങളായിരുന്നു. തീയുണ്ടാക്കുന്നതെങ്ങനെയെന്നുപോലും ഇവർക്കറിയുമായിരുന്നില്ല. ഇവർ കൃഷി ചെയ്യാറുമില്ല. കടൽത്തീരത്ത് ഉണ്ടാക്കുന്ന വലിയ പാത്രങ്ങളിലോ വലിയ സമുദ്രജീവികളുടെ തോടുകളിലോ ആണ് ഇവർ ഭക്ഷണമുണ്ടാക്കുന്നതും കഴിക്കുന്നതും[2].

1901-ൽ 672 ആയിരുന്ന ഇവരുടെ ജനസംഖ്യ ഇന്ന് വെറും 94 മാത്രമാണ്‌[3].

വസ്ത്രധാരണം[തിരുത്തുക]

ഏതാണ്ട് നഗ്നരായാണ് ഇവർ ജീവിക്കുന്നത്. ഒരു കോണകം മാത്രമുടുക്കുന്ന പുരുഷന്മാർ മരത്തൊലികൊണ്ടുള്ള ഒരു അരപ്പട്ട ഇതിനോടൊപ്പം ധരിക്കുന്നു. ഇത് ആയുധങ്ങൾ കൊണ്ടുനടക്കാനും അവരെ സഹായിക്കുന്നു. സ്ത്രീകൾ ഇലകൊണ്ടുള്ള പാവാടയാണ് ധരിക്കുന്നത്.

ഓങ്കേ സ്ത്രീകൾ, ചുവപ്പും വെളുപ്പും നിറമുള്ള കളിമണ്ണ് കുഴമ്പ് ഉപയോഗിച്ച് തങ്ങളുടേയും പുരുഷന്മാരുടേയും തലയിലും ദേഹത്തും ചിത്രങ്ങൾ വരക്കുന്നു. ഒരു വേദനസംഹാരിയായും ഈ കളിമണ്ണ് കുഴമ്പ് അവർ ഉപയോഗിക്കാറുണ്ട്. വേദനയുള്ളിടത്ത് ഈ കുഴമ്പ് പുരട്ടുകയാണ് ചെയ്യുന്നത്[2].

സാമൂഹികവ്യവസ്ഥ[തിരുത്തുക]

ഓങ്കേകളിലെ ഓരോ കൂട്ടവും ഏതാണ്ട് പന്ത്രണ്ടോളം കുടുംബങ്ങൾ അടങ്ങിയതായിരിക്കും. ഓരോ കൂട്ടത്തിനും നായാട്ടിനും മീൻ പിടുത്തത്തിനും പരസ്പരം അംഗീകരിച്ച മേഖലകൾ ഉണ്ടാകും.

കമ്പുകളും ഇലകൾഊം കൊണ്ടൂണ്ടാക്കിയ ഒരു വലിയ കുടിൽ ഇവരുടെ ഓരോ ഗ്രാമത്തിലുമുണ്ടാകും. ഈകുടിലിലാണ് ഒരു കൂട്ടത്തിലെ എല്ലാവരും ഒരുമിച്ച് പാർക്കുന്നത്. കുടിലിന്റെ ചില ഭാഗങ്ങൾ ഓരോ കുടുംബങ്ങൾക്കുമായി വിഭജിച്ചിട്ടുണ്ടാകും. ഇതിനു പുറമേ നായാട്ടിനിറങ്ങുമ്പോൾ ഓങ്കേകൾ മരക്കൊമ്പുകൾക്കു മുകളിൽ ഏറുമാടങ്ങൾ കെട്ടാറുണ്ട്.

ഓങ്കേകൾ സുഹൃത്തുക്കളേയും അതിഥികളേയും അഭിവാദ്യം ചെയ്യുന്ന രീതിയും പ്രത്യേകതരത്തിലാണ്. ആതിഥേയൻ നിലത്തിരിക്കുകയും അതിഥി ആതിഥേയന്റെ മടിയിലിരുന്നു കെട്ടിപ്പിടിക്കുകയും ചെയ്യുന്നു[2].

ഭക്ഷണരീതി[തിരുത്തുക]

തങ്ങൾക്ക് കിട്ടുന്ന എന്തും ഓങ്കേകൾ ഭക്ഷണമാക്കുന്നു. കടലിൽ നിന്നും വലിയ ആമകളേയ്യും മത്സ്യങ്ങളേയും ഇവർ പിടീക്കുന്നു. കുന്തമോ അമ്പോ ഉപയോഗിച്ചാണ് ഇവയെ പിടിക്കുന്നത്. ഇത്തരത്തിൽത്തന്നെ കാട്ടിൽ നിന്ന് കാട്ടുപന്നികളേയും പക്ഷികളേയും ഇവർ പിടിക്കുന്നു. ഇതിനു പുറമേ കാട്ടിൽ നിന്ന് ഇവർ തേനും ശേഖരിക്കുന്നു.

ഇവർ അമ്പുകളുടെ അഗ്രം നിർമ്മിക്കുന്നതിനായുള്ള ലോഹക്കഷണങ്ങൾ, മുൻപ് കപ്പലപകടങ്ങൾ വഴി ലഭിച്ചവയാണ്.

അവലംബം[തിരുത്തുക]

  1. Bhaumik, Subir (2008-12-09). "Alcohol error hits Andamans tribe". BBC News. ശേഖരിച്ചത് 10 December 2008.
  2. 2.0 2.1 2.2 2.3 HILL, JOHN (1963). "4-EASTERN INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 138.
  3. http://news.bbc.co.uk/2/hi/south_asia/7772952.stm (ശേഖരിച്ചത് 2009 ഏപ്രിൽ 3)
"https://ml.wikipedia.org/w/index.php?title=ഓങ്കി&oldid=1963237" എന്ന താളിൽനിന്ന് ശേഖരിച്ചത്